»   » ഇഷ്ടമാണെന്ന് അറിയിച്ചതിന് ശേഷം എട്ട് മാസത്തോളം ശ്രീദേവി മിണ്ടിയിരുന്നില്ലെന്ന് ബോണി കപൂര്‍!

ഇഷ്ടമാണെന്ന് അറിയിച്ചതിന് ശേഷം എട്ട് മാസത്തോളം ശ്രീദേവി മിണ്ടിയിരുന്നില്ലെന്ന് ബോണി കപൂര്‍!

Written By:
Subscribe to Filmibeat Malayalam

ബോണി കപൂറും ശ്രീദേവിയും പ്രണയിച്ച് വിവാഹിരായവരാണ്. ഇവരുടെ പ്രണയത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. സിനിമാലോകത്തെ തന്നെ പരസ്യമായ രഹസ്യമായിരുന്നു ഇത്. ശ്രീദേവിയെ സ്വന്തമാക്കുന്നതിനായി താന്‍ കാണിച്ച സാഹസത്തെക്കുറിച്ച് ബോണി കപൂര്‍ തുറന്നുപറഞ്ഞിരുന്നു. മോണയ്ക്കും അര്‍ജുനും അന്‍ഷുലയ്ക്കുമൊപ്പം കഴിഞ്ഞുവരുന്നതിനിടയിലാണ് ബോണി കപൂറിന് ശ്രീദേവിയോട് പ്രണയം തോന്നിയത്.

തുടക്കത്തില്‍ ഇവരുടെ പ്രണയം വണ്‍സൈഡായിരുന്നു. എട്ട് മാസത്തോളമെടുത്താണ് ശ്രീദേവി തന്നോട് സംസാരിച്ച് തുടങ്ങിയത്. പ്രണയത്തെക്കുറിച്ച് അറിയിച്ചതിന് ശേഷവും താനുമായുള്ള കൂടിക്കാഴ്ചകളില്‍ നിന്നും പരമാവധി താരം അകലം പാലിച്ചിരുന്നുവെന്നും ബോണി കപൂര്‍ തുറന്നുപറഞ്ഞിരുന്നു. ഫിലിംഫെയര്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. അന്നത്തെ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ കൂടുതല്‍ കാര്യങ്ങളെക്കുറിച്ച് അറിയാന്‍ കൂടുതല്‍ വായിക്കൂ.

അവസാന സമയത്ത് ശ്രീദേവിക്കൊപ്പമുണ്ടായിരുന്ന സഹോദരിയുടെ മൗനത്തില്‍ സംശയവുമായി ആരാധകര്‍!

സിനിമ ഇറങ്ങുന്നത് വരെ മതി, പാറുവിന് മുന്നില്‍ പൃഥ്വിയുടെയും നിര്‍മ്മാതാവിന്റെയും അഭ്യര്‍ത്ഥന, കാണൂ!

തുടക്കത്തില്‍ പ്രതികരിച്ചിരുന്നില്ല

ശ്രീദേവിയോട് തന്റെ ഇഷ്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞപ്പോള്‍ മാസങ്ങളോളം അവര്‍ പ്രതികരിച്ചിരുന്നില്ല. തുടക്കത്തില്‍ വണ്‍സൈഡ് ലൗവായിരുന്നു. അപരിചിതരോട് തീരം സംസാരിക്കാത്ത പ്രകൃതക്കാരിയായിരുന്നു ശ്രീദേവി. അഭിനേത്രിയായിരുന്നിട്ട്കൂടി അറിയാത്തവരുമായി ഇടപഴകാന്‍ ഏറെ വുമുഖത കാട്ടിയിരുന്ന പ്രകൃതമായിരുന്നു താരത്തിന്റേത്. അമ്മ രാജേശ്വരിയായിരുന്നു കാര്യങ്ങളെല്ലാം തീരുമാനിച്ചിരുന്നത്. അമ്മയുടെ ആഗ്രഹപ്രകാരമാണ് ശ്രീദേവി സിനിമയിലേക്ക് എത്തിയത്. തമിഴ്‌നാട്ടുകാരിയായിരുന്നുവെങ്കിലും പിന്നീട് ഇന്ത്യയുടെ തന്നെ അഭിമാന താരമായി മാറുകയായിരുന്നു ശ്രീദേവി.

