വിവാഹവാർഷിക ദിനത്തിൽ അതീവ ഗ്ലാമറസായ പ്രിയപ്പെട്ട താരം!! ബിക്കിനിയിൽ ഭർത്താവിനോടൊപ്പം മാലിയിൽ, കാണൂ
വിവാഹ വാർഷികം മാലി ദ്വീപിലാണ് താരങ്ങൾ ആഘോഷിച്ചത്
ബോളിവുഡ് സിനിമയിൽ സജീവമല്ലെങ്കിലും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശിൽപ്പ ഷെട്ടി. താരത്തിന്റെ ചെറിയ വിശേഷങ്ങൾ പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ വിവാഹാവാർഷിക ആഘോഷ ചിത്രങ്ങളാണ്.

ഇക്കഴിഞ്ഞ നവംബർ 22 ന് ശിൽപ്പ- രാജ്കുന്ദ്ര ദമ്പതികളുടെ 9ാം വിവാഹ വാർഷികമായിരുന്നു. ഇത്തവണത്തെ വിവാഹ വാർഷികം മാലി ദ്വീപിലാണ് താരങ്ങൾ ആഘോഷിച്ചത്. രാജ് കുന്ദ്രയ്ക്കൊപ്പമുള്ള പ്രണായർദ്രമായ മൂഹൂർത്ത ചിത്രങ്ങൾ താരം സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു. ഇപ്പോൾ അത് വൈറലായിരിക്കുകയാണ്.ബിക്കിനിയിൽ ഭർത്താവിനോടൊപ്പം കടൽ തീരത്ത് ഉല്ലസിക്കുന്ന ചിത്രങ്ങളാണ്. ബോളിവുഡിലെ മികച്ച കപ്പിളുകളിൽ ഒന്നാണ് ശിൽപ്പ-രാജ് കുന്ദ്ര.താരത്തിന് വിവാഹവാർഷിക ആശംസകൾ നേർന്ന് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
അന്നും ഇന്നും ശിൽപ്പ ഷെട്ടി ഒരു പോലെയാണ്. വിവാഹ ശേഷം ബിഗ് സ്ക്രീനിൽ നിന്ന് മിനിസ്ക്രീനിൽ ചുവട് ഉറപ്പിച്ച താരം നിരവധി റിയാലിറ്റി ഷോയിൽ വിധി കർത്താവായും മെന്ററായും എത്തിയിരുന്നു.43ാം ം വയസ്സിലും സൗന്ദര്യവും ഹിറ്റ്നസും കാത്തു സൂക്ഷിക്കുന്ന ശിൽപ്പയുടെ ഡെഡിക്കേഷൻ ബോളിവുഡിൽ തന്നെ പ്രശംസനീയമാണ്.


Click it and Unblock the Notifications











