»   » ദുബായ് യാത്രയ്ക്ക് മുന്‍പേ ശ്രീദേവി അവശയായിരുന്നുവെന്ന് അടുത്ത സുഹൃത്തിന്റെ വെളിപ്പെടുത്തല്‍!

ദുബായ് യാത്രയ്ക്ക് മുന്‍പേ ശ്രീദേവി അവശയായിരുന്നുവെന്ന് അടുത്ത സുഹൃത്തിന്റെ വെളിപ്പെടുത്തല്‍!

Written By:
Subscribe to Filmibeat Malayalam

ശ്രീദേവിയുടെ മരണവാര്‍ത്ത അറിഞ്ഞതിന്റെ നടുക്കത്തില്‍ നിന്നും ആരാധകരും കുടുംബാഗംങ്ങളും സഹപ്രവര്‍ത്തകരും ഇതുവരെ മുക്തരായിട്ടില്ല. കുടുംബ സുഹൃത്തായ മോഹിത് മര്‍വയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിന് വേണ്ടി പോയതായിരുന്നു താരം, ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും ശ്രീദേവിക്കൊപ്പമുണ്ടായിരുന്നു. വിവാഹ ചടങ്ങുകള്‍ കഴിഞ്ഞതോടെ ഇവര്‍ മുംബൈയിലേക്ക് തിരിച്ചുപോന്നതായിരുന്നു.

വിവാഹ വിരുന്നില്‍ പങ്കെടുക്കുന്നതിന് വേണ്ടി താരം ദുബായില്‍ തന്നെ തുടരുകയായിരുന്നു. അതിനിടയില്‍ പ്രിയതമയ്ക്ക് സര്‍പ്രൈസ് നല്‍കാന്‍ ബോണി കപൂറും ദുബായിലേക്ക് തിരിച്ചിരുന്നു. എന്നാല്‍ ഭാര്യയുടെ ചേതനയറ്റ ശരീരമായിരുന്നു അദ്ദേഹത്തെ കാത്തിരുന്നത്. മരണത്തെക്കുറിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് താരം മരിച്ചതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ദുബായിലേക്ക് പോവുന്നതിന് മുന്‍പേ തന്നെ താരം ശാരീരികമായി വയ്യാത്ത അവസ്ഥയിലായിരുന്നുവെന്നാണ് കളിക്കൂട്ടുകാരിയായ പിങ്കി റെഡ്ഡി പറയുന്നു. പിങ്കി റെഡ്ഡിയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഞെട്ടലുളവാക്കുന്ന വാര്‍ത്ത

ഏറെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ മരണവാര്‍ത്ത തന്നെ വല്ലാതെ തളര്‍ത്തിയെന്ന് പിങ്കി പറയുന്നു. ഞെട്ടലുളവാക്കുന്ന വാര്‍ത്തായാണിതെന്നും അവര്‍ വ്യക്തമാക്കുന്നു.

വയ്യാത്ത അവസ്ഥയിലായിരുന്നു

ബോണി കപൂറിന്റെ സഹോദരിയുടെ മകനായ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ശ്രീദേവി ദുബായിലേക്ക് പോയത്. പോവുന്നതിന് മുന്‍പേ തന്നെ താരം ശാരീരികമായി വയ്യാത്ത അവസ്ഥയിലായിരുന്നു.

അവസാനമായി സംസാരിച്ചത്

പനി പിടിച്ച് വയ്യാതിരിക്കുന്ന അവസ്ഥയിലാണ് താന്‍ അവസാനമായി ശ്രീദേവിയെ കണ്ടത്. അന്നാണ് അവസാനമായി സംസാരിച്ചതെന്നും പിങ്കി വ്യക്തമാക്കുന്നു.

ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നുണ്ടായിരുന്നു

പനി ബാധിച്ചതിനാല്‍ അവള്‍ ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നുണ്ടായിരുന്നു. മോഹിതിന്റെ വിവാഹത്തില്‍ പങ്കെടുക്കണമെന്ന് അവള്‍ വ്യക്തമാക്കിയിരുന്നു.

തമാശയായി കരുതി

ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട പല തരത്തിലുള്ള ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. അത് തന്നെ വല്ലാതെ വേദനിപ്പിച്ചു. പലരും തമാശയായാണ് അതിനെ കണ്ടത്.

ശസ്ത്രക്രിയകളാണ് കാരണമെന്ന് പറഞ്ഞു

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതും സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനുമായി ചെയ്ത ശസ്ത്രക്രിയകളാണ് മരണത്തിലേക്ക് നയിച്ചതെന്ന തരത്തില്‍ വരെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തന്നെ വല്ലാതെ അസ്വസ്ഥയാക്കിയ സംഭവമായിരുന്നു ഇത്.

ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത്

അവള്‍ ചെയ്ത നല്ല കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പകരം എന്തിനാണ് ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരത്തിലുള്ള മോശം പ്രചാരണങ്ങളെ അപലപിച്ച് നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു.

ബോണിയെ വിളിച്ചിരുന്നു

ബോണിയെ വിളിച്ച് സംസാരിച്ചിരുന്നു. ആകെ തകര്‍ന്നിരിക്കുകയാണ് അദ്ദേഹം. കുടുംബത്തെയും സുഹൃത്തുക്കളെയും ഒരുപോലെ ചേര്‍ത്ത് നിര്‍ത്തുന്നവരാണ് ഇരുവരുമെന്നും പിങ്കി പറയുന്നു.

ശ്രീദേവിയേയും ബൈക്കിലിരുത്തി ജാന്‍വി നടത്തിയ അവസാനത്തെ യാത്ര, അന്നത്തെ വീഡിയോ വൈറല്‍, കാണൂ!

അമ്മ ഇനിയില്ലെന്ന സത്യത്തിന് മുന്നില്‍ പകച്ച് ഖുഷിയും ജാന്‍വിയും, വിങ്ങലടക്കാനാവാതെ ബോണി കപൂറും!

അവസാന യാത്രയ്ക്ക് മുന്‍പൊന്നു കാണണം, ശ്രീദേവിയുടെ വസതിയിലേക്ക് സന്ദര്‍ശകപ്രവാഹം!

English summary
She Was Down With Fever: Best Friend Reveals The Truth,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam