Don't Miss!
- News
സ്ഥിരമായി ചാര്‍ട്ടേഡ് ഫ്ളൈറ്റ്; പ്രവാസികള്‍ ചിരി തുടങ്ങിയിട്ട് ഇപ്പോഴും നിര്‍ത്തിയിട്ടില്ലെന്ന് കെ സുധാകരന്
- Finance
വായ്പയ്ക്ക് ജാമ്യം നിൽക്കുന്നത് റിസ്കാണോ? ജാമ്യക്കാരൻ ഏറ്റെടുക്കേണ്ടി വരുന്ന ബാധ്യതകൾ അറിയാം
- Automobiles
ജനമനസറിഞ്ഞ് കമ്പനി ; വമ്പൻ ആനുകൂല്യങ്ങളുമായി നമ്മുടെ സ്വന്തം ടാറ്റ
- Technology
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
- Sports
കോലിയുടെ ബെസ്റ്റ് ഇനിയും വരേണ്ടിയിരിക്കുന്നു! എന്നാല്‍ അവന് എപ്പോഴും ബെസ്റ്റ്-ബട്ട്
- Lifestyle
വ്യാഴത്തിന്റെ വക്രഗതി: ഏപ്രില്‍ 21 വരെ 5 രാശിക്ക് ജീവിതത്തിലെ സര്‍വ്വദു:ഖ ദുരിതങ്ങള്‍ക്ക് അവസാനം
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
45ാം വയസ്സില്‍ വാടകഗര്‍ഭത്തിലൂടെ അമ്മയായി, അഭിപ്രായങ്ങള്‍ പറഞ്ഞവരോട് ശില്പ ഷെട്ടിയുടെ പ്രതികരണം
ഇന്ന് ശിശുദിനം, നിഷ്കളങ്കമായ കുഞ്ഞുങ്ങളുടെ ചിരിയെക്കാള്‍ വലുതല്ല മറ്റൊന്നും എന്നും ഓര്‍മിയ്ക്കാന്‍ ഈ ഒരു ദിനം അനിവാര്യമാണ്. ഈ ശിശു ദിനത്തില്‍ വാടക ഗര്‍ഭധാരണത്തിലൂടെ രണ്ടാമതും അമ്മയായതിന്റെ സന്തോഷം പങ്കുവച്ച ബോളിവുഡ് നായിക ശില്പ ഷെട്ടിയുടെ അഭിമുഖം വൈറലാവുന്നു. നേഹ ധൂപിയുമായി നടത്തിയ ഒരു ചാറ്റ് ഷോയില്‍ സംസാരിക്കവെയാണ് നാല്പത്തിയഞ്ചാം വയസ്സില്‍ വീണ്ടും അമ്മയായ സന്തോഷം ശില്പ ഷെട്ടി പങ്കുവച്ചത്.
എട്ട് വയസ്സുള്ള വിയാന്റെ അമ്മയാണ് ശില്പ ഷെട്ടി. രണ്ടാമത്തെ കുഞ്ഞിന് വേണ്ടി വാടക ഗര്‍ഭപാത്രം സ്വീകരിച്ചതിനെതിരെ പലരും വിമര്‍ശിച്ചിരുന്നു. എന്നാല്‍ ആളുകളുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കൊന്നും ഞാന്‍ ചെവി കൊടുക്കാറില്ല. എന്റെ തീരുമാനങ്ങളിലോ, ജീവിതത്തിലോ മറ്റുള്ളവര്‍ക്ക് കടന്ന് കയറുന്നതില്‍ പരിതിയുണ്ടെന്ന് വിശ്വസിയ്ക്കുന്ന ആളാണ് ഞാന്‍. എന്റെ സ്വാതന്ത്രം എന്റേത് മാത്രമാണ്. വാടക ഗര്‍ഭപാത്രം സ്വീകരിക്കാന്‍ കാരണവുമുണ്ടായിരുന്നു എന്നാണ് ശില്പ ഷെട്ടി പറയുന്നത്.

