For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കരിയര്‍ വിടില്ല, ശില്‍പ്പ ഷെട്ടി വീണ്ടും ഷൂട്ടിംഗ് തിരക്കുകളില്‍, സ്വീകരിച്ച് സൂപ്പര്‍ ഡാന്‍സര്‍ ടീം

  |

  ബോളിവുഡില്‍ എപ്പോഴും വാര്‍ത്തകളില്‍ നിറയാറുളള താരകുടുംബമാണ് ശില്‍പ്പ ഷെട്ടിയുടേത്. വിവാഹ ശേഷവും സിനിമയില്‍ സജീവമായ താരം ടിവി ഷോകളിലും എത്താറുണ്ട്. ശില്‍പ്പ ഷെട്ടിക്ക് പുറമെ ഭര്‍ത്താവ് രാജ് കുന്ദ്രയും മക്കളായ വിഹാനും സമീഷയുമെല്ലാം എല്ലാവര്‍ക്കും സുപരിചിതരാണ്. ശില്‍പ്പയുടെയും കുടുംബത്തിന്‌റെയുമായി വരാറുളള വിശേഷങ്ങളെല്ലാം നിമിഷനേരംകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുളളത്. അടുത്തിടെ ഒരു കേസില്‍പ്പെട്ട് രാജ് കുന്ദ്ര കുടുങ്ങിയതോടെ കരിയറില്‍ നിന്നും, എല്ലാ പൊതുപരിപാടികളില്‍ നിന്നും ഇടവേള എടുത്തിരുന്നു നടി.

  shilpashetty-

  ശില്‍പ്പയ്ക്കും കുടുംബത്തിനും നാണക്കേടുണ്ടാക്കിയ സംഭവം കൂടിയാണ് രാജ് കുന്ദ്രയുടെത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഹംഗാമയാണ് ശില്‍പ്പ ഷെട്ടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഒടിടി പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്ത സിനിമ അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. കുറച്ചുനാളായി സോഷ്യല്‍ മീഡിയയിലും അത്ര ആക്ടീവായിരുന്നില്ല നടി. അതേസമയം ഒരിടവേളയക്ക് ശേഷം ഷൂട്ടിംഗ് സെറ്റില്‍ തിരിച്ചെത്തിയിരിക്കുകയാണ് ശില്‍പ്പ ഷെട്ടി.

  സൂപ്പര്‍ ഡാന്‍സര്‍ ജനപ്രിയ റിയാലിറ്റി ഷോയുടെ വിധികര്‍ത്താവായിട്ടാണ് ശില്‍പ്പ വീണ്ടും എത്തിയത്. കാരവാനില്‍ നിന്ന് ഇറങ്ങി ചിത്രീകരണം നടക്കുന്ന സ്റ്റുഡിയോയിലേക്ക് പോവുന്ന നടിയുടെ പുതിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വെെറലാവുകയാണ്. ആരോടും ഒന്നും സംസാരിക്കുന്നില്ലെങ്കിലും മാധ്യമങ്ങളെ കണ്ട് കൈ കാണിക്കുന്നുണ്ട് താരം. സാരി ലുക്കിലുളള നടിയുടെ പുതിയ ചിത്രങ്ങളും വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. സൂപ്പര്‍ ഡാന്‍സര്‍ അണിയറ പ്രവര്‍ത്തകരെല്ലാം നടിയെ ഏറെ മിസ് ചെയ്തിരുന്നു.

  പുറത്താക്കിയവര്‍ക്കും അവഗണിച്ചവര്‍ക്കും കലാഭവന്‍ മണി നല്‍കിയ മറുപടി, അനുഭവം പങ്കുവെച്ച് വിഎം വിനു

  കാത്തിരിപ്പിനൊടുവില്‍ നടി തിരിച്ചെത്തിയപ്പോള്‍ ടീം അംഗങ്ങള്‍ ഇമോഷണലായെന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇടവേള എടുത്ത സമയത്ത് ശില്‍പ്പയെ ഷോയുടെ അണിയറക്കാര്‍ നിരന്തരം വിളിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെയാണ് തിരിച്ചുവരാന്‍ ശില്‍പ്പ ഷെട്ടി തീരുമാനിച്ചത്. സൂപ്പര്‍ ഡാന്‍സര്‍ ടീം ശില്‍പ്പയെ ഹൃദ്യമായി സ്വാഗതം ചെയ്തെന്നും ഇത് നടിയെ വികാരാധീനയാക്കി എന്നും റിപ്പോര്‍ട്ടുകള്‍ വന്നു.

