ആദ്യമായി ലഭിച്ച പ്രതിഫലം പറഞ്ഞ് വിദ്യ ബാലന്‍, ഓഡീഷന് പോയ അനുഭവത്തെ കുറിച്ചും നടി
അഭിനയ പ്രാധാന്യമുളള വേഷങ്ങളിലൂടെ ബോളിവുഡില്‍ തിളങ്ങിയ താരമാണ് വിദ്യാ ബാലന്‍. പരിണീത, ഡേര്‍ട്ടി പിക്ചര്‍, കഹാനി ഉള്‍പ്പെടെയുളള സിനിമകളെല്ലാം നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. ബോളിവുഡിന് പുറമെ തെന്നിന്ത്യന്‍ ഭാഷകളില്‍ അഭിനയിച്ചും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി താരം. ഡേര്‍ട്ടി പിക്ചറിലെ പ്രകടനത്തിലൂടെയാണ് മികച്ച നടിക്കുളള ദേശീയ ചലച്ചിത്ര പുരസ്‌കാരം വിദ്യ ബാലന് ലഭിച്ചത്. വിവാഹ ശേഷവും സിനിമയില്‍ സജീവമാണ് നടി.
ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി സന്ദീപ് ദാര്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
അതേസമയം വിദ്യാ ബാലന്‌റെ ആദ്യ പ്രതിഫലത്തെ കുറിച്ചുളള ഒരു റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരിക്കുകയാണ്. ആദ്യമായി ലഭിച്ച പ്രതിഫലം 500 രൂപയാണ് എന്നാണ് വിദ്യാ ബാലന്‍ പറഞ്ഞത്. സ്റ്റേറ്റ് ടൂറിസം ക്യാംപെയിന് വേണ്ടി പ്രവര്‍ത്തിച്ചപ്പോഴാണ് ഇത് ലഭിച്ചതെന്നും നടി പറയുന്നു.

സൂം ഡിജിറ്റലിന് നല്‍കിയ അഭിമുഖത്തിലാണ് ആദ്യ ശമ്പളത്തെ കുറിച്ച് വിദ്യ മനസുതുറന്നത്. അത് ഒരു അച്ചടി പ്രചാരണം ആയിരുന്നു എന്നും നടി ഓര്‍ത്തെടുത്തു. 'ഞങ്ങള്‍ നാല് പേരാണ് അന്ന് ഫോട്ടോഷൂട്ടിനായി പോയത്. എനിക്കൊപ്പം എന്റെ സഹോദരിയും ബന്ധുവും സുഹൃത്തും ഒപ്പം വന്നു. ഞങ്ങള്‍ ഓരോരുത്തര്‍ക്കും 500 രൂപ വീതം ലഭിച്ചു'. അന്ന് എന്താണ് ചെയ്തതെന്ന് ഓര്‍ക്കുന്നുണ്ടോ എന്ന് ചോദ്യത്തിനും വിദ്യ ബാലന്‌റെ മറുപടി വന്നു.

'ഒരു മരത്തിന്റെ അരികില്‍ പോസ് ചെയ്യണം. ഞങ്ങള്‍ക്ക് ഒരു മരത്തിന്റെ അരികില്‍ ഊഞ്ഞാലാടുകയും, ഒപ്പം പുഞ്ചിരിക്കേണ്ടിയും വന്നു', നടി പറഞ്ഞു. ആദ്യമായി പങ്കെടുത്ത ഓഡീഷനെ കുറിച്ചും അഭിമുഖത്തില്‍ വിദ്യാ ബാലന്‍ മനസുതുറന്നു. 'ഒരു ടെലിവിഷന്‍ സീരിയലിന് വേണ്ടി ആയിരുന്നു ഓഡീഷന്‍. എന്‌റെ ആദ്യത്തെ ഷോ ആണ്. അമ്മയ്ക്കും സഹോദരിയ്ക്കും ഒപ്പം ഫിലിം സിറ്റിയില്‍ പോയതും ഒരു ദിവസം മുഴുവന്‍ അവിടെ കാത്തുനിന്നതും ഞാന്‍ ഓര്‍ക്കുന്നു'.

'150ന് അടുത്ത് ആളുകള്‍ അന്ന് ഓഡീഷന് വന്നു. അത് ഭ്രാന്ത് പിടിപ്പിക്കുന്നതായിരുന്നു. അവസാനം ഇത് മറന്നേക്കാമെന്ന് ഞാന്‍ തീരുമാനിച്ചു. ഞാന്‍ ഇത് ചെയ്യാന്‍ പോകുന്നില്ല, ആ സമയത്ത് എന്നെ വിളിച്ചു. എന്നാല്‍ ആദ്യത്തെ ഷോ, ലാ ബെല്ല, അന്ന് വെളിച്ചം കണ്ടില്ല', വിദ്യാ ബാലന്‍ പറഞ്ഞു.
ഹം പാഞ്ചിലൂടെയാണ് നടി പിന്നീട് ടെലിവിഷനില്‍ അരങ്ങേറ്റം കുറിച്ചത്.
Recommended Video

പതിനാറാമത്തെ വയസിലാണ് വിദ്യാ ബാലന്‌റെ അരങ്ങേറ്റം. എക്താ കപൂറാണ് ആ സീരിയല്‍ നിര്‍മ്മിച്ചത്. പരമ്പരയില്‍ രാധിക എന്ന കഥാപാത്രമായി നടി എത്തി. ഈ പരമ്പര വിജയമായ ശേഷം അനുരാഗ് ബസു മറ്റൊരു പരമ്പരയിലേക്ക് വിളിച്ചെങ്കിലും സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹത്താല്‍ വിദ്യ ബാലന്‍ വേണ്ടെന്നു വെച്ചു. തുടര്‍ന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് വിദ്യാ ബാലന്‍ സിനിമയിലെത്തുന്നത്. ബംഗാളി ചിത്രം ഭലോ ദേക്കോ ആണ് നടിയുടെ അരങ്ങേറ്റ ചിത്രം


Click it and Unblock the Notifications