»   » കാനില്‍ ശ്രദ്ധനേടി ഷെര്‍ളിനും കാമസൂത്രയും

കാനില്‍ ശ്രദ്ധനേടി ഷെര്‍ളിനും കാമസൂത്രയും

Posted By:
Subscribe to Filmibeat Malayalam

ലോകപ്രശസ്ത പ്ലേബോയ് മാഗസിന്റെ കവര്‍ഗേളായ ഏക ഇന്ത്യന്‍ താരമെന്നപ്രശസ്തില്‍ക്കവിഞ്ഞ പ്രാധാന്യമൊന്നും ഇന്ത്യക്കാര്‍ ഇതുവരെ ഷെര്‍ളിന്‍ ചോപ്രയ്ക്ക് കൊടുത്തിരുന്നില്ല. പക്ഷേ കാമസൂത്ര ത്രിഡിയോടെ ഷെര്‍ളിന്‍റെ തലവരമാറുകയാണ്. ഷെര്‍ളിന്റെ ഇമേജ് മാറിമറിയുന്ന രംഗത്തിന് സാക്ഷിയായത് കാന്‍ ഫിലിം ഫെസ്റ്റിവലാണ്.

ബോളിവുഡില്‍ നിന്നും ഏറെ താരങ്ങള്‍ കാനില്‍ എത്തിയിരുന്നുവെങ്കിലും ആര്‍ക്കും ഷെര്‍ളിന് ലഭിച്ചപോലൊരു സ്വീകരണം ലഭിച്ചില്ലെന്നാണ് കേള്‍ക്കുന്നത്. സെക്‌സിയായി വസ്ത്രംധരിച്ച് ബോള്‍ഡായെത്തിയ ഷെര്‍ളിനെ കണ്ടതോടെ ഫോട്ടോഗ്രാഫര്‍മാരെല്ലാം അവര്‍ക്കുപിന്നാലെയായിരുന്നുവത്രേ. ഇന്ത്യന്‍ സിനിമാ സങ്കല്‍പ്പങ്ങളെ മാറ്റിമറിയ്ക്കുമെന്ന് കരുതപ്പെടുന്ന കാമസൂത്ര ത്രിഡിയ്ക്കും ഷെര്‍ളിനും കാനില്‍ വമ്പന്‍ സ്വീകരണമാണ് ലഭിച്ചത്.

മാത്രമല്ല കാനില്‍ ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രാദേശിക ശൈലിയുള്‍ക്കൊണ്ടുകൊണ്ടുള്ള വസ്ത്രധാരണമാണ് ഷെര്‍ളിന്‍ നടത്തിയത്. കേരളസ്റ്റൈലിലുള്ള ഷെര്‍ളിന്റെ വസ്ത്രധാരണത്തിന് കാനില്‍ വലിയ ശ്രദ്ധയാണ് ലഭിച്ചത്. ഷെര്‍ളിനൊപ്പം കാമസൂത്രയുടെ സംവിധായകന്‍ രൂപേഷ് പോളും റെഡ് കാര്‍പ്പറ്റില്‍ ചിത്രങ്ങള്‍ക്ക് പോസ് ചെയ്തിട്ടുണ്ട്.

കാനില്‍ ശ്രദ്ധനേടി ഷെര്‍ളിനും കാമസൂത്രയും

കാനില്‍ ശ്രദ്ധനേടി ഷെര്‍ളിനും കാമസൂത്രയും

കാനില്‍ ശ്രദ്ധനേടി ഷെര്‍ളിനും കാമസൂത്രയും

കാനില്‍ ശ്രദ്ധനേടി ഷെര്‍ളിനും കാമസൂത്രയും

കാനില്‍ ശ്രദ്ധനേടി ഷെര്‍ളിനും കാമസൂത്രയും

കാനില്‍ ശ്രദ്ധനേടി ഷെര്‍ളിനും കാമസൂത്രയും

കാനില്‍ ശ്രദ്ധനേടി ഷെര്‍ളിനും കാമസൂത്രയും

കാനില്‍ ശ്രദ്ധനേടി ഷെര്‍ളിനും കാമസൂത്രയും

English summary
Sherlyn Chopra, who is at the Cannes International Film Festival where the second trailer of her debut film Kamasutra 3D will be unveiled.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam