twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹിന്ദി ഡയലോഗുകള്‍ മറന്ന് ശില്പ ഷെട്ടി; നടിയെ സഹായിക്കാന്‍ ടിപ്‌സുമായി ഷാരൂഖ് ഖാന്‍, കഥയിങ്ങനെ

    |

    ഒരിടവേളയ്ക്ക് ശേഷം ബോളിവുഡ് താരം ശില്‍പ ഷെട്ടി വീണ്ടും സിനിമയില്‍ സജീവമാവുകയാണ്. പോയവര്‍ഷം ഹങ്കാമ 2 എന്ന ചിത്രത്തിലാണ് ഒടുവില്‍ ശില്‍പ ഷെട്ടി പ്രത്യക്ഷപ്പെട്ടത്. ഈ വര്‍ഷം നികമ്മ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്താന്‍ ഒരുങ്ങുകയാണ് ശില്‍പ. വര്‍ഷങ്ങള്‍ക്കു മുമ്പ് കരാറിലേര്‍പ്പെട്ട ചിത്രമായിരുന്നു നികമ്മ. എന്നാല്‍ കോവിഡ് സാഹചര്യം മൂലം ഷൂട്ട് നീളുകയായിരുന്നു.

    1993-ല്‍ ഷാരൂഖ് ഖാനൊപ്പം ബാസിഗര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ശില്‍പയുടെ ബോളിവുഡ് അരങ്ങേറ്റം. കജോളും ശില്‍പ്പയും ഷാരൂഖും ഒന്നിച്ചഭിനയിച്ച ആ ചിത്രം ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് ശില്‍പ ഷെട്ടിക്ക് മികച്ച സഹനടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും ലഭിച്ചിരുന്നു. പിന്നീടങ്ങോട്ട് നിരവധി മുന്‍നിര നായകന്മാര്‍ക്കൊപ്പം ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ശില്‍പയ്ക്കു സാധിച്ചു. അതിന് ശില്പയെ സഹായിച്ചതാകട്ടെ ആദ്യ ചിത്രത്തിലെ തന്റെ നായകന്‍ ഷാരൂഖും. ആ കഥ പറയുകയാണ് ഇപ്പോള്‍ ശില്പ.

    'വിവാഹജീവിതം ഒരു അടഞ്ഞ അധ്യായം'; ഭാര്യയുമായുള്ള ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് നടന്‍ ഇമ്രാന്‍ ഖാന്‍'വിവാഹജീവിതം ഒരു അടഞ്ഞ അധ്യായം'; ഭാര്യയുമായുള്ള ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് നടന്‍ ഇമ്രാന്‍ ഖാന്‍

    അനുഭവങ്ങള്‍ പങ്കുവെച്ച് ശില്പ ഷെട്ടി

    'എന്റെ ജീവിതം ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് പോലെയാണ്. നിറയെ ഉയര്‍ച്ചതാഴ്ച്ചകള്‍ നിറഞ്ഞ സമ്മിശ്രമായ ഒരു യാത്ര. ആദ്യകാലത്ത് എനിക്ക് ഹിന്ദി നേരാംവണ്ണം സംസാരിക്കാന്‍ പോലും അറിയില്ലായിരുന്നു. കാദര്‍ ഭായി( കാദര്‍ ഖാന്‍)യില്‍ നിന്നാണ് ഞാന്‍ ഹിന്ദിയും ഉറുദ്ദുവും എഴുതാനും വായിക്കാനും പഠിച്ചത്. പലപ്പോഴും ഞാന്‍ ഷൂട്ടിനിടയില്‍ ഡയലോഗുകള്‍ മറന്നുപോകുമായിരുന്നു. ഡയലോഗുകളിലെ വാക്കുകളിലായിരുന്നു എന്റെ ശ്രദ്ധ മുഴുവനും.

    ഒരിക്കല്‍ എന്റെ ബുദ്ധിമുട്ടുകള്‍ കണ്ട് ഷാരൂഖ് കുറേ കാര്യങ്ങള്‍ പറഞ്ഞുതന്നു. അഭിനയിക്കുമ്പോള്‍ ക്യാമറയിലേക്കാണല്ലോ നോക്കുന്നത്. അത് പ്രേക്ഷകരെയാണെന്ന് വിചാരിച്ചു നോക്കൂ. അങ്ങനെ ചിന്തിക്കുമ്പോള്‍ നമുക്ക് കുറേക്കൂടി ഉത്തരവാദിത്തബോധം ഉണ്ടാക്കും. ഷാരൂഖ് എനിക്ക് തന്ന ടിപ്പായിരുന്നു ഇത്. അദ്ദേഹം പറഞ്ഞപ്രകാരം ചെയ്തപ്പോള്‍ ആ ടേക്ക് ഓക്കെ ആയി. പിന്നീട് എപ്പോഴും ആ ഉപദേശം എനിക്ക് ഉപകാരപ്പെട്ടിട്ടേ ഉള്ളൂ.

    ഇന്നും പ്രേക്ഷകര്‍ക്കൊപ്പം എന്റെ സിനിമയുടെ ട്രെയിലറുകള്‍ കാണുമ്പോള്‍ മനസ്സില്‍ ചങ്കിടിപ്പാണ്. പക്ഷെ, ആ പരിഭ്രമമാണ് ഇന്നും സിനിമയില്‍ എന്നെ പിടിച്ചുനിര്‍ത്തുന്ന ശക്തി.'

    പുരുഷന്മാരെ മനപ്പൂര്‍വ്വം അകറ്റി നിര്‍ത്തുവാണ്; വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ധൂം നായികപുരുഷന്മാരെ മനപ്പൂര്‍വ്വം അകറ്റി നിര്‍ത്തുവാണ്; വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ധൂം നായിക

    പുതിയ ചിത്രം ഉടന്‍

    ശില്‍പ ഷെട്ടി പ്രധാന വേഷത്തിലെത്തുന്ന നികമ്മയുടെ ട്രെയിലര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു ശില്‍പ ഷെട്ടി. നടി ഭാഗ്യശ്രീയുടെ മകനും നടനുമായ അഭിമന്യു ദസ്സാനിയാണ് ചിത്രത്തിലെ നായകന്‍. സബീര്‍ ഖാര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.

     'ഷാജി കൈലാസേ, നീ എന്റെ മക്കളുടെ ഡേറ്റ് ചോദിച്ചു വരുന്ന കാലം വരും...സുകുവേട്ടന്‍ അന്നേ പറഞ്ഞു' 'ഷാജി കൈലാസേ, നീ എന്റെ മക്കളുടെ ഡേറ്റ് ചോദിച്ചു വരുന്ന കാലം വരും...സുകുവേട്ടന്‍ അന്നേ പറഞ്ഞു'

    അവള്‍ പോരാളിയെന്ന് അമ്മ

    ശില്പ ഷെട്ടിയുടെ അമ്മയും ശില്പയെക്കുറിച്ച് പറയുന്ന വാചകങ്ങള്‍ ശ്രദ്ധേയമാണ്. 'അവള്‍ക്ക് സിനിമയില്‍ അഭിനയിക്കാന്‍ ഓഫറുകള്‍ വരുമ്പോള്‍ വെറുമൊരു കൗമാരക്കാരി മാത്രമായിരുന്നു ശില്പ. നേരാംവണ്ണം ഹിന്ദി സംസാരിക്കാന്‍ പോലും അറിയില്ല. എങ്ങനെ അഭിനയിക്കണമെന്നോ ഒരുങ്ങണമെന്നോ എന്തിന് മുടി ചീകുന്നതെങ്ങനെയെന്നു പോലും ധാരണയില്ലായിരുന്നു. അഭിനയക്കളരികളില്‍ പങ്കെടുത്തിട്ടില്ല. പക്ഷെ അവള്‍ വിട്ടുകൊടുത്തിട്ടില്ല, ശില്പയെ ഞാന്‍ എന്നും ഒരു പോരാളിയെന്നു വിളിക്കും. അത്രമാത്രം ആത്മാര്‍ത്ഥതയോടെയും അധ്വാനിച്ചുമാണ് സിനിമയില്‍ അവള്‍ നേട്ടം കൊയ്തത്. അതില്‍ ഞങ്ങള്‍ എന്നും അഭിമാനിക്കുന്നു.' ശില്പയുടെ അമ്മ സുനന്ദ ഷെട്ടി പറയുന്നു.

    Read more about: shilpa shetty shah rukh khan
    English summary
    Shilpa Shetty Opens Up Her Initial Struggles In The Industry And How Shah Rukh Khan Help Her
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X