  താരപുത്രി ജാന്‍വി കപൂറിന്‌റെ വൈറല്‍ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ കാണാം

  അതേസമയം ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സൂപ്പര്‍ ഡാന്‍സര്‍ ടീം ശില്‍പ്പയെ മിസ് ചെയ്തതായി സംവിധായകന്‍ അനുരാഗ് ബസു പറഞ്ഞിരുന്നു. 'ശില്‍പ്പയെ സെറ്റില്‍ ഞങ്ങള്‍ ഒരുപാട് മിസ് ചെയ്തു. ഷോയുടെ ഭാഗമായ ഞങ്ങളെല്ലാവരും തമ്മില്‍ ഒരു ബന്ധമുണ്ട്. അതില്‍ തിരശ്ശീലയ്ക്ക് പിന്നിലുള്ള ആളുകളും നൃത്തസംവിധായകരും ഉള്‍പ്പെടുന്നു. ഞങ്ങള്‍ ഒരു ചെറിയ കുടുംബമാണ്. ഒരാള്‍ ഇല്ലാത്തപ്പോള്‍ അത് ഭയങ്കര കഠിനമാണ്. ഞങ്ങള്‍ക്ക് എല്ലാം പ്രിയപ്പെട്ടവളാണ് ശില്‍പ്പ, അനുരാഗ് ബസു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിവ. 2016 മുതല്‍ സൂപ്പര്‍ ഡാന്‍സര്‍ ഷോയുടെ വിധികര്‍ത്താവാണ് ശില്‍പ്പ ഷെട്ടി. പരിപാടിയില്‍ ശില്‍പ്പയ്ക്കൊപ്പം സംവിധായകന്‍ അനുരാഗ് ബസുവും നൃത്ത സംവിധായിക ഗീത കപൂറുമാണ് വിധികര്‍ത്താക്കളായി എത്തുന്നത്.

  ഏറെക്കാലമായി മികച്ച റേറ്റിംഗോടെ മുന്നേറുന്ന പരിപാടി കൂടിയാണിത്. സോണി ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഷോയാണ് സൂപ്പര്‍ ഡാന്‍സര്‍. പതിനാല് വര്‍ഷത്തിന് ശേഷമാണ് ശില്‍പ്പ ഷെട്ടി ബോളിവുഡിലേക്ക് വീണ്ടും എത്തിയത്. മിന്നാരം സിനിമയുടെ റീമേക്കായാണ് ഹംഗാമ 2 പ്രിയദര്‍ശന്‍ ബോളിവുഡില്‍ എടുത്തത്. എന്നാല്‍ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ശില്‍പ്പ ഷെട്ടിക്ക് പുറമെ പരേഷ് റാവല്‍, മീസാന്‍ ജഫ്‌റി, പ്രണിത സുഭാഷ്, രാജ്പാല്‍ യാദവ്, അശുതോഷ് റാണ, മനോജ് ജോഷി ഉള്‍പ്പെടെയുളള താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഹോട്ട്‌സ്റ്റാര്‍ വഴിയാണ് ഹംഗാമ 2 പ്രേക്ഷകരിലേക്ക് എത്തിയത്.

  Shilpa Shetty on Raj Kundra's arrest

  ഭര്‍ത്താവാണ് എന്റെ അവസാന വാക്ക്, ഞാനതില്‍ വിശ്വസിക്കുന്നു, കാരണം പറഞ്ഞ് ലേഖ ശ്രീകുമാര്‍

  English summary
  shilpa shetty's comeback to super dancer show after raj kundra case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X