For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷാരൂഖ് ഖാന്‌റെ ബോഡിഗാര്‍ഡ് വാങ്ങുന്ന ശമ്പളം ഇത്രയുമോ? തുക കേട്ട് ഞെട്ടി ആരാധകര്‍

  |

  ബോളിവുഡിന്‌റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്റെ എറ്റവും പുതിയ വിശേഷങ്ങള്‍ അറിയാനായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. സിനിമയില്‍ ഇല്ലാത്ത സമയത്തും എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട് താരം. നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ ബോളിവുഡില്‍ തന്‌റെതായ ഇടം കണ്ടെത്തിയ താരമാണ് ഷാരൂഖ്. താരമൂല്യത്തിന്‌റെ കാര്യത്തില്‍ മറ്റുതാരങ്ങളേക്കാള്‍ ഇപ്പോഴും മുന്നിലാണ് അദ്ദേഹം. റൊമാന്‌റിക്ക് ചിത്രങ്ങളിലൂടെ കരിയര്‍ തുടങ്ങിയ നടന്‍ തുടര്‍ന്ന് മാസ് ആക്ഷന്‍ സിനിമകളിലും അഭിനയിച്ചു. ബോളിവുഡിന് പുറമെ മറ്റ് ഭാഷകളിലും നിരവധി ആരാധകരുളള താരമാണ് ഷാരൂഖ് ഖാന്‍. എറ്റവുമൊടുവിലായി പുറത്തിറങ്ങിയ സീറോ എന്ന ചിത്രം പരാജയപ്പെട്ടതോടെ സെലക്ടീവായി മാറിയിരുന്നു ഷാരൂഖ്.

  shah-rukh-khan

  വളരെയധികം ശ്രദ്ധിച്ചാണ് താരം പുതിയ സിനിമകള്‍ എടുക്കുന്നത്. ഷാരൂഖ് ഖാന്റെ ഒരു ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിനായി ആരാധകര്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. അത് 'പതാന്‍' എന്ന പുതിയ ചിത്രത്തിലൂടെ ഉടന്‍ തന്നെ സംഭവിക്കുമെന്നാണ് മിക്കവരും കരുതുന്നത്. അതേസമയം ഷാരൂഖ് ഖാന്റെ ബോഡിഗാര്‍ഡ് വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ബോളിവുഡിലെ മിക്ക താരങ്ങളും സുരക്ഷയ്ക്കായി ബോഡിഗാര്‍ഡ്സിനെ വെക്കാറുണ്ട്. ആഢംബര ജീവിതം നയിക്കുന്ന ആളാണ് ഷാരൂഖ് ഖാന്‍.

  അതുകൊണ്ട് തന്നെ സുരക്ഷയ്ക്കായി ബോഡിഗാര്‍ഡിനെ എപ്പോഴും ആവശ്യമാണ്. നടന്‍ പോവുന്ന സ്ഥലങ്ങളിലും വീടിന് മുന്നിലുമെല്ലാം ആരാധകര്‍ എപ്പോഴും തടിച്ചുകൂടാറുണ്ട്. ഇന്ത്യയ്ക്കകത്തും പുറത്തുമായി ആഡംബര വീടുകളും, വില കൂടിയ നിരവധി കാറുകളും ഷാരൂഖിന് സ്വന്തമായുണ്ട്. മുംബൈയുടെ ഹൃദയ ഭാഗത്ത് സ്വന്തമായൊരു സാമ്രാജ്യം ഉണ്ടാക്കിയെടുക്കാന്‍ ഷാരൂഖ് ഖാന് സാധിച്ചു. നിരവധി ബിസിനസുകളിലും നടന്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ബോളിവുഡിലെ ബാദ്ഷാ ആയാണ് ഷാരൂഖ് അറിയപ്പെടുന്നത്. ഷാരൂഖിനൊപ്പം നിഴലായി എപ്പോഴും കൂടെ നടക്കാറുളള ആളാണ് രവി സിംഗ്.

