ഷാരൂഖ് ഖാനെ ട്രോളി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആശംസ! തിരിച്ച് രസകരമായ മറുപടിയുമായി സൂപ്പര്‍താരം! കാണൂ
ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ സിനിമയിലെത്തി 27 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. താരത്തിന് ആശംസകള്‍ നേര്‍ന്ന് വിവിധ മേഖലകളില്‍ നിന്നായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ആദ്യ ചിത്രമായ ദീവാനയിലെ സീനിലേത് പോലെ ബൈക്ക് ഓടിച്ച് വന്നായിരുന്നു എല്ലാവര്‍ക്കുമുളള നന്ദി അറിയിക്കുന്ന വീഡിയോ താരം പുറത്തുവിട്ടിരുന്നത്. ഹെല്‍മറ്റില്ലെങ്കിലും ബൈക്ക് ഓടിക്കുമ്പോള്‍ താന്‍ ഇപയോഗിക്കാറുണ്ടെന്നും വീഡിയോയില്‍ ഷാരൂഖ് വ്യക്തമാക്കിയിരുന്നു.
ഷാരൂഖിനെ ട്രോളിക്കൊണ്ടായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ട്വിറ്ററിലൂടെ ആശംസ അറിയിച്ചിരുന്നത്. ഷാരൂഖ് ഖാന്റെ മൂന്ന് സിനിമകളുടെ പേര് ചേര്‍ത്തായിരുന്നു മാസ്റ്റര്‍ ബ്ലാസറ്ററുടെ ആശംസ വന്നത്. "ഡിയര്‍ ബാസിഗര്‍ ഒരിക്കലും ഹെല്‍മറ്റ് വലിച്ചെറിയരുത്. ബൈക്ക് ഓടിക്കുന്ന സമയങ്ങളില്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ഉപയോഗിക്കണം. ബോളിവുഡിലെ 27 വര്‍ഷങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.ഉടനെ കാണാമെന്നായിരുന്നു സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചത്.

സച്ചിന് മറുപടിയായി ഷാരൂഖിന്റെ രസകരമായൊരു റീട്വീറ്റായിരുന്നു വന്നത്. ഓണ്‍ ഡ്രൈവിലും ഓഫ് ഡ്രൈവിലും, എന്തിന് സ്‌ട്രെയിറ്റ് ഡ്രൈവില്‍ വരെ ഹെല്‍മറ്റ് ധരിക്കുന്ന സുഹൃത്തെ, ഞാനിന്ന് വലിയ പാഠം പഠിച്ചുകഴിഞ്ഞു. സച്ചിനില്‍ നിന്നാണ് ഡ്രൈവിങ്ങിന്റെ ചില പാഠങ്ങള്‍ പഠിച്ചതെന്ന് ഭാവിയില്‍ എന്റെ കൊച്ചുമക്കളോട് എനിക്ക് പറയാമല്ലോ, കുറച്ച് മീന്‍കറിയുമായി ഉടനെ കാണാം നന്ദി. സച്ചിന്റെ ട്വീറ്റും ഷാരൂഖ് ഖാന്റെ റിട്വീറ്റും സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരിക്കുകയാണ്.


Click it and Unblock the Notifications











