പത്ത് ലക്ഷത്തോളം വില വരുന്ന മോതിരം; പ്രണയം പറയാന്‍ കാമുകന്‍ പാരീസിലേക്ക് വന്നു, കഥ പറഞ്ഞ് നടി ശില്‍പ ഷെട്ടി
ബോളിവുഡില്‍ ഏറ്റവുമധികം ചര്‍ച്ചയാക്കപ്പെട്ട താരവിവാഹങ്ങളില്‍ ഒന്നായിരുന്നു നടി ശില്‍പ ഷെട്ടിയും രാജ് കുന്ദ്രയും തമ്മിലുള്ളത്. നേരത്തെ വിവാഹിതനായിരുന്ന രാജ് കുന്ദ്ര ആദ്യ ഭാര്യയെ വേര്‍പ്പെടുത്തിയ ശേഷമാണ് വിവാഹിതനാവുന്നത്. ഇരുവരുടെയും പ്രണയവും വിവാഹവുമൊക്കെ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു.
അക്കാലത്ത് യൂകെ യിലെ വലിയ ബിസിനസുകാരനായ രാജ് കുന്ദ്ര അഞ്ച് കാരറ്റ് ഡയമണ്ട് മോതിരം കൈയ്യില്‍ അണിയിച്ച് കൊണ്ടാണ് ശില്‍പയെ പ്രൊപ്പോസ് ചെയ്തത്. മുന്‍പൊരിക്കല്‍ ഒരു ചാറ്റ് ഷോ യില്‍ പങ്കെടുത്ത് സംസാരിക്കവേ രാജുമായിട്ടുള്ള പ്രണയം തുടങ്ങിയതിനെ കുറിച്ചും അത് വിവാഹത്തിലേക്ക് എത്തിയതിനെ പറ്റിയും ശില്‍പ തന്നെ സംസാരിച്ചിരുന്നു.
ഒരിക്കല്‍ ലാഗര്‍ഫെല്‍ഡ് ഷോ യ്ക്ക് വേണ്ടി പാരീസിലേക്ക് പോയപ്പോഴാണ് രാജ് അങ്ങോട്ട് വന്ന് തന്നെ പ്രൊപ്പോസ് ചെയ്യുന്നത്. അവിടെയുള്ള ഹോട്ടലിലെ വിരുന്ന് ഹാള്‍ മുഴുവന്‍ അദ്ദേഹം ഇതിന് വേണ്ടി ബുക്ക് ചെയ്തിരുന്നു. അന്ന് ഒരു സുഹൃത്തിന്റെ പാര്‍ട്ടിയുണ്ടെന്നും നല്ല വസ്ത്രം ധരിച്ചിട്ട് അങ്ങോട്ട് വരാനുമാണ് രാജ് പറഞ്ഞത്.