  ഏറെക്കാലമായി എസ് ആര്‍ കെയുടെ ബോഡിഗാര്‍ഡാണ് രവി സിംഗ്. സിനിമ സെറ്റുകളിലും പുറത്തുപോവുമ്പോഴുമെല്ലം എസ്ആര്‍കെയുടെ സംരക്ഷണ ചുമതല രവിക്കാണ്. പൊതുപരിപാടികളിലും മറ്റും പങ്കെടുക്കുമ്പോള്‍ എസ്ആര്‍കെയ്‌ക്കൊപ്പം ഫോട്ടോ എടുക്കാനും ഒരു തവണ സ്പര്‍ശിക്കാനും ആഗ്രഹിക്കുന്നവര്‍ ഏറെയാണ്. ഈ സമയങ്ങളില്‍ എല്ലാ താരത്തിന്‌റെ സംരക്ഷണ ചുമതല രവിക്കാണ്. പുറത്ത് എവിടെ പോകുമ്പോഴും ഷാരൂഖിനൊപ്പം രവി ഉണ്ടാകാറുണ്ട്, എസ് ആര്‍കെയെ പോലെ ഒരു വലിയ താരത്തിന്‌റെ അംഗരക്ഷനാവുക എന്നത് ഒരു നിസാര കാര്യമല്ല. ഷാരൂഖിന്‌റെ എല്ലാ കാര്യങ്ങളിലും രവി സിംഗ് വളരെയധികം ശ്രദ്ധ പുലര്‍ത്തണം.

  വിവാഹജീവിതത്തില്‍ അനുഭവിച്ച വിഷമങ്ങള്‍ മാത്രമാണ് അവള്‍ മറച്ചുവെച്ചത്, കല്‍പ്പനയെ കുറിച്ച് അമ്മയും ശ്രീമയിയും

  ഷാരൂഖിന്‌റെ ബോഡി ഗാര്‍ഡായ രവി സിംഗ് വാങ്ങുന്നത് വര്‍ഷത്തില്‍ 2.7 കോടി രൂപയാണെന്ന് ആണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബോളിവുഡ് സെലിബ്രിറ്റികളുടെ ബോഡിഗാര്‍ഡുകളില്‍ എറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നതും രവി സിംഗ് തന്നെയാണ്. വലിയ കമ്പനികളുടെ സിടിഒമാര്‍ക്കും സിഇഒമാര്‍ക്കും ലഭിക്കുന്നതിനേക്കാള്‍ ശമ്പളാണ് ബോളിവുഡിലെ പ്രമുഖ താരങ്ങളുടെ ബോഡിഗാര്‍ഡുകള്‍ വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ പത്ത് വര്‍ഷമായി ഷാരൂഖ് ഖാന്റെ അംഗരക്ഷനാണ് രവി സിംഗ്. സ്വന്തം കുടുംബാംഗത്തെ പോലെ രവി സിംഗിനെ ഷാരൂഖ് ഖാന്‍ കാണുന്നു.

  ഷാരൂഖിനൊപ്പം തന്നെ ഭാര്യ ഗൗരി ഖാനും മക്കളായ സുഹാന, ആര്യന്‍ ഖാന്‍, അബ്രാം ഖാന്‍ തുടങ്ങിയവരും വാര്‍ത്തകളില്‍ നിറയാറുണ്ട്. ബോളിവുഡില്‍ നിരവധി ആരാധകരുളള താരകുടുംബം കൂടിയാണ് ഷാരൂഖ് ഖാന്റെത്. ഷാരൂഖിനൊപ്പം തന്നെ കുടുംബാംഗങ്ങളുടെ വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ കാത്തിരിക്കാറുണ്ട്. ഷാരൂഖിന്‌റെ മകള്‍ സുഹാനയുടെ സിനിമ അരങ്ങേറ്റത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബോളിവുഡിന് പുറമെ തെന്നിന്ത്യന്‍ സിനിമകളിലും അഭിനയിച്ചിട്ടുളള താരമാണ് ഷാരൂഖ് ഖാന്‍.

  Sharukh khan's daughters Suhana requested him to behave properly | FIlmiBeat Malayalam

  നല്ല കുപ്പായമൊക്കെ ഇട്ട് കല്യാണ വീട്ടില്‍ നില്‍ക്കുമ്പോഴാകും ആ വിളി വരുക, അനുഭവം പറഞ്ഞ് ഇന്ദ്രന്‍സ്‌

  English summary
  sharukh khan's body guard ravi singh's whopping salary goes viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X