For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൂജാരി ക്വാറന്റൈനിൽ! വീട് സാനിറ്റൈസ് ചെയ്തു, മകളുടെ ആദ്യ ഉത്സവം ആഘോഷമാക്കാനൊരുങ്ങി നടി

  |

  കൊവിഡ് പ്രതിസന്ധികൾക്കിടയിലും വിനായക ചതുർത്ഥി ലളിതമായി ആഘോഷിക്കുകയാണ് ബോളിവുഡ്. സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചും, സ്വയം സുരക്ഷയോടെയാണ് വിനായക ചതുർത്ഥിയുടെ ഒരുക്കങ്ങൾ നടക്കുന്നത്. എല്ലാ വർഷവും ബോളിവുഡിൽ ചതുർത്ഥിയോട് അനുബന്ധിച്ച് വലിയ ആഘോഷങ്ങളാണ് നടക്കാറുള്ളത്. എന്നാൽ ഈ തവണ പതിവിൽ നിന്ന് വ്യത്യസ്തമായി ആഘോഷങ്ങൾ സ്വന്തം വീടുകളിൽ ഒതുങ്ങിയിരിക്കുകയാണ്.

  താരങ്ങൾ തങ്ങളുടെ വിനായക ചതുർത്ഥി ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. താരങ്ങൾക്കും കുടുംബത്തിനും ആശംസ നേർന്ന് ആരാധകർ രംഗത്തെത്തിയിട്ടുമുണ്ട്. ഇപ്പോൾ ബോളിവുഡ് കോളങ്ങളിലും സോഷ്യൽ മീഡിയയിലും ചർച്ചയാകുന്നത് നടി ശിൽപ ഷെട്ടിയുടെ വിനായക ചതുർത്ഥി ആഘോഷമാണ്. നടി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ആഘോഷ ചിത്രങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. ഇത്തവണത്തെ ഗണേശ ചതുർത്ഥി നടിക്കും കുടുംബത്തിനും അൽപം സ്പെഷലാണ് . മിഡ് ഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇതിനെ കുറിച്ച് വെളിപ്പെടുത്തുകയുംചെയ്തിട്ടുണ്ട്.

  നടി ശിൽപ ഷെട്ടിയുടെ കുടുംബത്തിലേയ്ക്ക് പുതിയ അതിഥി എത്തിയ വർഷമാണ്. അതിനാൽ തന്നെ ഈ വർഷത്തെ ഉത്സവങ്ങളെല്ലാം കുന്ദ്ര കുടുംബാംഗങ്ങൾക്കും പ്രത്യേകത നിറഞ്ഞതാണ്. ഈ വർഷമാണ് ശിൽപയ്ക്ക് മകൾ ജനിക്കുന്നത്. . മകള്‍ സമിഷയുടെ ആദ്യ ഉത്സവമാണിത് മിഡ് ഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. കൂടാതെ ശണേശ ചതുർത്ഥിയുടെ തയ്യാറെടുപ്പുകളെ കുറിച്ചും നടി പറയുന്നുണ്ട്.

  കൊവിഡ് പ്രതിസന്ധി കാലത്ത് വളരെ സുരക്ഷയോടെയാണ് ഉത്സവത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ താരം നടത്തിയിരിക്കുന്നത്. താനും ജോലിക്കാരും ചേർന്ന് വീട് അലങ്കരിച്ചു. എല്ലാം സാനിറ്റൈസ് ചെയ്തു. കൂടാതെ 13 ദിവസമായി പൂജാരിയെ ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്. മകള്‍ സമിഷയുടെ ആദ്യ ഉത്സവമാണെന്നതും ഈ വര്‍ഷത്തെ സവിശേഷതയാണ്. ആരോഗ്യത്തോടെ ആഘോഷിക്കാന്‍ കഴിയുന്നതില്‍ ഉപകാര സ്മരണയുണ്ട്" ശില്‍പ മിഡ് ഡേയോട് പറഞ്ഞു

  സർക്കാരിന്റേയും ആരോഗ്യ പ്രവർത്തകരുടേയും നിർദ്ദേശങ്ങൾ കൃത്യമായി നടി പാലിക്കുന്നുണ്ട്. മുംബൈയിൽ നിന്ന് ഗണപതി വിഗ്രഹം കൊണ്ടു പോകുന്നതിന്റെ വീഡിയോ താരം പങ്കുവെച്ചിരുന്നു. സമൂഹിക അകലം പാലിച്ച് മാസ്ക്ക് ധരിച്ച് കൈകളിൽ ഗ്ലൗസ് ധരിച്ചായിരുന്നു ശിൽപ വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത് . കൂടാതെ ഭർത്താവിനും മകനും ഒപ്പം പ്രാർത്ഥിക്കുന്നതിന്റെ വീഡിയോയും നടി പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഈ ദൃശ്യങ്ങളിലൊന്നും മകളില്ല. മകളുടെ ചിത്രം താരം ഇതുവരെ പുറത്തു വിട്ടിട്ടില്ല.

  ദിവസങ്ങൾക്ക് മുമ്പായിരുന്നു സമിഷയ്ക്ക് ആറ് മാസം തികഞ്ഞത്. ഇതിന്റെ സന്തോഷവും ശിൽപ പങ്കുവെച്ചിരുന്നു. കുഞ്ഞ് സമിഷയുടെ ക്യൂട്ട് വീഡിയോ പങ്കുവെച്ച് കൊണ്ടായിരുന്നു മകളുടെ പുതിയ ചുവട് വയ്പ്പിനെ കുറിച്ച് താരം പറഞ്ഞത്. ഇനി അവള്‍ക്ക് പിന്നാലെ ഓടുകയാവും തന്റെ വര്‍ക്കൗട്ട് എന്ന് ശിൽപ പറഞ്ഞിരുന്നു.. എന്നാൽ അപ്പോഴും വീഡിയോയിൽ കുഞ്ഞിന്റെ മുഖം കാണിച്ചിരുന്നില്ല.

  നിങ്ങള്‍ കണ്ണു ചിമ്മി തുറക്കുന്ന വേഗത്തില്‍ അവര്‍ വലുതാകും. ഞങ്ങളുടെ കൊച്ചു മാലാഖ സമിഷയ്ക്ക് ഇന്ന് ആറ് മാസം പ്രായമാവുകയാണ്. അവള്‍ മറിയാന്‍ തുടങ്ങി...'സ്വതന്ത്ര' എന്നതിന്റെ ലക്ഷണങ്ങള്‍ അവള്‍ ഇനി എഴുന്നേറ്റ് ഇഴഞ്ഞു തുടങ്ങും...തുടര്‍ന്ന് എന്റെ വര്‍ക്കൗട്ടുകള്‍ അവള്‍ക്ക് പിന്നാലെ ഓടുന്നതാകും. അവളോടൊപ്പമുള്ള ഈ സമയം ഞാന്‍ ഇഷ്ടപ്പെടുന്നു. അവള്‍ വളരുന്നത് ഓരോ ദിവസവും നോക്കിയിരിക്കുകയാണ് എന്റെ ആഗ്രഹം. ഞങ്ങളുടെ മാലാഖയ്ക്ക് പകുതി വര്‍ഷത്തിന്റെ ജന്മദിനാശംസകള്‍" വീഡിയോയ്ക്കൊപ്പം താര സുന്ദരി കുറിച്ചു.

  Read more about: shilpa shetty
  English summary
  Shilpa Shetty celebrate Daughter Samisha’s First Ganesh Chaturthi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X