വളരെയധികം പോരാട്ടം നടത്തേണ്ടി വന്നു, സിനിമയിൽ തഴയപ്പെട്ടതിനെ കുറിച്ച് നടി
സിനിമയിൽ അവസരങ്ങൾ ലഭിക്കുന്നതിനെ കുറിച്ച് നടി ഷർവാരി വാഹ്. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടിയാകാൻ നടത്തിയ പോരാട്ടത്തിനെ കുറിച്ച് വെളിപ്പെടുത്തിയത്. സിനിമയിൽ എത്തി ഒരു ആറ് വർഷത്തോളം പോരാട്ടം നടത്തേണ്ടി വന്നതായി താരം കൂട്ടിച്ചേർത്തു.

2014 ൽ ആയിരുന്നു ആദ്യ ഓഡിഷനിൽ പങ്കെടുത്തത്. എന്നാൽ തന്റ രണ്ട് പ്രോജക്ടുകൾ പുറത്ത് ഇറങ്ങിയത് 2020 ൽ ആയിരുന്നു. ഈ ഘട്ടത്തിൽ ഒരുപാട് പോരാട്ടങ്ങൾ തന്നെ തനിയ്ക്ക് നടത്തേണ്ടു വന്നുവെന്നും താരം പറഞ്ഞു. തന്റെ കഠിന പ്രയത്നത്തിനൊടുവിലാണ് സിനിമകൾ ലഭിച്ചതെന്നും ഷർവാരി വ്യക്തമാക്കി.
ബോളിവുഡിൽ നിന്ന് തഴയപ്പെട്ടതിനെ കുറിച്ചും താരം തുറന്നു പറഞ്ഞു. തഴയപ്പെടുക എന്നതാണ് ഏറ്റവും മോശമായ ഭയം. അവസരങ്ങൾ നിഷേധിക്കുമ്പോൾ തനിയ്ക്ക് നിരാശ തോന്നിയിരുന്നു. തനിയ്ക്ക് മറ്റൊരു പ്ലാനും ഉണ്ടായിരുന്നില്ല.പക്ഷേ ഇത് എന്നെ കൂടുതൽ പരിശ്രമിക്കാൻ പ്രേരിപ്പിച്ചു. കാരണം സിനിമ ഇല്ലെങ്കിൽ ഒന്നും ഇല്ലെന്ന് എനിക്കറിയാം നടി പറഞ്ഞു. വരുൺ വി ശർമ സംവിധാനം ചെയ്യുന്ന ബണ്ടി ഓർ ബബ്ളി 2 ആണ് ഷർവാരിയുടെ ഏറ്റവും പുതിയ ചിത്രം. സിദ്ധാർഥ് ചതുർവേദി, റാണി മുഖർജി, സെയ്ഫ് അലിഖാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്


Click it and Unblock the Notifications











