പ്ലേറ്റുകള്‍ എറിഞ്ഞ് പൊട്ടിച്ച് ശില്‍പ്പ ഷെട്ടിയുടെ ഡാന്‍സ്! രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
ബോളിവുഡില്‍ ആരാധകര്‍ ഏറെയുളള മുന്‍ നായികമാരില്‍ ഒരാളാണ് ശില്‍പ്പ ഷെട്ടി. വിവാഹ ശേഷം സിനിമകളില്‍ അത്ര സജീവമല്ലെങ്കിലും മിനിസ്‌ക്രീനിലൂടെയും സോഷ്യല്‍ മീഡിയയിലുമാണ് നടി എത്താറുളളത്. ശില്‍പ്പ ഷെട്ടിയുടെതായി പുറത്തിറങ്ങിയ പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. വീഡിയോയില്‍ കുടുംബത്തോടൊപ്പം നൃത്തം ചെയ്യുന്ന നടിയെയാണ് കാണിക്കുന്നത്.

അതേസമയം ഡാന്‍സ് കളിക്കുന്നതിനിടെ നടി പാത്രങ്ങള്‍ പൊട്ടിക്കുകയും ചെയ്യുന്നു. ദുബായിലെ ഒരു ഹോട്ടലില്‍ നിന്നുളളതാണ് വീഡിയോ. നടി തന്നെയായിരുന്നു ഇന്‍സ്റ്റഗ്രാം പേജിലൂടെ ഈ വീഡിയോ പങ്കുവെച്ചിരുന്നത്. അതേസമയം ശില്‍പ്പ ഷെട്ടിയുടെ മോശം പ്രവ്യത്തിക്കെതിരെ വലിയ രീതിയിലുളള വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുന്നത്.
നിരുത്തവാദിത്തപരമായ പ്രവൃത്തിയാണ് ശില്‍പ്പയുടെതെന്നും ആ പാത്രങ്ങള്‍ ഉണ്ടാക്കിയ ആള്‍ക്കാരുടെ അധ്വാനത്തെക്കുറിച്ച് പോലും ചിന്തിച്ചല്ലലോ എന്നാണ് വിമര്‍ശകരില്‍ ഒരാള്‍ കുറിച്ചിരിക്കുന്നത്. പണം കൂടുതല്‍ ഉളളതിന്റെ അഹങ്കാരമാണ് ഇത്തരം പ്രവൃത്തികള്‍ക്ക് പിന്നിലെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നു. അതേസമയം തന്നെ പരിസ്ഥിയെക്കുറിച്ച് ചിന്തിക്കാതെയാണ് ശില്‍പ്പ ഷെട്ടിയുടെ ഈ പ്രവൃത്തിയെന്നും കമന്റുകള്‍ വരുന്നു.


Click it and Unblock the Notifications











