10 കോടിയുടെ പരസ്യത്തോട് നോ പറഞ്ഞ് ശില്‍പ ഷെട്ടി! കാരണം അറിഞ്ഞാല്‍ നിങ്ങളും കൈയ്യടിക്കും!
Recommended Video
ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരങ്ങളിലൊരാളായിരുന്നു ശില്‍പ ഷെട്ടി. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം ശക്തമായ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു ആരാധകരും. 13 വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ചാണ് താരം എത്തുന്നത്. സിനിമയില്‍ നിന്നും മാറിനിന്നപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു താരം. ചിത്രങ്ങളും പോസ്റ്റുകളുമൊക്കെ ക്ഷണനേരം കൊണ്ട് വൈറലായി മാറാറുണ്ട്. സൗന്ദര്യം നിലനിര്‍ത്തുന്ന കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ് താരം. തന്‍രെ ഫിറ്റ്‌നസ് മന്ത്രയെക്കുറിച്ചുള്ള രഹസ്യവും താരം പങ്കുവെച്ചിരുന്നു.
നിക്കമ്മ എന്ന് ആക്ഷന്‍ സിനിമയിലൂടെ ശില്‍പ ഷെട്ടി തിരിച്ചെത്തുമെന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു നേരത്തെ പ്രചരിച്ചിരുന്നത്. ഇന്നുവരെ താന്‍ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമാണ് ഈ സിനിമയിലേതെന്നും താരം പറഞ്ഞിരുന്നു. താരത്തിന്റെ തിരിച്ചുവരവിനെക്കുറിച്ചറിഞ്ഞ ആരാധകരും ഏറെ സന്തോഷത്തിലാണ്. സിനിമയിലെ അവസരങ്ങള്‍ മാത്രമല്ല പരസ്യങ്ങളുമായി സഹകരിക്കാനുള്ള അവസരവും താരത്തിന് ലഭിക്കാറുണ്ട്. അടുത്തിടെ തന്നെത്തേടിയെത്തിയ വലിയ അവസരം താരം വേണ്ടെന്ന് വെച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. അതിന് പിന്നിലെ കാരണത്തെക്കുറിച്ചറിഞ്ഞ ആരാധകര്‍ താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.

സിനിമയിലെത്തി വര്‍ഷങ്ങള്‍ പിന്നിട്ടുവെങ്കിലും ഇന്നും ചെറുപ്പം നിലനിര്‍ത്തുന്നയാളാണ് ശില്‍പ ഷെട്ടി. ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന കാര്യത്തില്‍ പ്രത്യേക ശ്രദ്ധയാണ് താരം നല്‍കുന്നതും. സിനിമയ്ക്കായി മാത്രമല്ല വ്യക്തി ജീവിതത്തില്‍ നല്ല ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്തേണ്ടുന്നതിനെക്കുറിച്ച് വാചാലയായും താരമെത്തിയിരുന്നു. ശരീരം മെലിയുന്നതിനുള്ള ആയുര്‍വേദ മരുന്നിന്റെ പരസ്യത്തില്‍ മോഡലാവാനുള്ള അവസരം അടുത്തിടെ ശില്‍പയെ തേടിയെത്തിയിരുന്നു. എന്നാല്‍ ഈ അവസരം താരം നിരസിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. മിഡ് ഡേയാണ് ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ആരോഗ്യവും സൗന്ദര്യവും നിനിര്‍ത്തുന്നതിനായി കുറുക്കുവഴികള്‍ തേടുന്നതിനോട് യോജിക്കാത്ത താരം കൂടിയാണ് ശില്‍പ ഷെട്ടി. 10 കോടി രൂപയാണ് പ്രതിഫലമായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഈ പരസ്യത്തിന്റെ ഭാഗമാവാനുള്ള അവസരം നിരസിക്കുകയായിരുന്നു താരം. ഓഫര്‍ താരം നിഷ്‌ക്കരുണം തള്ളിക്കളയുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഈ വിവരം വൈറലായി മാറിയതിന് പിന്നാലെയായാണ് അതിന് പിന്നിലെ കാരണം തിരക്കി ആരാധകരെത്തിയത്. കാരണത്തെക്കുറിച്ച് അറിഞ്ഞതോടെ ആരാധകര്‍ താരത്തിന് കൈയ്യടിയുമായി എത്തിയിരിക്കുകയാണ്.

