Don't Miss!
- News പത്തനംതിട്ടയിലും മോക് പോളില്‍ പിഴവ്, പരാതിയുമായി യുഡിഎഫ്: വിശദീകരണം നല്കി കളക്ടർ
- Technology റെഡ്മിയുടെ 5 സ്മാർട്ട്ഫോണുകൾക്ക് വില കുറഞ്ഞു; 2 എണ്ണത്തിന് വില 10000 രൂപയിൽ താഴെ മാത്രം
- Automobiles മോഹൻലാലിന്റെ വക്കീലായി സിനിമയിൽ തുടക്കം, ഇപ്പോൾ 40 ലക്ഷം രൂപയുടെ ഇന്നോവ മുതലാളിയായി നടി
- Lifestyle ചാണക്യനീതി: എല്ലാവര്‍ക്കുമുണ്ട് ഒരു കഷ്ടകാലം, ജീവിതം നശിക്കാതിരിക്കാന്‍ 7 കാര്യം
- Sports IPL 2024: ഇംപാക്ട് പ്ലെയര്‍ ബൗളര്‍മാരെ ദുര്‍ബലരാക്കുന്നു; ബാറ്റിംഗിനെ സഹായിക്കുന്നുവെന്ന് ബുംറ
- Finance സെല്ലോ വേൾഡ്, ജസ്റ്റ് ഡയൽ ഉൾപ്പെടെ 5 ഓഹരികൾ, ലാഭം വേണമെങ്കിൽ ഇപ്പോൾ വാങ്ങാം, നോക്കുന്നോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
പൊതു ഇടങ്ങളില്‍ ആക്രമിക്കപ്പെട്ടു! സിനിമയില്‍ നിന്നും പുറത്താക്കി, വെളിപ്പെടുത്തി ശില്‍പ്പ ഷെട്ടി!
1993 ല്‍ സിനിമയിലേക്ക് അരങ്ങേറ്റം നടത്തി അക്കാലത്ത് ബോളിവുഡില്‍ നിറഞ്ഞ് നിന്ന സൂപ്പര്‍ നായികയായിരുന്നു ശില്പ ഷെട്ടി. മോഡലിംഗിലൂടെയായിരുന്നു ശില്പ കരിയര്‍ ആരംഭിക്കുന്നത്. മോഡലിംഗിലും സിനിമയിലും ഒരുപോലെ മിന്നി തിളങ്ങി നിന്ന നടി വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ ടെലിവിഷന്‍ പരിപാടികളിലൂടെ വീണ്ടും സജീവമായി എത്താറുള്ള ശില്പ സിനിമാ കരിയര്‍ അത്ര സുഖകരമല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടിയിപ്പോള്‍.
ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന പേജിലൂടെയാണ് സിനിമയില്‍ നിന്നും നേരിടേണ്ടി വന്ന മോശം കാര്യങ്ങളെ കുറിച്ച് ശില്‍പ്പ ഷെട്ടി വെളിപ്പെടുത്തിയിക്കുന്നത്. സിനിമയില്‍ നിന്നും പുറത്താക്കപ്പെട്ടിട്ടുണ്ടെന്നും വംശീയ അധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്നുമടക്കം നിരവധി കാര്യങ്ങളാണ് നടി പറഞ്ഞു. പുറത്ത് വന്ന ഉടനെ ശില്‍പ്പയുടെ പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്.
ശില്‍പ്പയുടെ വാക്കുകളിലേക്ക്
ഞാന്‍ ഇരുണ്ട നിറമുള്ള ഉയരം കൂടി മെലിഞ്ഞിരിക്കുന്ന കുട്ടിയായിരുന്നു. എന്റെ ജീവിതം എങ്ങനെയാവുമെന്ന് വ്യക്തമായ ബോധ്യം എനിക്കുണ്ടായിരുന്നു. ബിരുധം നേടി അച്ഛനൊപ്പം ജോലി ചെയ്യുമെന്നാണ് കരുതിയത്. അതിനിടെ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്നതായിരുന്നു എന്റെ ആഗ്രഹം. തമാശയ്ക്ക് ഒരു ഫാഷന്‍ ഷോ യില്‍ പങ്കെടുത്തപ്പോള്‍ എന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ താല്പര്യമുള്ള ഒരു ഫോട്ടോഗ്രാഫറെ കണ്ടുമുട്ടി. എന്റെ കംഫര്‍ട്ട് സോണില്‍ നിന്നും പുറത്ത് കടക്കാനുള്ള വലിയ അവസരമായിരുന്നു എനിക്കത്. എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് മികച്ച ചിത്രങ്ങളായിരുന്നു അദ്ദേഹം പകര്‍ത്തിയത്.