ചുവപ്പ് നിറമുള്ള വസ്ത്രം ധരിച്ചിട്ട് പോകാനാണ് എന്റെ സഹോദരി പറഞ്ഞത്. എന്നോട് അഭിപ്രായം ചോദിക്കുന്നതിന് മുന്‍പ് തന്നെ അദ്ദേഹം എന്റെ വീട്ടുകാരോട് പോയി കാര്യം അവതരിപ്പിച്ചിരുന്നു. അതുകൊണ്ട് അവിടേക്ക് പോകുന്നതിന് മുന്‍പ് തന്നെ ഞാന്‍ അങ്ങനൊരു വസ്ത്രം കൈയ്യില്‍ കരുതിയിരുന്നു. പക്ഷേ പ്രൊപ്പോസ് ചെയ്യുന്നതിന് വേണ്ടിയാണെന്നുള്ള ഒരു സൂചനയും നേരത്തെ ലഭിച്ചിരുന്നില്ല.
ഞാനവിടെ എത്തുമ്പോള്‍ വയലിനിസ്റ്റുകള്‍ വയലിന്‍ വായിക്കുന്നുണ്ട്. എന്നിട്ട് കൈയ്യില്‍ കരുതിയിരുന്ന അഞ്ച് കാരറ്റ് വരുന്ന ഡയമണ്ട് മോതിരം എനിക്ക് നേരെ നീട്ടി വിവാഹം കഴിച്ചോട്ടെ എന്ന് ചോദിച്ചു. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ സംഭവിച്ചതോടെ എന്ത് പറയണമെന്ന് ഞാനാകെ കണ്‍ഫ്യൂഷനിലായി. അദ്ദേഹത്തിനോട് യെസ് പറയുന്നതിന് കുറച്ച് സമയം വേണ്ടി വന്നിരുന്നു എന്നും ശില്‍പ വ്യക്തമാക്കുന്നു.
എനിക്ക് ഈഫല്‍ ടവറില്‍ പോകാന്‍ എപ്പോഴും ആഗ്രഹമുള്ള കാര്യവും പുള്ളിയ്ക്ക് അറിയാമായിരുന്നു. മുന്‍പ് പാരീസില്‍ സിനിമാ ചിത്രീകരണത്തിന് പോയപ്പോള്‍ ഈഫല്‍ ടവറിന് താഴെ നിന്നുമാണ് ഷൂട്ട് ചെയ്തിരുന്നത്. പക്ഷേ എന്റെ പുരുഷനായി വരുന്നതാരോ അയാളുടെ കൂടെയേ ഞാനതിന് മുകളിലേക്ക് പോവുകയുള്ളു എന്ന് അന്നേ തീരുമാനിച്ചിരുന്നു. അങ്ങനെ അവിടെയും പോയതായി ശില്‍പ പറയുന്നു.

2009 നവംബര്‍ 22 ന് ശില്‍പയും രാജ് കുന്ദ്രയും വിവാഹിതരാവുന്നത്. 32-ാമത്തെ വയസില്‍ വിവാഹിതയാവുമ്പോള്‍ ശില്‍പ ഹിന്ദി സിനിമയിലെ സൂപ്പര്‍ നായികയാണ്. കുറച്ച് കാലം അഭിനയത്തോട് വിട പറഞ്ഞ് കുടുംബ ജീവിതത്തില്‍ ശ്രദ്ധിക്കാമെന്നും തീരുമാനിക്കുകയായിരുന്നു.
വിവാഹം കഴിക്കാനും അതിലൊരു കുഞ്ഞിന് ജന്മം കൊടുക്കാനുമൊക്കെ താനേറെ ആഗ്രഹിച്ചിരുന്നു. ഭാര്യയാവാനും അമ്മയാകാനുമൊക്കെ ആഗ്രഹിച്ചത് കൊണ്ടാണ് രാജിന്റെ വിവാഹാഭ്യര്‍ഥന സ്വീകരിച്ചതെന്നും നടി തന്നെ പറഞ്ഞിട്ടുണ്ട്.
വിവാഹം കഴിഞ്ഞ് മകന് നടി ജന്മം കൊടുത്തു. ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് വാടകഗര്‍ഭപാത്രത്തിലൂടെ ശില്‍പ ഒരു പെണ്‍കുട്ടിയുടെ കൂടെ അമ്മയായി. നിലവില്‍ രണ്ട് മക്കളുടെയും കൂടെ സന്തോഷത്തോടെ ജീവിക്കുകയാണ് നടി. പല കാര്യങ്ങളും സാധാരണക്കാരിയായ പെണ്‍കുട്ടി ചിന്തിക്കുന്നത് പോലെയാണ് ഞാനും ചിന്തിക്കാറുള്ളതെന്ന് ശില്‍പ പറഞ്ഞിട്ടുണ്ട്.
സിനിമയില്‍ തിളങ്ങി നിന്ന കാലത്ത് വിവാഹിതയായതില്‍ ഒരിക്കലും കുറ്റബോധം തോന്നിയിട്ടില്ല. കാരണം ഭാര്യയെന്ന പദവിയും അമ്മയാവുക എന്നതും തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വേഷങ്ങളില്‍ ഒന്നായിരുന്നു. നിലവില്‍ സിനിമയിലേക്കും വെബ് സീരിസിലേക്കും തിരികെ വന്നിരുന്നു.


Click it and Unblock the Notifications











