»   » നടി ശ്രീദേവിക്ക് മധ്യപ്രദേശിൽ മറ്റൊരു ഭർത്താവ്? വേർപാടിൽ ജലപാനമുപേക്ഷിച്ചു, വീഡിയോ കാണാം

നടി ശ്രീദേവിക്ക് മധ്യപ്രദേശിൽ മറ്റൊരു ഭർത്താവ്? വേർപാടിൽ ജലപാനമുപേക്ഷിച്ചു, വീഡിയോ കാണാം

Written By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ താരറാണിയായിരുന്നു ശ്രീദേവി. കഴിഞ്ഞ 50 വർഷങ്ങളായി സിനിമയിൽ തിളങ്ങി നിന്ന ശ്രീ പലരുടേയും ആരാധന മൂർത്തിയായിരുന്നു. കെച്ചുക്കുട്ടികൾ മുതൽ പ്രയമായവർ വരെ ശ്രീദേവിയുടെ ഫാൻസ് ലിസ്റ്റിലുണ്ട്. താരത്തിന്റെ മരണം എല്ലാവർക്കും ഒരു ഷോക്കായിരുന്നു. ഇന്നും ആരാധകർ പലരും ഇതിൽ നിന്ന് മോചിതരായിട്ടില്ല.

sridevi

സംഭവം കലക്കി!! ഉഗ്രൻ ഡയലോഗ്, രണ്ടാമൂഴത്തിന്റെ കിടിലൻ ഫാന്‍ മെയ്ഡ് മോഷന്‍ പോസ്റ്റര്‍, വീഡിയോ കാണാം

മധ്യപ്രദേശ്  ഷിയോപ്പൂർ  സ്വദേശി  ഓംപ്രകാശിന്  ശ്രീദേവിയുടെ വിയോഗം ഒരു സ്വകാര്യം നഷ്ടമാണ്. താരം മരിച്ച് ദിനങ്ങൾ പിന്നിടുമ്പോഴും തീരാദുഃഖത്തിലാണ് ഓംപ്രകാശ്. ശ്രീദേവിയോട് അത്ര കടുത്ത ആരാധനയാണ് ഇയാൾക്ക്. താരത്തിന്റെ മരണ വാർത്ത ഇയാളെ ആകെ തളർത്തിയിരിക്കുകയാണ്.

എന്റെ മാലാഖയ്ക്ക് പിറന്നാൾ ആശംസകൾ! ശ്രീദേവിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാകുന്നു...

ആഹാരം ഉപേക്ഷിച്ചു

ശ്രീദേവിയുടെ മരണത്തിനു ശേഷം ജലപാനമുപേക്ഷിച്ചിരിക്കുകയാണ് ഇയാൾ. കൂടാതെ താരത്തിന്റെ മരണത്തിനെ തുടർന്ന് ഗ്രാമത്തിൽ യോഗംവരെ വിളിച്ചു ചേർത്തിരുന്നു.

ഭർത്താവ്

ചെറുപ്പം മുതലെ ശ്രീദേവിയുടെ കടുത്ത ആരാധകനായിരുന്നു ഓം പ്രകാശ്. താരത്തിന്റെ ഭർത്താവാണെന്നാണ് ഇയാൾ സ്വയം അവകാശപ്പെടുന്നത്. എന്നാൽ നാട്ടുകാർക്കും ബന്ധുക്കൾക്കും ഇയാൾക്ക് ശ്രീദേവിയോടുള്ള ആരാധന അറിയാമായിരുന്നു. അതിനാൽ തന്നെ ഇയാളുടെ പ്രകടനങ്ങൾ ആരും മുഖവിലയ്ക്ക് എടുത്തിട്ടില്ല.

ഭാര്യയായി സങ്കൽപ്പിച്ചു

വോട്ടർ പട്ടികയിൽ വരെ ഭാര്യയുടെ പേര് ശ്രീദേവി എന്നാണ് ചേർത്തിട്ടുള്ളത്. കൂടാതെ ഇതിനോടകം തന്നെ 3000ത്തോളം കത്തുകൾ ഇയാൾ ശ്രീദേവിക്കായി എഴുതിയിട്ടുണ്ട്. താരത്തെ ഒരിക്കൽ നേരിൽ കാണാൻ കഴിയും എന്ന ശുഭ പ്രതീക്ഷയിലായിരുന്നു ഇയാൾ ഇത്രയും നാൾ ജീവിച്ചിരുന്നത്.

വിഭാര്യൻ

ശ്രീദേവിയുടെ മരണത്തെ തുടർന്ന് വിഭാര്യനെ പോലെയാണ് ഇയാൾ ജീവിക്കുന്നത്. സ്വന്തം അമ്മ മരിച്ചപ്പോൾ പോലും തല മുണ്ഡലം ചെയ്യാത്ത ഇയാൾ ഇപ്പോൾ ശ്രീദേവി മരിച്ചപ്പോൾ അത് ചെയ്തിരുന്നു. ഭക്ഷണം പോലും കഴിക്കാൻ ഇയാൾ കൂട്ടാക്കുന്നില്ലെന്നു ഗ്രാമവാസികൾ പറയുന്നുണ്ട്.

വീഡിയോ കാണാം

വീഡിയോ കാണാം

English summary
‘She Was My Wife,’ Says Die-Hard Fan Who Shaved Off His Hair After Sridevi’s Demise

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam