ഷാരൂഖിന്റെ നായികയായി സോനം കപൂര്‍
ബോളിവുഡില്‍ സൂപ്പര്‍താരങ്ങളുടെ നായികയാവുകയെന്നത് നടിമാരെ സംബന്ധിച്ച് വലിയ ബഹുമതിയാണ്, പ്രത്യേകിച്ചും വര്‍ഷാവര്‍ഷം വന്‍ഹിറ്റുകളായി ഹിറ്റ് ചാര്‍ട്ടില്‍ മുന്നില്‍ നില്‍ക്കുന്ന ഷാരൂഖ് ഖാന്റെ നായികയാകുന്നത് വലിയ കാര്യമായിത്തന്നെയാണ് ഇന്ത്യന്‍ ചലച്ചിത്രലോകം കാണുന്നത്. ഷാരൂഖിന്റെ പുതിയ ചിത്രത്തില്‍ നായികയാകാന്‍ പോവുകയാണ് ബോളിവുഡിന്റെ യുവസുന്ദരി സോനം കപൂര്‍.
പതിവ് മുന്‍നിര നായികമാരായ പ്രിയങ്ക ചോപ്ര, ദീപിക പദുകോണ്‍, കത്രീന കെയ്ഫ് തുടങ്ങിയവരെ മാറ്റിനിര്‍ത്തിയാണ് ഷാരൂഖ് പുത്തന്‍ പടത്തില്‍ സോനത്തെ നായികയാക്കുന്നത്. രാഹുല്‍ ധോല്‍ക്കിയ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഫര്‍ഹാന്‍ അക്തറും റിതേഷ് സിധ്വാനിയുമാണ്. റയീസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഫര്‍ഹാന്‍ അക്തര്‍ ഒരു പ്രധാന വേഷം ചെയ്യുന്നുമുണ്ട്. ഫര്‍ഹാന്‍ അക്തര്‍ ഇതാദ്യമായിട്ടാണ് ഷാരൂഖുമായി ഒരുചിത്രത്തില്‍ ഒന്നിയ്ക്കുന്നത്. ഒരു മുഴുനീള കോമഡി എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നാണ് സൂചന.
നേരത്തേ ഈ ചിത്രത്തില്‍ ഹൃത്തിക് റോഷനായിരിക്കും നായകനാവുകയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ചിത്രം 2015 ഈദിന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
ബോളിവുഡിലെ മുന്‍കാല സൂപ്പര്‍താരം അനില്‍ കപൂറിന്റെ മകളായ സോനം കപൂര്‍ 2007ല്‍ സാവരിയ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ചുരുക്കം ചില ചിത്രങ്ങളിലൂടെ മികച്ച നടിയെന്ന പേരെടുത്തിട്ടുണ്ടെങ്കിലും വന്‍ ഹിറ്റുകള്‍ അധികമൊന്നും സോനത്തിന്റെ പട്ടികയിലില്ല. ധനുഷ് നായകനായ രാന്‍ജ്‌നാ, ഭാഗ് മില്‍ഖ ബാഗ് തുടങ്ങിയ ചിത്രങ്ങളെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിട്ടുണ്ടെങ്കിലും ഷാരൂഖിനൊപ്പമെത്തുമ്പോള്‍ ഒരു ഇവയെയെല്ലാം കവച്ചു വെയ്ക്കുന്ന ഒരു വമ്പന്‍ ഹിറ്റ് തന്നെ സോനത്തിന് പ്രതീക്ഷിയ്ക്കാവുന്നതാണ്.


Click it and Unblock the Notifications