ഇത് വെച്ചു പൊറുപ്പിക്കില്ല!! വിമാനത്താവളത്തിൽ പൊട്ടിത്തെറിച്ച് ശിൽപ, താരങ്ങൾക്കും രക്ഷയില്ല
ഓസ്ട്രേലിയയിലെ സിഡ്നി വിമാനത്താവളത്തിൽവെച്ചാണ് ശിൽപയ്ക്കെതിരെ വംശീയ അധിഷേപം നടന്നത്
ഇന്ത്യൻ താരങ്ങൾക്ക് നേരെ നടക്കുന്ന വർണ്ണ വിവേചനത്തെ കുറിച്ചുള്ള നിരവധികഥകളാണ് ഇപ്പോൾ കേൾക്കാൻ കഴിയുന്നത്. തെലിയുടെ നിറത്തിന്റെ പേരിൽ നിരവധി അധിഷേപങ്ങളാണ് താരങ്ങൾക്ക് നേരിടേണ്ടി വരുന്നത്. കൂടുതൽ യാത്രകളുടെ സമയത്താകും ഇത്. പല താരങ്ങളും വിമാനത്താവളങ്ങളിൽ നിന്ന് നേരിടേണ്ടി വന്ന വർണ്ണവിവേചനത്തെ കുറിച്ചും ആക്ഷേപത്തിനെ കുറിച്ചും തുറന്നും പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ശിൽപ ഷെട്ടിയും തനിയ്ക്ക് നേരിടേണ്ടി വന്ന വർണ്ണവെറിയെ കുറിച്ച് തുറന്നു പറയുകയാണ്.

ഓസ്ട്രേലിയയിലെ സിഡ്നി വിമാനത്താവളത്തിൽവെച്ചാണ് ശിൽപയ്ക്കെതിരെ വംശീയ അധിഷേപം നടന്നത്. വിമാനത്താവളത്തിൽ ബാഗുകൾക്കായി കാത്തുനിന്നപ്പോഴാണ് ജീവനക്കാരിയുടെ ഭാഗത്ത് നിന്നുള്ള അധിക്ഷേപത്തിന് ഇരയായത്. ഖണ്ടാസ് എയർവേസിലെ ജീവനക്കാരിയാണ് താരത്തിനെ വംശീയമായി അധിഷേപിച്ചത്. ചെക്ക് ഇൻ കൗണ്ടറിൽ വെച്ചാണ് പകുതിയോളം സൂന്യമായ ബാഗിന്റെ പേരിൽ എയർവേഴ്സ് ജീവനക്കാരി മോശമായി പെരുമാറിയത്. വെളളക്കാരിയല്ലാത്തതു കൊണ്ട് അധികം സംസാരിക്കണ്ട എന്നു വരെയുള്ള രീതിയിൽ സംസാരം നീങ്ങിയിരുന്നു.
ശിൽപയുടെ കൈവശമുള്ള ബാഗ് ഇവർ പരിശേധിക്കാൻവിസമ്മതിച്ചിരുന്നു. ലിയ ബാഗുകൾ കൈ കാര്യം ചെയ്യുന്ന കൗണ്ടറിലേയ്ക്ക് അയക്കുകയായിരുന്നു. എന്നാൽ ഇത് സാധരണ ബാഗുകൾ പരിശേധിക്കുന്ന ഇടത്ത് പരിശേധിച്ചാൽ മതിയെന്നായിരുന്നു അവിടെ നിന്ന് ലഭിച്ച മറുപടി. ഈ ബാഗുമായി വീണ്ടും പഴ സ്റ്റാഫിന്റെ അടുത്തെത്തി. ഇവർ കൗണ്ടർ ക്ലോസ് ചെയ്യുകയായിരുന്നു. തുടർന്ന് വലിയ ബാഗുകൾ പരിശേധിക്കുന്നയിടത്ത് ശിൽപ മടങ്ങിയെത്തി കാര്യങ്ങൾ ധരിച്ചു. ഇവരുടെ സഹായത്തോടെയാണ് ബാഗ് പരിശോധന പൂർത്തികരിച്ചതെന്നും ശിൽപ ട്വിറ്ററിൽ കുറിച്ചു. ബാഗിന്റെ ചിത്രത്തോടായിരുന്നു ശിൽപയുടെ പോസ്റ്റ്.
വിമാനകമ്പിനി ജീവനക്കാരുടെ പെരുമാറ്റം ശ്രദ്ധയിൽപ്പെടുത്താനായിട്ടാണ് താൻ ഇക്കാര്യം ട്വിറ്ററിൽ കുറിച്ചതെന്ന് ശിൽപ പറഞ്ഞു. നിങ്ങളുടെ ജീവനക്കാരെ മാന്യമായി പെരുമാറാൻ പഠിപ്പിക്കണം.തെലിയുടെ നിറത്തിനനുസരിച്ച് നൽകേണ്ടതല്ല പരിഗണന. ഞങ്ങൾ ഇങ്ങെന ഒഴിവാക്കപ്പെടേണ്ടവരുമല്ല. ഇത്തരത്തിലുളള അഹന്ത ഒരിക്കലും വച്ച് പൊറുപ്പിക്കില്ലെന്നും ശിൽപ ഇൻസ്റ്റഗ്രാമിൽ കുറിച്ച പോസ്റ്റിൽ പറയുന്നുണ്ട്.


Click it and Unblock the Notifications