10 കോടിയുടെ അവസരം വേണ്ടെന്ന് വെച്ചതിന് പിന്നിലെ കാരണത്തെക്കുറിച്ച് ശില്‍പ ഷെട്ടി തുറന്നുപറഞ്ഞിരുന്നു. താന്‍ ഉപയോഗിക്കാത്തതും താല്‍പര്യമില്ലാത്തതുമായ ഒരു വസ്തു വില്‍ക്കാന്‍ തനിക്കാവില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. മെലിയാനുള്ള ഗുളികകളും ഭക്ഷണവുമൊക്ക എന്നും നമ്മെ പ്രചോദിപ്പിക്കും. എന്നാല്‍ അവയുടെ റിസല്‍ട്ട് ആ സമയത്ത് മാത്രമേയുണ്ടാവൂ. ഭക്ഷണശൈലിയില്‍ കൃത്യമായ മാറ്റം വരുത്തിയാല്‍ എന്നെന്നുമുള്ള റിസല്‍ട്ടുണ്ടാവുമെന്നും താരം പറഞ്ഞിരുന്നു.

കുറുക്കുവഴികളിലൂടെ കാര്യസാധ്യത്തിനായി ശ്രമിക്കുന്നവരെ നിരുത്സാഹപ്പെടുത്തുന്ന തരത്തിലുള്ള മറുപടിയാണ് ശില്‍പ ഷെട്ടി നല്‍കിയത്. തനിക്ക് വിശ്വാസമില്ലാത്ത ഒരു വസ്തു മറ്റൊരാള്‍ക്കായി നിര്‍ദേശിക്കുന്നത് ശരിയായ കാര്യമല്ലെന്നും താരം പറഞ്ഞിരുന്നു. പരസ്യത്തില്‍ നിന്നും പിന്‍വാങ്ങിയ താരത്തിന്റെ നിലപാടിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജീവിതത്തിലും മാതൃകാപരമായ നിര്‍ദേശവുമായാണ് താരം എത്തിയിട്ടുള്ളത്.

2007ലായിരുന്നു താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. മുന്‍പ് നല്‍കിയ അതേ പോലെയുള്ള പിന്തുണ രണ്ടാംവരവിലും തനിക്ക് ആവശ്യമുണ്ടെന്നും താരം പറഞ്ഞിരുന്നു. 2020 ലായിരിക്കും താരം നായികയായെത്തുന്ന സിനിമ പുറത്തിറങ്ങുന്നത്. സാബിര്‍ ഖാനാണ് നിക്കമ്മ ഒരുക്കുന്നത്. താരത്തിന്റെ രണ്ടാം വരവിലെ മികച്ച കഥാപാത്രമായിരിക്കും ഇതെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.

സ്വന്തമായി ഫിറ്റ്‌ന്‌സ് ആപുള്ള താരമാണ് ശില്‍പ ഷെട്ടി. ഇന്‍സ്റ്റഗ്രാമില്‍ പതിവായി ഫിറ്റ്‌ന്‌സുമായി ബന്ധപ്പെട്ട പോസ്റ്റുകളുമായും താരം എത്താറുണ്ട്. യോഗയും ജിമ്മിലെ വ്യായാമവും മുടക്കാത്തയാളാണ് താനെന്നും ശില്‍പ പറഞ്ഞിരുന്നു. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തോടാണ് താരത്തിന് കൂടുതല്‍ താല്‍പര്യം. മുട്ടയും അവക്കാഡോയും ബാദുമൊക്കെ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ടെന്നും താരം പറഞ്ഞിരുന്നു. പൊതുവെ പൊരിച്ച ഭക്ഷണ സാധനങ്ങളോട് താല്‍പര്യമില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications