Don't Miss!
- News
ബംഗാളികൾക്കായി കേരളത്തിൽ ഒരു ബംഗാളി ഹോട്ടൽ; മുതലാളി മലയാളി
- Automobiles
വിശ്വസുന്ദരിക്ക് കൂട്ടായി ഒന്നരകോടിയുടെ മെർസിഡീസ് എസ്യുവി ഗരാജിലേക്ക്
- Lifestyle
ഈ മൂന്ന് രാശിക്കാരോട് ഇടപെടുമ്പോള്‍ കരുതല്‍ വേണം: അല്പം അപകടമാണ്
- Finance
കെഎസ്എഫ്ഇ ചിട്ടിയിൽ നിന്ന് 1 കോടി രൂപ നേടാം; അവസരം ജനുവരിയിൽ തീരും; ഇതാണ് ലോട്ടറി
- Sports
ഇന്ത്യന്‍ ടീമില്‍ സഞ്ജു എന്തുകൊണ്ട് 'ക്ലച്ച് പിടിക്കുന്നില്ല'? അറിയാം
- Technology
പടം കാണാം പൈസ നൽകാതെ... കൂടുതൽ പ്ലാനുകളിൽ ഒടിടി ആനുകൂല്യങ്ങളുമായി എയർടെൽ
- Travel
പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാൻ പുഴയോര വനത്തിലൂടെ പോകാം!തൂവാനം വെള്ളച്ചാട്ടം ട്രക്കിങ് വീണ്ടും തുടങ്ങുന്നു
ഒറ്റ രാത്രിയിലെ ലൈംഗിക ജീവിതം; വണ്‍ നൈറ്റ് സ്റ്റാന്‍ഡിനോട് താല്പര്യമുണ്ടെന്ന് പറഞ്ഞ താരങ്ങള്‍
കാലത്തിനൊപ്പം സഞ്ചരിക്കുന്നവരാണ് സിനിമാ താരങ്ങള്‍. അവരില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് യുവാക്കളും അത് അനുകരിക്കുന്നത്. ബോളിവുഡ് സിനിമാലോകത്ത് അത്തരത്തില്‍ പല മാറ്റങ്ങളും താരങ്ങളില്‍ നിന്നും ഉണ്ടായിട്ടുണ്ട്. ഡേറ്റിങ്ങും വണ്‍ നൈറ്റ് സ്റ്റാന്ഡുമൊക്കെയായി മോഡേണ്‍ ജീവിതരീതിയാണ് പല താരങ്ങളും ഫോളോ ചെയ്യുന്നത്.
Also Read:
നിലവില്‍ മുന്‍നിരയിലുള്ള പല താരങ്ങളും വണ്‍ നൈറ്റ് സ്റ്റാന്‍ഡിനെ പറ്റി അഥവ ഒരു രാത്രിയിലെ ലൈംഗിക ജീവിതത്തെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തി കഴിഞ്ഞു. രണ്‍വീര്‍ സിംഗ് മുതല്‍ ഇമ്രാന് ഹാഷ്മി വരെയുള്ള താരങ്ങള്‍ ഇതിനെപ്പറ്റി പറഞ്ഞ കാര്യങ്ങള്‍ വീണ്ടും സമൂഹ മാധ്യമങ്ങളിലൂടെ വൈറാലാവുകയാണ്.

നടി ദീപിക പദുക്കോണിനെ വിവാഹം കഴിച്ച് കുടുംബസ്ഥനായി കഴിയുകയാണ് രണ്‍വീര്‍ സിംഗ്. എന്നാല്‍ വണ്‍ നൈറ്റ് സ്റ്റാന്‍ഡിനെ കുറിച്ച് കൃത്യമായ നിലപാട് നടന് വ്യക്തമാക്കിയിട്ടുണ്ട്. മുന്‍പൊരിക്കല്‍ കരണ്‍ ജോഹറിന്റെ കോഫി വിത് കരണ്‍ എന്ന ചാറ്റ് ഷോ യില്‍ അതിഥിയായി എത്തിയതായിരുന്നു രണ്‍വീര്‍. വണ്‍ നൈറ്റ് സ്റ്റാന്‍ഡിനോട് താല്പര്യമുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് താനത് അനുകൂലിക്കുന്നുണ്ടെന്നാണ് രണ്‍വീര്‍ പറഞ്ഞത്.

വണ്‍ നൈറ്റ് സ്റ്റാന്‍ഡ് നടത്തിയിട്ടുണ്ടെന്ന് പറഞ്ഞാണ് നടി സണ്ണി ലിയോണും എത്തിയത്. താനും അത്തരമൊരു പങ്കാളിയാണെന്നും നടി മുന്‍പ് കൂട്ടിച്ചേര്‍ത്തിരുന്നു. അതേ സമയം ഇപ്പോള്‍ ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറിനും മക്കളായ നിഷയ്ക്കും അസ്തര്‍, നോഹ എന്നിവര്‍ക്കുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് സണ്ണി.

ബോളിവുഡ് നടന് ആദിത്യ കപൂറും വണ്‍ നൈറ്റ് സ്റ്റാന്‍ഡിനോട് അനുകൂല നിലപാടാണ് എടുത്തത്. അങ്ങനൊരു ദിവസം ഉണ്ടാവുന്നതില്‍ തനിക്ക് പ്രശ്നമൊന്നുമില്ലെന്നാണ് ആദിത്യ പറഞ്ഞത്. നിലവില്‍ യുവനടിയും താരപുത്രിയുമായ അനന്യ പാണ്ഡെയുമായി ആദിത്യ ഡേറ്റിംഗിലാണെന്നാണ് അഭ്യൂഹം.

ഒറ്റ രാത്രിയിലെ സെക്യൂഷല് ജീവിതം ആസ്വദിച്ചിട്ടുള്ള നടി ഷെര്‍ലിന്‍ ചോപ്ര പിന്നീട് തന്റെ റിലേഷന്‍ഷിപ്പിനെപ്പറ്റി തുറന്ന് പറഞ്ഞിരുന്നു. ഒറ്റരാത്രി കൊണ്ട് ഉണ്ടായ ബന്ധമാണെങ്കിലും പിന്നീട് അതൊരു റിലേഷന്‍ഷിപ്പായി മാറുകയായിരുന്നു എന്നാണ് നടി പറഞ്ഞത്.

പ്രശസ്ത ഹാസ്യനടന് കൃഷ്ണ അഭിഷേക് ഭാര്യ കാശ്മീര ഷാ യുടെ കൂടെ സന്തുഷ്ടനായി ജീവിക്കുകയാണ്. വണ്‍ നൈറ്റ് സ്റ്റാന്ഡിനെത്തിയപ്പോഴാണ് താന്‍ ഭാര്യയായ കാശ്മീരയെ കണ്ടുമുട്ടിയതെന്നാണ് കൃഷ്ണ പറഞ്ഞിട്ടുള്ളത്. പിന്നീട് ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. തങ്ങള്‍ രണ്ടാള്‍ക്കും അതിനോട് അനുകൂല നിലപാടാണെന്നാണ് നടന് പറഞ്ഞത്.

ലിപ്ലോക് രംഗങ്ങളിലൂടെ ശ്രദ്ധേയനായി മാറിയ നടനാണ് ഇമ്രാന് ഹാഷ്മി. പലപ്പോഴും നടന്റെ സിനിമകളിലെ ചുംബനരംഗങ്ങള്‍ തരംഗമായി മാറുകയും വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു. അതേ സമയം വണ്‍ നൈറ്റ് സ്റ്റാന്‍ഡിനോട് താല്പര്യമുണ്ടെന്ന അഭിപ്രായമാണ് ഇമ്രാനും മുന്നോട്ട് വെച്ചത്. നിലവില്‍ പര്‍വീണ്‍ ഷഹാനിയെ വിവാഹം കഴിച്ച് മക്കളുടെ കൂടെ ജീവിക്കുകയാണ്.
അതേ സമയം ബോളിവുഡിലെ യുവതാരങ്ങളും ഇത്തരം നിലപാടുകളോട് യോജിക്കുന്നു എന്നാണ് താരങ്ങളുടെ തുറന്ന് പറച്ചിലില്‍ നിന്നും വ്യക്തമാവുന്നത്. അടുത്തിടെ നിരവധി താരപുത്രിമാരും പുത്രന്മാരുമാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. പലരും ഇതിനകം ഡേറ്റിങ് ലൈഫ് ആസ്വദിക്കുകയാണ്.