പ്രിയങ്കയിൽ മയങ്ങിയ ഷാരൂഖ്, വിവാഹ ബന്ധം കാത്തത് മൂന്നാമത് പിറന്ന മകനോ?; ​​ഗൗരി ഖാൻ നേരിട്ടത്

ഒപ്പം അഭിനയിച്ച നായിക നടിമാർക്കെല്ലാം പ്രിയങ്കരനാണ് ഷാരൂഖ് ഖാൻ. ഇന്ത്യയിൽ ഷാരൂഖ് ഖാനെ പോലെ സ്ത്രീ ആരാധകരുള്ള ന‌ടൻമാർ വിരളമാണ്. നിരവധി നടിമാരുമായി അടുത്ത സൗഹൃദം ഉണ്ടെങ്കിലും ​ഗോസിപ്പ് കോളങ്ങളിൽ ഷാരൂഖ് അധികം ഇടം പിടിച്ചിരുന്നില്ല. എന്നാൽ നടി പ്രിയങ്ക ചോപ്രയുമായി ഷാരൂഖിനുണ്ടായിരുന്ന അടുപ്പം പല ​ഗോസിപ്പുകൾക്കും വഴി വെച്ചു. ഷാരൂഖിന് പ്രിയങ്ക ചോപ്രയുമായി വിവാഹേതര ബന്ധമുണ്ടായിരുന്നെന്ന് ബോളിവുഡിൽ അടക്കം പറച്ചിലുണ്ടായിട്ടുണ്ട്.

ഈ അഭ്യൂഹങ്ങൾ ശരി വെക്കുന്നതാണ് ബി ടൗണിൽ പിന്നീട് നടന്ന സംഭവങ്ങൾ. ഷാരൂഖിന്റെ ഭാര്യ ​ഗൗരി ഖാന്റെ സുഹൃത്തായിരുന്നു പ്രിയങ്ക ചോപ്ര. എന്നാൽ പതിയെ ഈ സൗഹൃദം ഇല്ലാതായി. കൈ നിറയെ അവസരങ്ങളുണ്ടായിരുന്ന പ്രിയങ്ക ചോപ്രയ്ക്ക് അവസരങ്ങൾ കുറഞ്ഞു. വിവാഹിതരായ നായക നടൻമാർ പ്രിയങ്കയ്ക്കൊപ്പം അഭിനയിക്കാതായി. ഭാര്യമാരുടെ സമ്മർദ്ദമാണ് ഇതിന് പിന്നിലെന്ന് ​ഗോസിപ്പുകൾ വന്നു.

Sharukh Khan  Priyanka Chopra

ഇതോടെയാണ് പ്രിയങ്ക ചോപ്ര ഹോളിവുഡിലേക്ക് കടക്കുന്നത്. അക്കാലത്ത് വന്ന ​ഗോസിപ്പുകളോട് ഷാരൂഖ് ഖാൻ ഒരിക്കൽ പ്രതികരിച്ചിട്ടുണ്ട്. ​ഗോസിപ്പുകൾ പ്രിയങ്ക ചോപ്രയെ വേട്ടയാടുന്നതിനെതിരെയാണ് പ്രിയങ്ക ചോപ്ര സംസാരിച്ചത്. എനിക്കൊപ്പം ജോലി ചെയ്ത സ്ത്രീ ചോദ്യം ചെയ്യപ്പെടുന്നു. തന്റെ മറ്റ് നായികമാർക്ക് ലഭിച്ച ബഹുമാനം പ്രിയങ്കയ്ക്ക് ലഭിക്കുന്നില്ല. താനതിൽ ക്ഷമ ചോദിക്കുന്നു. ഞാനെന്തെങ്കിലും ചെയ്തത് കൊണ്ടല്ല ക്ഷമാപണം.

അവൾ എന്റെ സുഹൃത്തായതിനാലാണ്. എനിക്കുള്ള വളരെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് അവൾ. എപ്പോഴും തന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന വ്യക്തിയാണെന്നും ഷാരൂഖ് ഖാൻ പറഞ്ഞു. ​പ്രിയങ്ക ചോപ്രയ്ക്കൊപ്പം ഷാരൂഖ് ഖാൻ അഭിനയിച്ചിട്ട് വർഷങ്ങളായി. ഭാര്യ ​ഗൗരി ഖാന് കൊടുത്ത വാക്കാണ് ഇതിന് പിന്നിലെന്ന് സംസാരമുണ്ട്.

Sharukh Khan  Priyanka Chopra

പ്രിയങ്കയും ഷാരൂഖും തമ്മിലുള്ള ബന്ധമറിഞ്ഞ ​ഗൗരി ഖാൻ വിവാഹ മോചനത്തിന് തയ്യാറായി. എന്നാൽ ഷാരൂഖ് ത‌‌‌ടഞ്ഞു. ഇനിയൊരിക്കലും പ്രിയങ്ക ചോപ്രയ്ക്കൊപ്പം അഭിനയിക്കില്ലെന്ന് ഷാരൂഖ് ഖാൻ ​ഗൗരിക്ക് ഉറപ്പ് കൊടുത്തെന്ന് റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. പ്രിയങ്ക ചോപ്രയുമായുള്ള ബന്ധം ഉപേക്ഷിച്ച ശേഷം ഷാരൂഖ് എല്ലാം മറന്ന് ​ഗൗരിക്കൊപ്പം പഴയത് കുടുംബ ജീവിതം നയിച്ചു.

2013 ൽ ഷാരൂഖിനും ​ഗൗരി ഖാനും മൂന്നാമത്തെ കുഞ്ഞ് പിറന്നു. സറൊ​ഗസി വഴിയാണ് മകൻ പിറന്നത്. അപ്പോഴേക്കും പ്രിയങ്ക ഹോളിവുഡിലേക്ക് ശ്രദ്ധ തിരിച്ചിട്ടുണ്ട്. മൂന്നാമത്തെ മകൻ പിറന്നതോടെയാണ് ഷാരൂഖിനെ കുടുംബ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ ​ഗൗരി ഖാന് കഴിഞ്ഞതെന്ന് സോഷ്യൽ മീഡിയയിൽ കമന്റുകൾ വരാറുണ്ട്. വർഷങ്ങൾക്കിപ്പുറം പ്രിയങ്കയുടെ ജീവിതവും മാറി മറിഞ്ഞു.

ഹോളിവുഡിലെ താരമായി മാറിയ പ്രിയങ്ക ചോപ്ര 2018 ൽ പോപ് ​ഗായകൻ നിക് ജോനാസിനെ വിവാഹം ചെയ്തു. സറൊ​ഗസി വഴി ഇരുവർക്കും ഒരു മകളും പിറന്നു. ഇപ്പോഴും ബോളിവുഡിൽ പ്രിയങ്ക ചോപ്ര സജീവമല്ല. ഹോളിവുഡ് സിനിമകളുടെയും സീരീസുകളുടെയും തിരക്കിലാണ് നടി.

More from Filmibeat

Read more about: sharukh khan priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X