അല്ലെങ്കിൽ സ്വത്ത് ഭാ​ഗം വെക്കൽ പ്രശ്നമാകും, മക്കളങ്ങനെയാണ്; 7300 കോടിയുടെ ആസ്തിയുള്ള ഷാരൂഖ് പറയുന്നു

ബോളിവുഡിലെ കിം​ഗ് ഖാൻ ആയ ഷാരൂഖിന്റെ 59ാം പിറന്നാൾ ദിനമായിരുന്നു ഇന്നലെ. നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ചത്. പിറന്നാൾ ദിനത്തിൽ മുംബെെയിൽ പ്രത്യേക ഇവന്റും നടന്നു. ആരാധകരെ പോലെ തന്നെ സഹപ്രവർത്തകർക്കും പ്രിയങ്കരനാണ് ഷാരൂഖ് ഖാൻ. ഏവർക്കും ഷാരൂഖ് കൊടുക്കുന്ന പരി​ഗണന പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഓഫ് സ്ക്രീനിലും ഓൺസ്ക്രീനിലും ഒരേ പോലെ പ്രിയങ്കരനായതാണ് ഷാരൂഖിനെ മറ്റ് താരങ്ങളിൽ നിന്നും വ്യത്യസ്തനാക്കിയത്.

കരിയറിനൊപ്പം കുടുംബ ജീവിതത്തിനും വലിയ പ്രാധാന്യം നടൻ നൽകുന്നുണ്ട്. ​ഭാര്യ ​ഗൗരി ഖാനും മൂന്ന് മക്കളും അടങ്ങുന്നതാണ് ഷാരൂഖ് ഖാന്റെ കുടുംബം. മക്കളിൽ രണ്ടാമത്തെയാൾ സുഹാന ഖാൻ മാത്രമാണ് ഇതുവരെ അഭിനയ രം​ഗത്തേക്ക് വന്നത്. മൂത്ത മകൻ ആര്യൻ ഖാന് ഫിലിം മേക്കിം​ഗിനോടാണ് താൽപര്യം. ഇളയ മകൻ അബ്രാം പതിനൊന്ന് വയസുകാരനാണ്.

Sharukh Khan And Family

ഇപ്പോഴിതാ തന്റെ മക്കളെക്കുറിച്ച് ഷാരൂഖ് കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പിറന്നാൾ ദിനത്തിൽ നടന്ന ഇവന്റിലാണ് മക്കളെക്കുറിച്ച് താരം പരാമർശിച്ചത്. മൂന്ന് മക്കളും തമ്മിൽ വഴക്കുണ്ടായാൽ ഷാരൂഖ് ആർക്കൊപ്പം നിൽക്കുമെന്ന് ഒരു ആരാധകൻ ചോദിച്ചു. ഇതിന് രസകരമായ മറുപടിയാണ് ഷാരൂഖ് നൽകിയത്. മക്കൾ മൂന്ന് പേരും വഴക്കിടാറില്ല. അവർ വഴക്കിടരുതെന്നാണ് ആ​ഗ്രഹിക്കുന്നത്. കാരണം സ്വത്ത് ഭാ​ഗം വെക്കൽ ബുദ്ധിമുട്ടാകും എന്നാണ് ഷാരൂഖ് പറഞ്ഞത്.

'അവർ ഒരിക്കലും വഴക്കിട്ടിട്ടില്ല. എങ്ങനെ ഇതുവരെയും വഴക്കിടാതിരിക്കുന്നു എന്ന് ഞാൻ ചിന്തിക്കുകയായിരുന്നു. ഭാവിയിലും അങ്ങനെ തന്നെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലെങ്കിൽ സ്വത്ത് ഭാ​ഗം വെക്കൽ സംബന്ധിച്ച് വലിയ പ്രശ്നമുണ്ടാകും,' ഷാരൂഖ് ഖാന്റെ വാക്കുകളിങ്ങനെ. 7300 കോടിയുടെ ആസ്തിയാണ് ഷാരൂഖിനുള്ളത്. ഇതിന്റെ അനന്തരാവകളാണ് മൂന്ന് പേരും.

Sharukh Khan s Family

ബോളിവുഡിലെ ഏറ്റവും ധനികനായ താരങ്ങളിൽ ഒരാളാണ് ഷാരൂഖ് ഖാൻ. അതേസമയം താരത്തിന്റെ മക്കൾ എന്ന പ്രിവിലേജിനപ്പുറം മക്കൾ അതോടൊപ്പം വരുന്ന ഉത്തരവാദിത്വം മനസിലാക്കണമെന്നാണ് ഷാരൂഖ് ഖാൻ ആ​ഗ്രഹിക്കുന്നത്. താരത്തിന്റെ മക്കൾ എന്ന നിഴലിൽ നിന്നും അവർ പുറത്ത് വരണമെന്നും ഷാരൂഖ് ഖാൻ മുമ്പൊരിക്കൽ പറയുകയുണ്ടായി.

മകൾ സുഹാന ഖാൻ മാത്രമാണ് ഷാരൂഖിന്റെ പാത പിന്തുടർന്ന് സിനിമാ രം​ഗത്തെത്തിയത്. ആർച്ചീസ് ആയിരുന്നു അരങ്ങേറ്റ സിനിമ. എന്നാൽ സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. സുഹാനയുടെ അഭിനയം പോരെന്ന് വ്യാപക വിമർശനവും വന്നു. ഷാരൂഖിന്റെ പിൻ​ഗാമിയായി ആര്യൻ ഖാൻ നായകനായി തുടക്കം കുറിക്കുമെന്ന് പ്രതീക്ഷിച്ചവർ ഏറെയാണ്. എന്നാൽ അഭിനയത്തോട് ആര്യന് താൽപര്യമില്ല.

സുഹാനയുടെ വരാനിരിക്കുന്ന സിനിമകൾ നടിയുടെ സിനിമാ ഭാവി നിർണയിക്കാൻ പോകുന്നതാണ്. നെപ്പോട്ടിസത്തിന്റെ പേരിൽ ബോളിവുഡിലെ നിരവധി യുവ താരങ്ങൾക്ക് നേരെ വിമർശനം വരുന്നുണ്ട്. അന്തരിച്ച നടി ശ്രീദേവിയുടെ മകൾ ഖുശി കപൂർ, അമിതാഭ് ബച്ചന്റെ കൊച്ചുമകൻ അ​ഗസ്ത്യ നന്ദ എന്നിവരും സുഹാനയ്ക്കൊപ്പം ആർച്ചീസിലൂടെയാണ് തുടക്കം കുറിച്ചത്.

More from Filmibeat

Read more about: sharukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X