മകനൊപ്പം ചേര്‍ന്ന് നടി ശില്‍പ ഷെട്ടിയും മാതൃകയാവുകയാണ്! ഭക്ഷണ കാര്യത്തില്‍ ടിപ്‌സുമായി നടി
ഫിറ്റ്‌നസിന്റെ കാര്യത്തില്‍ സിനിമാ താരങ്ങളെ വെല്ലാന്‍ ആരുമില്ലെന്ന് വേണം പറയാന്‍. സിനിമയ്ക്ക് വേണ്ടി ശരീര സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നത് പതിവ് ആയതോടെ ഇത് നിത്യജീവിതത്തിന്റെയും ഭാഗമായി. ബോളിവുഡിലെ പല നടിമാരും ഇതിന് വലിയ ഉദ്ദാഹരണങ്ങളാണ്. പോഷകാഹാരം കഴിച്ച് ആരോഗ്യത്തോടെ ജീവിക്കുന്ന കാര്യത്തില്‍ താരസുന്ദരി ശില്‍പ ഷെട്ടി വലിയ മാതൃകയാണ്.
നിരന്തരമായിട്ടുള്ള യോഗയും മറ്റും ചിട്ടയോടെ ചെയ്യുന്നതുമാക്കെയാണ് ശില്‍പയുടെ സൗന്ദര്യ രഹസ്യമെന്ന് എല്ലാവര്‍ക്കും അറിയാം. അത് മാത്രമല്ല ഭക്ഷണ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്താറുമുണ്ട്. ഇപ്പോഴിതാ തന്റെ പാചകത്തിലുള്ള കഴിവുകള്‍ എന്തൊക്കെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ലോക് ഡൗണ്‍ നാളുകളില്‍ വീട്ടില്‍ കഴിയുന്നതിനിടെയാണ് പാചക പരീക്ഷണങ്ങളുമായി ശില്‍പ എത്തിയത്.

ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങളും വീഡിയോയുമെല്ലാം തരംഗമായിരിക്കുകയാണ്. രാവിലെ ബ്രേക്ക് ഫാസ്റ്റിന് വേണ്ടി പോഷകങ്ങളുള്ള വിഭവങ്ങളായിരുന്നു ഒരുക്കിയത്. മാത്രമല്ല കുട്ടികള്‍ക്ക് വേണ്ടി ചില കാര്യങ്ങള്‍ കൂടി ചെയ്യണമെന്നും നടി പറഞ്ഞിരുന്നു. ' മുതിര്‍ന്നവര്‍ ആയതിനാല്‍ പുറത്ത് നടക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് അറിയാന്‍ കഴിയും. എന്നാല്‍ കുട്ടികളെ സംബന്ധിച്ച് അങ്ങനെയല്ല. അവര്‍ക്കൊന്നും അറിയില്ല. കുട്ടികള്‍ക്ക് പുറത്ത് പോകാനോ സ്‌കൂളില് പോകാനോ കൂട്ടുകാരെ കാണാനോ ഒന്നും കഴിയുന്നില്ല.
എങ്കിലും നമുക്ക് കൂടുതലൊന്നും ചെയ്യാനും കഴിയില്ല. എന്നാല്‍ വീട്ടില്‍ ചെറിയ സര്‍പ്രൈസുകള്‍ നല്‍കി അവരെ സന്തോഷിപ്പിക്കാന്‍ കഴിയും. രുചിയുള്ളതും അവര്‍ക്ക് ഇഷ്ടപ്പെട്ട വിഭവങ്ങള്‍ ഉണ്ടാക്കാം. കുട്ടികള്‍ അവരുടെ എനര്‍ജി പുറത്തെടുക്കുമെന്നും നടി പറയുന്നു. നേരത്തെയും മകനൊപ്പം കുക്ക് ചെയ്യുന്ന കാര്യം ശില്‍പ ആരാധകരുമായി പങ്കുവെച്ചിരുന്നു.

ശില്‍പയുടെ പാചകത്തിനൊപ്പം മകന്‍ വിയാനും മുന്നില്‍ തന്നെ ഉണ്ടെന്നുള്ളതാണ് രസകരമായ കാര്യം. ആഴ്ചയില്‍ ഒരു ദിവസം വിയാനുമൊപ്പം പാചകത്തിന് വേണ്ടി മാറ്റി വെക്കുകയാണ്. ഫ്രീ ആയിരിക്കുമ്പോള്‍ ആരോഗ്യമുള്ളതും എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന വിഭവം ഉണ്ടാക്കാന്‍ അവന് ഇഷ്ടമാണ്. ഹൃദയാകൃതിയിലുള്ള ചോക്ലേറ്റ് കേക്ക് ആണ് ഞങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. ഒന്നിച്ചുള്ള സമയം ഞങ്ങള്‍ ആഘോഷിക്കുകയാണ്. ഇപ്പോള്‍ എനിക്ക് കൂടുതല്‍ സമയം കിട്ടുന്നുണ്ടെന്ന് ശില്‍പ നേരത്തെ പറഞ്ഞിരുന്നു.
മോഡലിംഗിലൂടെ കരിയര്‍ ആരംഭിച്ച ശില്‍പ ഷെട്ടി 1993 ലാണ് സിനിമയിലേക്ക് അരങ്ങേറ്റം നടത്തുന്നത്. സിനിമയില്‍ തിളങ്ങി നിന്ന സമയത്തായിരുന്നു ശില്‍പയുടെ വിവാഹം. ഭര്‍ത്താവ് രാജ് കുന്ദ്രയുമായി 2009 ല്‍ വിവാഹം കഴിഞ്ഞതോടെ സിനിമയില്‍ നിന്നും മാറി നിന്നു. വിയാന്‍ ആണ് ശില്‍പ്പയുടെ മകന്‍. ഈ വര്‍ഷം ഒരു പെണ്‍കുഞ്ഞ് കൂടി ജനിച്ചിരുന്നു.


Click it and Unblock the Notifications











