»   » ഷെര്‍ളിന്‍ ചോപ്ര കാനില്‍ തിളങ്ങുക 7 വേഷങ്ങളില്‍

ഷെര്‍ളിന്‍ ചോപ്ര കാനില്‍ തിളങ്ങുക 7 വേഷങ്ങളില്‍

Posted By:
Subscribe to Filmibeat Malayalam

അങ്ങനെ ബോളിവുഡിലെ വെറുമൊരു ഗ്ലാമര്‍ ഗേള്‍ എന്ന പദവിയില്‍ നിന്നും ഷെര്‍ളിന്‍ ചോപ്ര കാന്‍ ഫെസ്റ്റിവലില്‍ എത്തുന്നു. അറുപത്തിയാറാമത് കാന്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ഷെര്‍ളിന് അവസരം നല്‍കിയത് മലയാളിയായ രൂപേഷ് പോള്‍ സംവിധാനം ചെയ്ത കാമസൂത്ര 3ഡി ചിത്രമാണ്.

കാനില്‍ എത്തുന്ന നടിമാരുടെയെല്ലാം വസ്ത്രങ്ങള്‍ വലിയ മാധ്യമശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഐശ്വര്യയും, സോനം കപൂറും, ദീപിക പദുകോണും എന്നുവേണ്ടി ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നെത്തുന്ന നടിമാര്‍ എന്ത് വേഷമാണ് കാനില്‍ ധരിയ്ക്കുന്നതെന്നകാര്യം വളരെ വാര്‍ത്താപ്രാധാന്യമുള്ളതാണ്.

ഇപ്പോള്‍ ഇതാദ്യമായി ഷെര്‍ളിന്‍ കാനില്‍ പുതിയൊരു പരീക്ഷണം നടത്തുകയാണ്. ഏഴ് തരം വസ്ത്രങ്ങളണിഞ്ഞാണ് ഷെര്‍ളിന്‍ കാനിലെ ചുവപ്പു പരവതാനിയില്‍ എത്താന്‍ പോകുന്നത്. കേരളം, രാജസ്ഥാന്‍, ഗുജറാത്ത്, തമിഴ്‌നാട്, കശ്മീര്‍, അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞാണ് ഷെര്‍ളിന്‍ കാനില്‍ തിളങ്ങാന്‍ പോകുന്നത്.

നേരത്തേ കാമസൂത്ര ത്രിഡിയുടെ ആദ്യ ടീസര്‍ അണിയറക്കാരുടെ അനുമതിയില്ലാതെ നെറ്റില്‍ പോസ്റ്റ് ചെയ്തുവെന്ന കാരണത്താല്‍ ഷെര്‍ളിനെ ചിത്രത്തില്‍ നിന്നൊഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. പക്ഷേ ഭാഗ്യം ഷെര്‍ളിനോടുകൂടിത്തന്നെയായിരുന്നു, ഒടുവില്‍ അവരെത്തുന്നെ നായികയാക്കാന്‍ അണിയറക്കാര്‍ തീരുമാനിയ്ക്കുകയായരുന്നു.

ഷെര്‍ളിന്‍ കാനില്‍ തിളങ്ങുക 7വേഷങ്ങളില്‍

ഷെര്‍ളിന്‍ കാനില്‍ തിളങ്ങുക 7വേഷങ്ങളില്‍

ഷെര്‍ളിന്‍ കാനില്‍ തിളങ്ങുക 7വേഷങ്ങളില്‍

ഷെര്‍ളിന്‍ കാനില്‍ തിളങ്ങുക 7വേഷങ്ങളില്‍

ഷെര്‍ളിന്‍ കാനില്‍ തിളങ്ങുക 7വേഷങ്ങളില്‍

ഷെര്‍ളിന്‍ കാനില്‍ തിളങ്ങുക 7വേഷങ്ങളില്‍

ഷെര്‍ളിന്‍ കാനില്‍ തിളങ്ങുക 7വേഷങ്ങളില്‍

English summary
Actor Sherlyn Chopra, set to attend the 66th Cannes International Film Festival

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam