രൂപേഷിനെതിരെ ഷെര്‍ലിന്‍ ചോപ്ര പരാതി നല്‍കി
സംവിധായകന്‍ രൂപേഷ് പോളിനെതിരെ ബോളിവുഡ് താരം ഷെര്‍ലിന്‍ ചോപ്ര പൊലീസില്‍ പരാതി നല്‍കി. രൂപേഷ് പോള്‍ തന്നെ വഞ്ചിച്ചെന്നും കള്ളയൊപ്പിടാന്‍ പ്രേരിപ്പിച്ചെന്നും ചൂണ്ടിക്കാണിച്ചാണ് ഷെര്‍ഷിന്‍ സാന്താക്രൂസ് പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കും അഡീഷണല്‍ കമ്മീഷണര്‍ ഓഫ് പൊലീസിനും പരാതി നല്‍കിയിരിക്കുന്നത്. ഷെര്‍ളിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാജ രേഖകളില്‍ കാമസൂത്ര ത്രിഡിയുടെ കരാര്‍ ഒപ്പുവെയ്ക്കാന്‍ രൂപേഷ് നിര്‍ബ്ബന്ധിച്ചെന്നും അഭിനയിച്ചതിന്റെ പ്രതിഫലബാക്കിയായ 7ലക്ഷം രൂപ നല്‍കിയില്ലെന്നും ഷെര്‍ലിന്റെ പരാതിയില്‍ പറയുന്നുണ്ട്.
സംവിധായകന്റെ ലൈംഗിക ആവശ്യങ്ങള്‍ നിഷേധിച്ചപ്പോള്‍ മറ്റൊരു നടിയെ ചിത്രത്തില്‍ അഭിനയിപ്പിക്കുമെന്നും എന്റെ നഗ്നഫോട്ടോകള്‍ രാജ്യാന്തര മാധ്യമങ്ങള്‍ക്ക് നല്‍കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അശ്ലീല ഇമെയില്‍ സന്ദേശങ്ങളും സംവിധായകന്‍ അയച്ചു-പരാതിയില്‍ പറയുന്നു.

ഷെര്‍ലിന്‍ അയച്ച പരാതിയിന്മേല്‍ രൂപേഷ് പോളിനെതിരെ പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് സീനിയര്‍ ഇന്‍സ്‌പെക്ടര്‍ അരുണ്‍ ചവാന്‍ പറഞ്ഞു. പരാതിയിന്മേലുള്ള തുടര്‍നടപടികള്‍ക്കായി താരത്തിന്റെ മൊഴിയെടുക്കാനായി അവരോട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും തിരക്കുമൂലം ഷെര്‍ലിന്‍ ഇതുവരെ സ്റ്റേഷനില്‍ എത്തിയിട്ടില്ലെന്നും രൂപേഷ് പറയുന്നു.
തിരക്കുമൂലമാണ് തനിയ്ക്ക് പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരാകാന്‍ കഴിയാത്തതെന്നും ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയായാലുടന്‍ താന്‍ സ്റ്റേഷനില്‍ ഹാജരായി നേരിട്ട് വിവരങ്ങള്‍ നല്‍കുമെന്നും ഷെര്‍ലിന്‍ പറഞ്ഞു.
കാമസൂത്ര ത്രിഡിയുടെ ട്രെയിലറില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ആരോപിച്ച് ഷെര്‍ലിന്‍ രംഗത്തെത്തിയതോടെയാണ് രൂപേഷും ഷെര്‍ലിനും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. മെയ് മാസത്തിലാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.


Click it and Unblock the Notifications











