ശില്‍പ്പ ഷെട്ടിയുടെ സൗന്ദര്യ രഹസ്യം ഇത് തന്നെ! തലകുത്തി നിന്ന് അഭ്യാസം കാണിക്കുന്ന നടിയുടെ വീഡിയോ
വര്‍ഷമെത്ര കഴിഞ്ഞാലും ബോളിവുഡ് സുന്ദരി ശില്‍പ്പ ഷെട്ടിയുടെ സൗന്ദര്യത്തില്‍ യാതൊരു മാറ്റവും വരില്ല. കാരണം ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഒരു വിട്ട് വീഴ്ചയ്ക്കും തയ്യാറില്ലാത്ത നടിയാണ് ശില്‍പ്പ. പലപ്പോഴായി സോഷ്യല്‍ മീഡിയയിലൂടെ നടി പങ്കുവെക്കാറുള്ള വീഡിയോസും ചിത്രങ്ങളും കാണുമ്പോള്‍ തന്നെ ഇക്കാര്യം വ്യക്തമാവും. ഇപ്പോഴിതാ അത്തരമൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് നടി.
ഇന്‍സ്റ്റാഗ്രാം പേജിലൂടെ ശില്‍പ്പ ഷെട്ടി പങ്കുവെച്ച വീഡിയോ ആയിരുന്നു തംരഗമായത്. അനായാസം തലകുത്തി നില്‍ക്കാന്‍ തനിക്ക് കഴിയുമെന്നാണ് നടി തെളിയിച്ചിരിക്കുന്നത്. കൈ രണ്ടും നിലത്ത് കുത്തി തലകീഴായി ഒരു മിനുറ്റോളം നില്‍ക്കുകയായിരുന്നു ശില്‍പ്പ. നടിയെ സഹായിക്കാന്‍ ട്രെയിനര്‍ കൂടി ഒപ്പമുണ്ടായിരുന്നു. പുറത്ത് വന്ന വീഡിയോ അതിവേഗമാണ് വൈറലായത്.

ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയായും മോഡലായിട്ടും തിളങ്ങി നിന്ന ശില്‍പ്പ ഷെട്ടി വിവാഹത്തോടെ ചെറിയ ഇടവേള എടുത്തിരുന്നു. രാജ് കുന്ദ്രയുമായി 2009 ലായിരുന്നു വിവാഹം. ഇപ്പോള്‍ യോഗ ചെയ്തും വര്‍ക്കൗട്ട് ചെയ്തും പഴയ സൗന്ദര്യം നിലനിര്‍ത്തുകയാണ് നടി. ഏഴ് വയസുള്ള മകന്‍ ഉണ്ടെങ്കിലും ഇപ്പോഴും സൈസ് സീറോ സുന്ദരി തന്നെയാണ് ശില്‍പ്പ ഷെട്ടി.
മുടങ്ങാതെയുള്ള യോഗയും കഠിനമായ വര്‍ക്കൗട്ടുമാണ് ശില്‍പ്പയുടെ സൗന്ദര്യ രഹസ്യം. നാളുകള്‍ക്ക് മുന്‍പ് ജിമ്മില്‍ നിന്നും വര്‍ക്കൗട്ട് ചെയ്യുന്ന ശില്‍പയുടെ വീഡിയോ പുറത്ത് വന്നിരുന്നു. മകനെ മടിയിലിരുത്തി ആരും ഇതുവരെ പരിശീലിക്കാത്ത രീതിയിലായിരുന്നു ശില്‍പ്പ വര്‍ക്കൗട്ട് ചെയ്യുന്നത്.


Click it and Unblock the Notifications