India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫോട്ടോക്ക് പോസ് ചെയ്തില്ല; സമൂഹ മാധ്യമങ്ങളിൽ ശിൽപയ്ക്ക് ട്രോൾ

  |

  ബോളിവുഡിലെ ഏറ്റവും ജനപ്രിയ താരങ്ങളിൽ ഒരാളാണ് ശിൽപ ഷെട്ടി. എന്നാൽ മറ്റ് ബോളിവുഡ് നടിമാരിൽ നിന്നും വ്യത്യസ്തമായി നിരവധി തവണ വിവാദങ്ങളിൽ പെട്ടിട്ടുള്ള താരമാണ് ശിൽപ. അതുകൊണ്ട് തന്നെ ശിൽപയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും പൊതുവിടങ്ങളിലെ പെരുമാറ്റങ്ങളും എപ്പോഴും വാർത്തകളായിട്ടുണ്ട്.

  അടുത്തിടെ ഒരു പൊതുവിധത്തിൽ വെച്ച് ആരാധകർ ശിൽപയെ പൊതിയുകയും ഫോട്ടോ എടുക്കാൻ തുനിയുകയും ചെയ്തു. സാധാരണയായി താരം പോസ് കൊടുക്കുകയും ആരാധകരുമായി ഇടപഴകാറുമുണ്ട് എന്നാൽ ഇത്തവണ ഉണ്ടായത് മറ്റൊന്നാണ്.

  ഇത്തവണ പാപ്പരാസികൾക്ക് വേണ്ടി പോസ് ചെയ്യാൻ ശിൽപ തയ്യാറായില്ല. നടി ക്ഷീണിതയായിരുന്നു എന്നതാണ് അതിനുള്ള കാരണം.

  അവരുടെ ചിത്രങ്ങൾ ക്ലിക്കുചെയ്യാൻ ആരാധകർ എത്തിയപ്പോൾ, ക്ഷീണിച്ച ശിൽപ പോസ് ചെയ്യാൻ വിസമ്മതിക്കുകയും താൻ ക്ഷീണിതയാണെന്നും ഉറങ്ങണമെന്നും പറഞ്ഞ് കാറിൽ കയറുകയായിരുന്നു.

  എന്നാൽ താരം വളരെ ക്ഷീണിതയായിരുന്നിട്ടും പുഞ്ചിരിച്ചുകൊണ്ട് ആരാധകരുടെ ചില ചോദ്യങ്ങൾക്ക് മറുപടി നൽകി.

  കെ ജി എഫിനെ കുറിച്ച് ആരാധകർ ആരാഞ്ഞപ്പോൾ യാഷ് അഭിനയിച്ച കെജിഎഫ് ചാപ്റ്റർ 2 തനിക്ക് ഇഷ്ടമാണെന്ന് താരം മറുപടി നൽകി. തുടർന്ന് ചിത്രങ്ങൾ എടുക്കാൻ പോസ് ചെയ്യാതെ താരം മടങ്ങുകയായിരുന്നു.

  എന്നാൽ താരത്തിന്റെ ഈ പ്രവർത്തി നെറ്റിസൺസിനെ ഇളക്കിവിട്ടിരിക്കുകയാണ്. താരത്തെ പറ്റിയുള്ള ട്രോളുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ചിത്രങ്ങൾക്ക് പോസ് ചെയ്യാത്തതിന് കുറച്ച് നെറ്റിസൺസ് താരത്തെ ട്രോളി കമെന്റുകൾ ഇടുകയാണ്.

  ഇതിനിടെ ഭർത്താവ് രാജ് കുന്ദ്രയുടെ പോണോഗ്രാഫി കേസിന്റെ പേരിൽ ചിലർ താരത്തെ കളിയാക്കി കമന്റ് ഇട്ടു. താരം അവരുടെ ഭർത്താവ് നിർമ്മിച്ച ചിത്രങ്ങൾ മാത്രമേ കാണുകയുള്ളുവെന്നും അവയ്ക്ക് മാത്രമേ അഭിപ്രായം പറയുകയുള്ളുവെന്നും അവർ കളിയാക്കി.

  എന്നാൽ മറ്റുചിലർ താരത്തിന്റെ ഈ പ്രവർത്തിയെ "എപ്പോഴും ഓവർ ആക്ടിംഗ് ചെയ്യുന്ന നടി" എന്നാണ് വിശേഷിപ്പിച്ചത്.

  ശിൽപയുടെ ഭർത്താവ് രാജ് കുന്ദ്രയെ പോണോഗ്രാഫി കേസിൽ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു.
  ഈ സംഭവം നടന്നത് മുതൽ ശിൽപ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ ട്രോളുകളും പരിഹാസവും ഏറ്റുവാങ്ങുകയാണ്.

  സംഭവം നടന്നതിന് ശേഷം കുറേ കാലം താരം സമൂഹ മാധ്യമങ്ങളിൽ നിന്നും പൊതു ഇടങ്ങളിൽ നിന്നും പരമാവധി ഒഴിഞ്ഞുമാറി നടക്കുകയായിരുന്നു. അന്ന് ഒരു താഴ്ന്ന നിലവാരം പുലർത്തിയിരുന്ന നടി ഇപ്പോൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുകയാണ്.

  അടുത്തിടെ രാജ് കുന്ദ്ര ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ ജയിലിൽ നിന്നും ഇറങ്ങിയ ശേഷം അശ്ലീല ചിത്ര നിർമ്മാണത്തിലോട്ട് തിരിച്ചുപോയിട്ടില്ലെന്നും അതെല്ലാം ഒരു ദുസ്വപ്നമായി കാണുന്നുവെന്നും ട്രോളുകൾ വളരെയധികം നെഗറ്റിവിറ്റി സൃഷ്ട്ടിക്കുന്നുവെന്നും അത് വല്ലാതെ തളർത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

  തെറ്റ് ചെയ്തുവെന്ന് തനിക്ക് ബോധ്യമുണ്ടെന്നും എന്നാൽ അതിന്റെ പേരിൽ മുഖം കുനിച്ച് നടക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.

  മാധ്യമങ്ങൾ ഇനി തന്റെ സ്വകാര്യതയിലേക്ക് കടന്നു കയറരുതെന്നും ഇപ്പോൾ തന്റെ മുൻഗണന തന്റെ കുടുംബമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  Shilpa Shetty planning to separate from Raj Kundra amid his arrest | FilmiBeat Malayalam

  ആമസോൺ പ്രൈമിൽ സംപ്രേക്ഷണത്തിന് ഒരുങ്ങുന്ന ഇന്ത്യൻ പോലീസ് ഫോഴ്സ് എന്ന വെബ് സീരിസിലൂടെയാണ് ശിൽപ ഇനി പ്രേക്ഷകർക്ക് മുന്നിൽ എത്താൻ പോകുന്നത്.

  സിദ്ധാർത്ഥ് മൽഹോത്ര, വിവേക് ഒബ്‌റോയ് എന്നിവരും ശിൽപക്ക് ഒപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. രോഹിത് ഷെട്ടി നിർമ്മാണവും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് ശിൽപ എത്തുന്നത്.

  രോഹിത് ഷെട്ടി തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ശിൽപയുടെ പോസ്റ്ററിന് നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്.

  Read more about: shilpa shetty raj kundra
  English summary
  Shilpa Shetty attacked through trolls for refusing to pose for photos
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X