അവസരങ്ങള്‍ വന്ന് തുടങ്ങി
അവിടെ നിന്നുമാണ് മോഡലിംഗിലേക്ക് എനിക്ക് അവസരങ്ങള്‍ ലഭിച്ചത്. വൈകാതെ സിനിമയിലേക്ക്എനിക്ക് അവസരം വന്നു. പിന്നീട് എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. മുന്നോട്ടേക്ക് തന്നെയായിരുന്നു യാത്ര. ഇന്‍ഡസ്ട്രിയില്‍ എത്തുമ്പോള്‍ എനിക്ക് പതിനെഴ് വയസായിരുന്നു. ഞാന്‍ ലോകം കണ്ടിട്ടില്ലായിരുന്നു. ജീവിതം മനസിലാക്കാനുള്ള പ്രായവും ആയിട്ടില്ലായിരുന്നു. എനിക്ക് ഹിന്ദി സംസാരിക്കാന്‍ അറിയില്ലായിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ എങ്ങനെ നില്ക്കും എന്ന ചിന്ത എന്നെ ഭയപ്പെടുത്തി. വിജയങ്ങളില്‍ മാത്രം സന്തോഷിച്ചിരുന്ന എനിക്ക് പരാജയങ്ങള്‍ കനത്ത ആഘാതമായി. ഒരു നിമിഷം ആഘോഷിച്ച് അടുത്തതിനെ അവഗണിക്കുക എന്നത് എനിക്ക് എളുപ്പമായിരുന്നില്ല.
ബിഗ് ബ്രദറിലേക്ക് പോയത്
ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. ചില നിര്‍മാതാക്കള്‍ കാരണമൊന്നുമില്ലാതെ എന്നെ അവരുടെ ചിത്രങ്ങളില്‍ നിന്നും പുറത്താക്കിയത്. ഈ ലോകം എനിക്ക് അനുകാലമായിരുന്നില്ല. പക്ഷെ അതൊന്നും എന്നെ ബാധിക്കാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു. ഒരു മാറ്റത്തിന് വേണ്ടിയാണ് ബിഗ് ബ്രദറിലേക്ക് പോവുന്നത്. അത് വ്യത്യസ്തമായി ചെയ്യാന്‍ പറ്റുന്ന അവസരമായിരുന്നു. അത് വലിയ സമ്മര്‍ദ്ധത്തിന് കാരണമായി. ഞാന്‍ പൊതു ഇടങ്ങളില്‍ ആക്രമിക്കപ്പെട്ടു. എന്റെ രാജ്യത്തിന്റെ പേരില്‍ മാത്രം വിവേചനം നേരിട്ടു. അത് അത്ര എളുപ്പമായിരുന്നില്ല. ആ വീടിനുള്ളില്‍ ഞാന്‍ തനിച്ചായിരുന്നു.
വിജയം വരെ പോരാടി!
