പുകവലി നിർത്തിയെന്ന് ഷാരൂഖ്; ഒരു ദിവസം നൂറ് സി​ഗരറ്റുകൾ, 30 കപ്പ് ബ്ലാക്ക് കോഫി; ദുശ്ശീലം നിർത്തിയപ്പോൾ

ഓൺസ്ക്രീനിലും ഓഫ് സ്ക്രീനിലും ഒരേ പോലെ ജനസ്വാധീനമുള്ള താരമാണ് ഷാരൂഖ് ഖാൻ. മറ്റൊരു താരത്തിനുമില്ലാത്ത ജനപ്രീതി ബോളിവുഡിൽ ഷാരൂഖിന് ലഭിക്കാനുള്ള കാരണവും ഇത് തന്നെയാണ്. ഷാരൂഖിന്റെ ആരാധക വൃന്ദം അന്നും ഇന്നും ഒരു പോലെ നിലനിൽക്കുന്നു. ആരാധകരുമായി അടുത്തിടപഴകാനും തുറന്ന് സംസാരിക്കാനും താരത്തിന് സാധിക്കുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഷാരൂഖ് ഖാന്റെ 59ാം പിറന്നാൾ ദിനം. വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമൊപ്പം നടൻ പിറന്നാൾ ദിനം ആഘോഷിച്ചു.

ജന്മദിനത്തോടനുബന്ധിച്ച് ഷാരൂഖിന്റെ ബാന്ദ്രയിലെ ഫാൻ ക്ലബുകൾ ചേർന്ന് 'എസ്ആർകെ ഡേ' എന്ന പേരിൽ ഒരു ഇവന്റ് നടത്തി. ഈ ഇവന്റിന് ഷാരൂഖ് എത്തുകയും ആരാധകരോട് സംസാരിക്കുകയും ചെയ്തു. ചില തുറന്ന് പറച്ചിലുകളും താരം നടത്തി. താൻ പുകവലി നിർത്തിയെന്നാണ് ഷാരൂഖ് പറയുന്നത്. നടൻ ഇക്കാര്യം പറഞ്ഞപ്പോൾ ആരാധകർ ആർപ്പുവിളിച്ചു.

Sharukh Khan

അതേസമയം പൂർ‌ണമായും പുകവലി നിർത്തുക എളുപ്പമായിരുന്നില്ലെന്നും ഷാരൂഖ് ഖാൻ വ്യക്തമാക്കുന്നുണ്ട്. ഈ ശീലം നിർത്തുമ്പോൾ ശ്വാസം കിട്ടാത്തത് പോലെ തോന്നുമെന്ന് കരുതിയില്ല. പക്ഷെ തോന്നുന്നുണ്ട്. എന്നാൽ ഇത് ശരിയാകുമെന്നാണ് കരുതുന്നതെന്നും ഷാരൂഖ് ഖാൻ പറഞ്ഞു.

കടുത്ത പുകവലിക്കാരനായിരുന്നു ഷാരൂഖ്. ഒരു ദിവസം നൂറോളം സി​ഗരറ്റുകൾ വലിച്ചിട്ടുണ്ടെന്ന് ഷാരൂഖ് നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ വെള്ളം കുടിക്കില്ല. മുപ്പത് കപ്പ് ബ്ലാക്ക് കോഫി കുടിക്കും. എനിക്ക് സിക്സ്പാക്കുണ്ട്. താൻ സ്വയം ശ്രദ്ധിക്കാതിരിക്കുമ്പോൾ തന്റെ കാര്യത്തിൽ മറ്റുള്ളവർ ശ്രദ്ധ കൊടുക്കുന്നെന്നും താരം അന്ന് പറഞ്ഞു.

Sharukh Khan

59 കാരനായ ഷാരൂഖ് പ്രായത്തെ വെല്ലുന്ന ഫിറ്റനെസ് ലഭിക്കാൻ ശ്രദ്ധിക്കാറുണ്ട്. അതേസമയം നടന്റെ ലൈഫ് സ്റ്റെെൽ മോശമാണെന്ന് ആരാധകർ പറയാറുണ്ട്. പ്രായം അം​ഗീകരിക്കാൻ താരത്തിന് പറ്റുന്നില്ലെന്ന് വിമർശിച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ ചിലർ കുറിപ്പുകൾ പങ്കുവെച്ചിരുന്നു. എപ്പോഴും സൺ ​ഗ്ലാസുകൾ ധരിക്കുന്നത് ഇത് കാരണമാണെന്ന് ചിലർ വിമർശിക്കുന്നു. നടന്റെ പുതിയ സിനിമകളിൽ പ്രായം മറയ്ക്കാൻ വിഎഫ്എക്സ് ഉപയോ​ഗിക്കുന്നെന്നും ആക്ഷേപമുണ്ട്.

അതേസമയം ഷാരൂഖിന് പകരം നടന്റെ സ്ഥാനത്തേക്ക് വരാൻ ബോളിവുഡിൽ മറ്റൊരു നടനും സാധിച്ചിട്ടില്ല. ഷാരൂഖിന്റെ മകൾ സുഹാന ഖാൻ അച്ഛന്റെ പാത പിന്തുടർന്ന് സിനിമാ രം​ഗത്തേക്ക് വന്നിട്ടുണ്ട്. ആർച്ചീസ് എന്ന സിനിമയിലൂടെയായിരുന്നു തുടക്കം. സു​ഹാനയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നാണ് വിവരം.

More from Filmibeat

Read more about: sharukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X