വിയാന്റെ ജനനത്തിന് ശേഷം ചില വിഷമഘട്ടങ്ങളെ നേരിടേണ്ടി വന്നിരുന്നു. പക്ഷെ ഇപ്പോള്‍ ചിന്തിയ്ക്കുമ്പോള്‍ അതെത്ര മാത്രം അനായാസമായിരുന്നു എന്ന് തോന്നുന്നു. യോഗ ചെയ്യുന്നതിലൂടെ ഒരുപാട് മാറ്റങ്ങളുണ്ടായി. യോഗ ചെയ്യുമ്പോള്‍ കഴിഞ്ഞ പത്ത് വര്‍ഷം മുന്‍പത്തെ ശീലങ്ങളില്‍ നിന്നും മറ്റും ഒരുപാട് മാറ്റങ്ങള്‍ തോന്നിയിട്ടുണ്ട്. ഇപ്പോള്‍ 45 ആം വയസ്സില്‍ വീണ്ടും അമ്മയാവുമ്പോള്‍, എനിക്ക് 50 വയസ്സാവുമ്പോള്‍ മകള്‍ക്ക് 5 വയസ്സ് ആകുകയേയുള്ളൂ.
ഒരു അമ്മ എന്ന നിലയില്‍ ഞാന്‍ എന്റെ മക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കാന് എപ്പോഴും ശ്രദ്ധിക്കാറുണ്ട്. എന്റെ മാതാപിതാക്കള്‍ എന്നെ വളര്‍ത്തിയ രീതിയില്‍ തന്നെ എന്റെ കുഞ്ഞുങ്ങളെയും വളര്‍ത്താനാണ് ഞാന്‍ ആഗ്രഹിയ്ക്കുന്നത്. അന്ന് ഞങ്ങള്‍ക്ക് സൗകര്യങ്ങള്‍ കുറവായിരുന്നു എന്ന വ്യത്യാസം മാത്രമേ ഇപ്പോഴുള്ളൂ- ശില്പ ഷെട്ടി പറഞ്ഞു.
Recommended Video
2009 ലാണ് രാജ് കുന്ദ്രയും ശില്പ ഷെട്ടിയും വിവാഹിതരായത്. 2012 ല്‍ ആദ്യത്തെ പുത്രന് ജനിച്ചു. മകന് എട്ട് വയസ്സ് ആയപ്പോഴാണ് രണ്ടാമത്തെ കുട്ടിയെ കുറിച്ച് ചിന്തിച്ചത്. അങ്ങനെ 2020 ഫെബ്രുവരിയില്‍ വാടക ഗര്‍ഭപാത്രം സ്വീകരിച്ച് ശില്പ ഷെട്ടി രണ്ടാമതും അമ്മയായി. സമിഷ എന്നാണ് മകളുടെ പേര്. നീണ്ട ഇടവേളകള്‍ക്ക് ശേഷം നികമ്മ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് മടങ്ങി വരവിന് ഒരുങ്ങുകയാണ് ശില്പ. ഇത് കൂടാതെ ഹങ്കാമ 2 എന്ന ചിത്രത്തിലും ശില്പ ഷെട്ടി അഭിനയിക്കുന്നുണ്ട്.
-
വിജയ് എല്ലാ രീതിയിലും തകര്‍ന്ന് പോകും; അവന് താരമാവില്ലെന്ന് ജോത്സ്യന്! കാമുകി രശ്മികയെ പറ്റിയും പ്രവചനം
-
12 വയസിനപ്പുറം ഇന്ദ്രന്‍സ് ജീവിക്കില്ല; അമ്മയോട് ജോത്സ്യന് പറഞ്ഞ പ്രവചനം, രക്ഷപ്പെട്ടതിനെ കുറിച്ച് താരം
-
'എത്ര ഫേക്ക് ആയ ലോകത്താണ് നമ്മളെന്ന് മനസ്സിലാക്കി; എന്നെപ്പറ്റി എഴുതുന്നവരോട് വിളിച്ച് പറയണമെന്ന് തോന്നി'