അവളെന്റെ ഹൃദയം കവർന്നു!! ഈ പ്രണയം ഇനി രഹസ്യമല്ല... ഒടുവിൽ താരപുത്രൻ പ്രണയം വെളിപ്പെടുത്തുന്നു
ബോളിവുഡിൽ ഏറെ ചർച്ചയായ ഒരു പ്രണയകഥയാണ് നടൻ അർജുൻ കപൂറിന്റേയും നടി മലൈക ആറോറയുടേയും. വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമുളള നിരവധി കഥകൾ പ്രചരിച്ചുവെങ്കിലും താരങ്ങൾ ഇതുവരെ തങ്ങളുടെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നില്ല. താരങ്ങളുടെ ഒന്നിച്ചുള്ള യാത്രഖളുടെ ചിത്രവും മറ്റും സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലായിരുന്നു. എന്നിട്ടും വിവാഹത്തെ കുറിച്ച് ഇവരുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണമുണ്ടായിരുന്നില്ല.
എന്നാൽ പ്രേക്ഷകരുടേയും ആരാധകരുടേയും ചോദ്യത്തിന് വിരാമമിട്ട് പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരങ്ങൾ. അർജുൻ കപൂറിന്റെ പിറന്നാൾ ദിവസം തങ്ങൾ പ്രണയത്തിലാണെന്ന് മലൈക വെളിപ്പെടുത്തി. നടിയുടെ വെളിപ്പെടുത്തൽ ബോളിവുഡിൽ ചർച്ച വിഷയമായിരുന്നു. ഇപ്പോഴിത മലൈക അറോറയുമായുളള ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞ് അർജുൻ കപൂർ. ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു താര പുത്രന്റെ വെളിപ്പെടുത്തൽ.

നടിയുടെ ചിത്രങ്ങൾ
അർജുൻ കപൂറും മലൈക അറോറയും ന്യൂയോർക്കിൽ അവധി ആഘോഷത്തിലാണ്. എല്ലാവർക്കും അറിയേണ്ടത് ഇരവരും തമ്മിലുളള ബന്ധത്തെ കുറിച്ചാണ്. മലൈകയ്ക്ക് പിന്നാലെ അർജുനും അത് വെളിപ്പെടുത്തിയിരിക്കുകയാണ്. മലൈകയുടെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു നടന്റെ വെളിപ്പെടുത്തൽ. എന്റെ ഹൃദയം അവളുടെ കയ്യിലാണ്. ലൗ ആകൃതിയിലുള്ള ബാഗിൽ മുഖം മറച്ചു നിൽക്കുന്ന നടിയുടെ ചിത്രമായിരുന്നു താരം പങ്കുവെച്ചത്

മലൈകയുടെ ഹൃദയസ്പർശിയായ കുറിപ്പ്
അർജുൻ കപൂറിന്റെ ഇത്തവണത്തെ പിറന്നാൾ അൽപം സ്പെഷ്യലായിരുന്നു. പതിവ് തെറ്റിക്കാതെ ആശംസയുമായി സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരും എത്തിയിരുന്നു. എന്നാൽ ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ടത് മലൈക അറോറയുടെ ആശംസയാണ്. പ്രണയത്തിലാണെന്ന് തുറന്ന് സമ്മതിച്ചു കൊണ്ടുള്ളതായിരുന്നു മലൈകയുടെ പേസ്റ്റ്. അർജുനോടൊപ്പമുള്ള അവധി ആഘോഷ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു താരം പിറന്നാൾ ആശംസ നേർന്നത്. മലൈകയുടെ പോസ്റ്റിൽ ആശംസ നേർന്നും ചോദ്യങ്ങൾ ഉയർത്തിയും നിരവധി പേർ രംഗത്തെത്തിയിരുന്നു.

വിമർശനം
ബോളിവുഡിൽ ഏറെ വിമർശനം കേൾക്കേണ്ടി വന്ന പ്രണയമായിരുന്നു ഇവരുടേത്. അർജുനേക്കാലും 10 വയസ്സിന് മുതിർന്നതാണ് മലൈക. ഇത് ആരാധകരുടെ ഇടയിൽ വലിയ വിമർശനം ഉയർത്തിയിരുന്നു. കൂടാതെ നടിയുടെ ആദ്യ വിവാഹവും മറ്റൊരു പ്രശ്നമായി ആരാധകർ ഉയർത്തി കാണിച്ചിരുന്നു. കപട സദാചാരവാദികൾക്കുള്ള ഏറ്റവും നല്ല മറുപടിയാണ് ഇവരുടെ പ്രണയസ്ഥിരീകരണം. ഇതിന്റെ പേരിൽ അത്രത്തോളം വിമർശനം ഇരുവരും കേൾക്കേണ്ടി വന്നിരുന്നു.

വിവാഹത്തെ കുറിച്ച്
വിവാഹം ഉടനെ ഉണ്ടാകില്ലെന്ന് അർജുൻ നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോൾ ജോലി തിരക്കിലാണെന്നും ഉടനെ വിവാഹമില്ലന്നും , വിവാഹമാകുമ്പോൾ അതിനെ കുറിച്ച് പറയുമെന്നും താരം അന്ന് പറഞ്ഞിരുന്നു. വിവാഹം കഴിക്കാൻ തനിയ്ക്ക് ഇപ്പോൾ താൽപര്യമില്ല. അതേസമയം കല്യാണം കഴിക്കുന്നുണ്ടെങ്കിൽ എല്ലാവരേയും അത് അറിയിക്കുമെന്നും താരം പറഞ്ഞു. ഒരു കാര്യവും ഒരു പരിധിയിൽ കൂടുതൽ ഒളിച്ചു വയ്ക്കാൻ കഴിയില്ല. ഊഹാപോഹങ്ങൾ അപകടകാരികളല്ല. എന്നാൽ അതിനെ കുറിച്ച് പ്രതികരിച്ചുകൊണ്ടിരിക്കാൻ തനിയ്ക്ക് കഴിയില്ലെന്നും അർജുൻ പറഞ്ഞു.



Click it and Unblock the Notifications