അത്രയും എത്തിയ ശേഷം തോല്ക്കാന് എനിക്ക് കഴിയില്ലായിരുന്നു. ഞാന്‍ വിജയിച്ചപ്പോല്‍ നിങ്ങള്‍ ഞങ്ങളുടെ അഭിമാനമാണെന്ന് എല്ലാവരും പറഞ്ഞു. അപ്പോഴാണ് ഞാന്‍ അനുഭവിച്ച കഷ്ടപാടെല്ലാം മൂല്യമുള്ളതാണെന്ന് മനസിലായത്. എനിക്ക് വേണ്ടി മാത്രമല്ല വംശീയത നേരിടുന്ന എല്ലാവര്ക്കും വേണ്ടിയാണ് ഞാന്‍ നിലകൊണ്ടത്. എന്റെ ജീവിതം ഉയര്‍ച്ചയും താഴ്ചയും ചേര്‍ന്നതാണ്. വളരെ മോശമായ ഒരുപാട് സമയമുണ്ടായിരുന്നു. അതിനൊപ്പം മികച്ച വിജയങ്ങളും ഉണ്ടായിരുന്നു. ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു. അതാണ് എന്നെ ഇപ്പോഴത്തെ ഞാനാക്കിയത്. ശക്തയായ സ്വതന്ത്രയായ സ്ത്രീ, അഭിമാനുള്ള അഭിനേതാവ്, ഭാര്യ, അമ്മ, എനിക്ക് മാറ്റമൊന്നുമില്ലെന്നും ശില്‍പ്പ പറയുന്നു.
യൗവ്വന സൗന്ദര്യം
ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നടിയും മോഡലുമായി തിളങ്ങി നിന്ന സമയത്തായിരുന്നു ശില്പയുടെ വിവാഹം. ഭര്‍ത്താവ് രാജ് കുന്ദ്രയുമായി 2009 ല്‍ വിവാഹം കഴിഞ്ഞതോടെ സിനിമയില്‍ നിന്നും ഇടവേള എടുത്തു. വിയാന്‍ ആണ് ശില്‍പ്പയുടെ മകന്. ഭര്‍ത്താവിനും മകനുമൊപ്പം കഴിയുന്ന ശില്‍പ്പ ശരീര സൗന്ദര്യം സൂക്ഷിക്കുന്നതിന്റെ കാര്യത്തില്‍ മുന്‍പന്തിയിലാണ്. ഒരു പ്രസവം കഴിഞ്ഞെങ്കിലും പഴയതിലും സൈസ് സീറോ ആയിട്ടാണ് ശില്‍പ്പ കഴിയുന്നത്. മുടങ്ങാതെയുള്ള യോഗയും കഠിനമായ വര്‍ക്കൗട്ടുമാണ് ശില്‍പ്പയുടെ സൗന്ദര്യ രഹസ്യം. അടുത്തിടെ ജിമ്മില്‍ നിന്നും വര്‍ക്കൗട്ട് ചെയ്യുന്ന ശില്പയുടെ വീഡിയോ പുറത്ത് വന്നിരുന്നു. മകനെ മടിയിലിരുത്തിയാണ് ശില്‍പ്പ വര്‍ക്കൗട്ട് ചെയ്യുന്നത്. കുട്ടികളെ കൈകാര്യം ചെയ്യുന്നതിന് നല്ല ശക്തിയും മസിലും വേണം. പ്രത്യേകിച്ച് ആണ്‍കുട്ടികളെ. എന്നാല്‍ താന്‍ ഓരോ നിമിഷവും ആസ്വദിക്കുകയാണെന്നും പറഞ്ഞ് നടി തന്നെയാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ വീഡിയോ പുറത്ത് വിട്ടത്.
View this post on InstagramA post shared by Shilpa Shetty Kundra (@theshilpashetty) on
-
ഷാരൂഖ് ഖാനെ പ്രണയിച്ച് അഭിനയിക്കണമെന്നാണ് ആഗ്രഹം! മുന്‍പ് നടക്കാതെ പോയതിനെ പറ്റി നടി വിദ്യ ബാലന്
-
'സിബിന് അഖിലിനെപ്പോലെ വാക്ചാതുര്യമുണ്ട്, കാറുമായി പോയാലും സായിക്കൊന്നും പറ്റില്ല, അഭിഷേകിൽ പ്രതീക്ഷയില്ല'
-
വെറുപ്പിന്റെ അങ്ങേയറ്റം ജാസ്മിനും ഗബ്രിക്കും സപ്പോര്‍ട്ട്; വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുടെ ശ്രമം പാളുന്നു?