ഞാൻ തയ്യാറായി കഴിഞ്ഞു! ആക്ഷൻ ഹീറോയിനായി താര സുന്ദരി,13 വർഷത്തിനു ശേഷം ക്യാമറയ്ക്ക് മുന്നിൽ
സിനിമയിൽ സജീവമല്ലെങ്കിൽ പോലും ശിൽപ ഷെട്ടിയ്ക്ക് കൈനിറയെ ആരാധകരാണ്. സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്നുവെങ്കിലും ബോളിവുഡ് കോളങ്ങളിലും സമൂഹമാധ്യമങ്ങളിലും താരം സജീവ ചർച്ചയാകാറുണ്ട്. ഫിറ്റ്നസിന്റെ കാര്യത്തിൽ പ്രേക്ഷകരുടെ മാത്യകയാണ് താരം. വിവാഹത്തിനു ശേഷം സിനിമയിൽ നീന്നു വിട്ടു നിന്ന ശിൽപ ഇപ്പോൾ വീണ്ടും വെളളിത്തിരയിലേയ്ക്ക് മടങ്ങി എത്തുകയാണ്. 13 വർഷത്തിനു ശേഷമാണ് താരം ബിഗ്സ്ക്രീനിലെത്തുന്നത്.

നിക്കമ്മ എന്ന ആക്ഷൻ ചിത്രത്തിലൂടെയാണ് ശിൽപയുടെ രണ്ടാം വരവ്. സാബ്ബിർ ഖാൻ സംവിധാനം ചെയ്യുന്ന വളരെ വ്യത്യസ്തമായ ചിത്രമാണിതെന്നും ശിൽപ പറയുന്നു. ചിത്രത്തിലെ തന്റെ കഥാപാത്രം താൻ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്. ഇതുവരെ സിനിമയിൽ ചെയ്യാത്ത ഒരു വ്യത്യസ്തമായ കഥാപാത്രമാണ് ഇതെന്നും താരം കൂട്ടിച്ചേർത്തു.
2007 മുതലാണ് ശിൽപ ബോളിവുഡ് ചിത്രങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ തുടങ്ങിയത്. തന്റ രണ്ടാം വരവിലും , ആദ്യം നൽകിയ പിന്തുണയും അനുഗ്രഹവും വേണമെന്നും നടി പറയുന്നു. ശിൽപയെ കൂടാതെ അഭിമന്യൂ ദസ്സാനിയും ഷെർലി സെത്തിയയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സോണി പിക്ചേഴ്സ് ഇന്റർനാഷണലും സാബ്ബിർ ഖാൻ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.2020 ൽ ചിത്രം തിയേറ്ററുകളിൽ എത്തും.


Click it and Unblock the Notifications