തനിച്ച് കണ്ടത്

ചെന്നൈയിലെ ഒരു ലഞ്ചിനിടയിലാണ് ശ്രീദേവിയെ തനിച്ച് കിട്ടിയത്. അമ്മയോടൊപ്പമല്ലാതെ ആദ്യമായാണ് താരം അന്ന് തനിച്ചെത്തിയത്. അമ്മയ്ക്ക് എന്തോ അസുഖമായതിനെത്തുടര്‍ന്ന് സുഹൃത്തുക്കളോടൊപ്പം ശ്രീദേവി ലഞ്ചില്‍ പങ്കെടുക്കാനെത്തുകയായിരുന്നു. അന്ന് ലഞ്ചും കഴിഞ്ഞ് പോവുന്നതിനിടയിലാണ് താരത്തോട് തന്റെ ഇഷ്ടത്തെക്കുറിച്ച് ബോണി കപൂര്‍ തുറന്നുപറഞ്ഞത്. വീട്ടിലേക്ക് കൊണ്ടുവിടുന്നതിനിടയിലായിരുന്നു തന്റെ ഇഷ്ടത്തെക്കുറിച്ച് അറിയിച്ചത്. ഇക്കാര്യത്തെക്കുറിച്ച് കേട്ടപ്പോള്‍ ആദ്യം ദേഷ്യപ്പെടുകയാണ് ചെയ്തത്. പിന്നീട് തന്റെ മുന്നില്‍ വരികയോ സംസാരിക്കുകയോ ചെയ്യാറുണ്ടായിരുന്നില്ലെന്നും ബോണി കപൂര്‍ വ്യക്തമാക്കിയിരുന്നു.

തന്‍രെ വീട്ടില്‍ താമസിച്ചു

മുംബൈയില്‍ ഭീകരാക്രമണം നടക്കുന്ന സമയത്തായിരുന്നു പിന്നെ താന്‍ അവരെ കണ്ടത്. അന്ന് തന്റെ വീട്ടിലേക്ക് താമസം മാറാന്‍ ബോണി കപൂര്‍ ശ്രീദേവിയോടും അമ്മയോടും നിര്‍ദേശിച്ചിരുന്നു. ഒരു മാസത്തോളം അവര്‍ മുംബൈയിലെ തന്റെ വീട്ടില്‍ താമസിച്ചിരുന്നു. എന്നാല്‍ ആ സമയത്ത് പോലും ശ്രീദേവി തനിക്ക് മുഖം തരാറുണ്ടായിരുന്നില്ലെന്ന് അദ്ദേഹം ഓര്‍ത്തെടുക്കുന്നു. ശ്രീദേവിയോടുള്ള അടങ്ങാത്ത പ്രണയം അപ്പോഴും താന്‍ മനസ്സില്‍ കൊണ്ടുനടന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ആദ്യമായി കണ്ടത്

മിസ്റ്റര്‍ ഇന്ത്യയില്‍ അഭിനയിക്കുന്നതിന് വേണ്ടിയായിരുന്നു ബോണി കപൂര്‍ ശ്രീദേവിയെ ആദ്യമായി സമീപിച്ചത്. തന്‍രെ സ്വപ്‌നമായിരുന്നു ആ കൂടിക്കാഴ്ച. നേരിട്ട് ഇടപഴകുന്നതിന് മുന്‍പേ തന്നെ ശ്രീദേവി തന്‍രെ മനസ്സ് കീഴടക്കിയിരുന്നു. ആദ്യത്തെ കൂടിക്കാഴ്ചയില്‍ അമ്മയായിരുന്നു കാര്യങ്ങള്‍ സംസാരിച്ചത്. സിനിമയെക്കുറിച്ചുള്ള തീരുമാനമെടുത്തിരുന്നത് അമ്മയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ചാന്ദനി എന്ന സിനിമയുമായി ബന്ധപ്പെട്ട് ശ്രീദേവി സ്വിറ്റ്‌സര്‍ലന്‍ഡില്‍ പോയപ്പോള്‍ ബോണി കപൂറും പോയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ക്കാണ് പോയതെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ആത്യന്തിക ലക്ഷ്യം ശ്രീദേവിയെ കാണുകയെന്നതായിരുന്നു.

എട്ട് മാസത്തിന് ശേഷം

ഇഷ്ടടമാണെന്ന് അറിയിച്ചതിന് ശേഷം ശ്രീദേവിയുടെ ഭാഗത്തുനിന്നും യാതൊരുവിധ അനുകൂല തീരുമാനവുമുണ്ടായിരുന്നില്ല. താരത്തിന്റെ അച്ഛന്‍രെ മരണത്തിന് ശേഷം ആശ്വാസവുമായി ബോണി കപൂര്‍ അരികിലുണ്ടായിരുന്നു. അപ്പോഴാണ് ഇരുവരും കൂടുതല്‍ അടുത്തത്. അതിന് ശേഷമാണ് ശ്രീദേവിക്ക് ബോണി കപൂറിനോട് പ്രണയം തോന്നിയത്. ആദ്യ ഭാര്യയായ മോണയോട് ശ്രീദേവിയെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. ഇവരുടെ പ്രണയത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷം മോണ അദ്ദേഹത്തില്‍ നിന്നും വിവാഹമോചനം നേടുകയായിരുന്നു. പിന്നീടാണ് ബോണി കപൂര്‍ ശ്രീദേവിയെ ജീവിതസഖിയാക്കിയത്.

English summary
She Was SO ANGRY! Sridevi Didn't Talk To Boney Kapoor For EIGHT MONTHS After He Confessed His Love

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam