ജീവിതത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കില്ലെന്ന് ആര് പറഞ്ഞു! മകളെ കുറിച്ചുളള മനോഹര കുറിപ്പുമായി ശില്‍പ്പ

By Prashant V R

ബോളിവുഡ് സിനിമാ പ്രേമികളുടെ ഒന്നടങ്കം പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് നടി ശില്‍പ്പ ഷെട്ടി. നടിയുടെ പുതിയ വിശേഷങ്ങള്‍ അറിയാനെല്ലാം ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. ശില്‍പ്പയ്‌ക്കൊപ്പം ഭര്‍ത്താവ് രാജ് കുന്ദ്രയും മകന്‍ വിയാനുമൊക്കെ സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. അടുത്തിടെയാണ് ഇവരുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയത്. തങ്ങളുടെ മാലാഖക്കുട്ടിക്ക് സമീഷ എന്നാണ് ശില്‍പ്പയും രാജ് കുന്ദ്രയും പേരിട്ടത്. ഇരുവരും പങ്കുവെച്ച മകളുടെ ചിത്രങ്ങള്‍ മുന്‍പ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. അതേസമയം മകളെ കുറിച്ചുളള ശില്‍പ്പാ ഷെട്ടിയുടെ പുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

shilpa-shetty

പെണ്‍മക്കളുടെ ദിവസമായ ഡോക്ടേഴ്‌സ്‌ ഡേയിലാണ്‌ സമീഷയെ കുറിച്ചുളള മനോഹരമായ കുറിപ്പുമായി നടി എത്തിയത്. ഈ ദിനത്തില്‍ തന്റെ ജീവിതത്തിലേക്ക് എത്തിയ അത്ഭുതത്തെ കുറിച്ചാണ് ശില്‍പ്പ ഷെട്ടി പറയുന്നത്. മകള്‍ സമീഷയാണ് ആ അത്ഭുതം. വിയാന്‍ ജനിച്ച് കുറച്ച് കഴിഞ്ഞപ്പോള്‍ മറ്റൊരു കുട്ടി കൂടി വേണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു എന്ന് ശില്‍പ്പ ഷെട്ടി മുന്‍പ് തുറന്നുപറഞ്ഞിരുന്നു. എന്നാല്‍ എപിഎല്‍എ ഏന്ന് പേരുളള ഒരു ഓട്ടോ ഇമ്യൂണ്‍ അസുഖം ഓരോ തവണയും എന്റെ പ്രഗ്നന്‍സിയില്‍ വില്ലനായി. നിരവധി തവണ ഗര്‍ഭച്ഛിത്രം സംഭവിച്ചു.

മകന്‍ ഒറ്റക്കുട്ടിയായി വളരുന്നത് തനിക്ക് ഓര്‍ക്കാന്‍ പോലും ഇഷ്ടമുണ്ടായിരുന്നില്ല എന്നും ശില്‍പ്പ പറഞ്ഞിരുന്നു. ഒരു സഹോദരനോ സഹോദരിയോ ഉണ്ടാവുന്നത് എത്രത്തോളം പ്രധാനമാണെന്ന് ജീവിതത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയതാണ്. അതുകൊണ്ട് തന്നെ ഞങ്ങള്‍ ഒരു കുഞ്ഞിനായി ശ്രമിച്ചുകൊണ്ടിരുന്നു. ഇടയ്ക്ക് ഒരു കുഞ്ഞിനെ ദത്തെടുക്കുന്നതിനെ കുറിച്ചും ഞങ്ങള്‍ ആലോചിച്ചു. അതിന് വേണ്ടി നാല് വര്‍ഷത്തോളം ഞങ്ങള്‍ ശ്രമിച്ചു.

പക്ഷേ ചില നിയമ പ്രശ്‌നങ്ങള്‍ കാരണം അതും നടന്നില്ല. അങ്ങനെയാണ് സറോഗസിയെ (വാടക ഗര്‍ഭപാത്ര) കുറിച്ച് ആലോചിക്കുന്നത്. ആദ്യത്തെ മൂന്ന് ശ്രമങ്ങളും പരാജയപ്പെട്ടു. നിരന്തരമായ ശ്രമങ്ങള്‍ക്കൊടുവില്‍ ഇനിയൊരു കുഞ്ഞ് എന്ന സ്വപ്‌നം അപ്പോഴേക്കും ഏറെക്കുറെ ഞാന്‍ ഉപേക്ഷിച്ചിരുന്നു. അപ്പോഴാണ് സമീഷ വന്നത്. ശില്‍പ്പെട്ട ഷെട്ടി മുന്‍പ് പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിവ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X