കത്രീന കൈഫിന് നേരെ നിന്ന് ഡയലോഗ് പറയാന്‍ പോലും അറിയില്ലായിരുന്നു: ശേഖര്‍ സുമന്‍
ഹീരാമണ്ഡിയിലെ അഭിനയത്തിന് നടന്‍ ശേഖര്‍ സുമനും മകന്‍ ആദ്യായന്‍ സുമനും ഒരു പോലെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ആദ്യായന്റെ കരയിറിലെ ഒരു പ്രധാന ഏടായിരുന്നു ചിത്രം. എന്നാല്‍ പോസ്റ്ററുകളില്‍ തന്നെ വളരെ ചെറുതാക്കി മാത്രമാണ് കാണിച്ചത് എന്ന് കണ്ടപ്പോള്‍ തനിക്ക് വല്ലാത്ത വിഷമം തോന്നിയിരുന്നെന്ന് അടുത്തിടെ ആദ്യായന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഇപ്പോഴിതാ ബോളിവുഡ് ഹങ്കാമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കത്രീന കൈഫിനെക്കുറിച്ച് ശേഖര്‍ സുമന്‍ പറഞ്ഞ വാക്കുകള്‍ വൈറല്‍ ആവുകയാണ്. ആദ്യായന്‍ തന്റെ കരിയറിനെക്കുറിച്ച് പറഞ്ഞു തുടങ്ങി. താന്‍ നായകനായാണ് സിനിമയിലേക്കെത്തിയതെന്നും എന്നാല്‍ ഇപ്പോള്‍ പോസ്റ്റര്‍ സൈസ് കുറഞ്ഞ് കുറഞ്ഞ് വരികയാണെന്നാണ് ആദ്യായന്‍ പറഞ്ഞത്.

അത്ര എത്രത്തോളം വേദന നിറഞ്ഞതാണെന്ന് എനിക്ക് അറിയാം. ഇനി ഇത് വീണ്ടും വലുതാക്കാനുള്ള ശ്രമത്തിലാണ് ഞാന്‍ എന്നും ആദ്യായന്‍ പറഞ്ഞു. എന്നാല്‍ ആദ്യായന്റെ അഭിപ്രായം പറഞ്ഞ സമയത്താണ് സുമന്‍ മറ്റു ആര്‍ടിസ്റ്റുകളെക്കുറിച്ച് പറഞ്ഞത്. ഇക്കൂട്ടത്തില്‍ കത്രീന കൈഫിനെക്കുറിച്ചും അദ്ദേഹം പറയുന്നു.
ഒരു വലിയ തുടക്കമാണ് കത്രീനയ്ക്ക് ലഭിച്ചതെങ്കിലും അവര്‍ക്ക് ഒന്ന് നേരെ നില്‍ക്കാനോ ഡയലോഗിലെ വരികള്‍ മര്യാദയ്ക്ക് പറയാനോ എന്തിന് ഡാന്‍സ് ചെയ്യാന്‍ പോലും അറിയില്ലായിരുന്നു. പക്ഷെ ഇപ്പോള്‍ നോക്കൂ അവര്‍ എവിടെയെത്തിയെന്ന്. രാജ്‌നീതിയിലും സിന്ദഗി നാ മിലേഗി ദൊബാര എന്നീ ചിത്രങ്ങളിലെയുമൊക്കെ അവരുടെ പ്രകടനം. ധൂം 3യില്‍ വരെ, അന്ന് അങ്ങനെ കരിയര്‍ തുടങ്ങിയ നടിയാണ് കത്രീന എന്ന് ഇന്ന് നമുക്ക് പറയാന്‍ കഴിയില്ല.
ആളുകള്‍ അവര്‍ക്കാവുന്നതിന്റെ പരമാവധി അഭിനയിക്കും. ദീപിക പദുകോണ്‍ ഇന്ന് എത്ര നന്നായി അഭിനയിക്കുന്ന നടിയായിരിക്കുന്നു. അനന്യ പാണ്ഡെ, ഖോ ഗയേ ഹം കഹാന്‍ എന്ന സിനിമ വരുന്നത് വരെ പല ട്രോളുകളും ഏറ്റു വാങ്ങിയ നടിയായിരുന്നു. അതുകൊണ്ട് തന്നെ ആദ്യായനും ഇതിനെ ഒക്കെ വളരെ സിംപിള്‍ ആയി എടുക്കണമെന്നാണ് സുമന്‍ പറയുന്നത്.
ഹീരാമണ്ഡിയില്‍ ഡബില്‍ റോളിലാണ് ആദ്യായന്‍ എത്തിയിരിക്കുന്നത്. സോറാവാര്‍ എന്ന കഥാപാത്രത്തെയും അദ്ദേഹത്തിന്റെ മകന്റെ കഥാപാത്രത്തെയും സുമന്‍ തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. തന്റെ അഭിനയത്തിന് മികച്ച പ്രതികരണങ്ങള്‍ കിട്ടുന്നതിലും ആദ്യായന്‍ സംസാരിച്ചു. നമ്മളെക്കുറിച്ച് ആളുകള്‍ക്കുണ്ടായിരുന്ന ധാരണ തെറ്റാണെന്ന് തെളിയിക്കുന്നതിലും ഒരു ത്രില്‍ ഉണ്ടെന്നാണ് ആദ്യായന്‍ പറഞ്ഞത്.

വളരെക്കാലമായി സിനിമയിലുള്ള ഗായകനായും നടനായും പ്രൊഡ്യൂസറായുമൊക്കെ അറിയപ്പെടുന്ന ശേഖര്‍ സുമന്‍ അവസാനം അഭിനയിച്ച ഒടിടി സീരീസാണ് ഹീരാമണ്ഡി. ചിത്രത്തില്‍ ശേഖര്‍ സുമന്റെ കഥാപാത്രത്തിന് വലിയ പ്രശംസ തന്നെയാണ് ലഭിച്ചചത്. പ്രത്യേകിച്ചും മനീഷ കൊയ്‌രാളയ്‌ക്കൊപ്പമുള്ള ഇന്റിമേറ്റ് രംഗവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
സഞ്ജയ് ലീല ബന്‍സാലിയുടെ ആദ്യത്തെ ഓടിടി വര്‍ക്കാണ് ഹീരാമണ്ഡി. വജ്ര വ്യാപാരവും വേശ്യാലയവും കേന്ദ്ര ബിന്ദുവായി വരുന്ന രീതിയിലാണ് കഥ നീങ്ങുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പുള്ള കാലഘട്ടം പറയുന്ന സീരീസില്‍ മനീഷ കൊയ്‌രാള, സൊനാക്ഷി സിന്‍ഹ, റിച്ച ഛദ്ദ, അദിതി റാവു ഹദൈരി, സഞ്ജീദ ഷെയ്ഖ് എന്നിവരും അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











