ശില്‍പ ഷെട്ടി ഗര്‍ഭിണി, ഭര്‍ത്താവുമായി വേര്‍പിരിയുന്നു! സ്റ്റേജ് ഷോയില്‍ നടിയെ പറ്റിച്ച് താരങ്ങള്‍
താരങ്ങള്‍ പ്രണയത്തിലാണെന്ന് പ്രചരിക്കുന്നത് പോലെ അതിവേഗം ഗോസിപ്പു കോളങ്ങളില്‍ നിറയുന്നത് താരദമ്പതികള്‍ വേര്‍പിരിയുകയാണെന്നുള്ള വാര്‍ത്തകളാണ്. ഇപ്പോള്‍ നടി ഷില്‍പ ഷെട്ടിയുടെ പേരിലാണ് അത്തരമൊരു വാര്‍ത്ത പ്രചരിച്ചിരുന്നത്. ഒരു ഷോ യ്ക്കിടെ നടിയെ എല്ലാവരും ചേര്‍ന്ന് കളിപ്പിച്ചതും ഇതേ കാര്യത്തിലായിരുന്നു. ഒടുവില്‍ വീട്ടുകാരെ വിളിച്ച് നടി തന്നെ സത്യം പറഞ്ഞതോടെയാണ് സത്യം പുറത്ത് വന്നത്.
സോണി ടിവിയിലെ സൂപ്പര്‍ ഡാന്‍സ് എന്ന പരിപാടിയുടെ ഷൂട്ടിംഗിനിടെ അനുരാഗ് ബസു കാട്ടിയ ഒരു കുസൃതിയാണ് ശില്‍പയെ പരിഭ്രമത്തിലാക്കിയത്. ഷോ യുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ അനുരാഗ് ശില്‍പ്പയുടെ ഫോണ്‍ കൈക്കലാക്കുകയും അതില്‍ നിന്നും നടിയുടെ അമ്മയ്ക്ക് ഒരു മെസേജ് അയച്ചു. ഭര്‍ത്താവ് രാജ് കുന്ദ്രയുമായി വലിയ പ്രശ്‌നമാണെന്നും ഉടനെ വിവാഹമോചനം വേണം എന്നുമായിരുന്നു മെസേജിന്റെ ഉള്ളടക്കം.

എന്നാല്‍ ഇക്കാര്യങ്ങളൊന്നും ശില്‍പ്പ അറിഞ്ഞിരുന്നില്ല. മറ്റൊരു വിധികര്‍ത്താവായ ഗീത കപൂറായിരുന്നു ഇങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ടെന്ന് ശില്‍പയെ അറിയിച്ചത്. ഉടനെ ഒരു കുത്ത് കൊടുത്ത് അനുരാഗില്‍ നിന്ന് ഫോണ്‍ പിടിച്ച് വാങ്ങി അമ്മയെ വിളിച്ചു. അമ്മയോട് പേടിക്കാനൊന്നുമില്ലെന്നും ഇവിടെ യാതൊരു കുഴപ്പവുമില്ലെന്ന് പറഞ്ഞു.
അനുരാഗ് ദാദയാണ് ഈ മെസേജ് അമ്മയ്ക്ക് അയച്ചത്. ഞാന്‍ ഗര്‍ഭിണിയാണെന്നോ വിവാഹമോചനം നേടുകയാണെന്നോ ഓക്കെ പറയുന്ന മെസേജുകള്‍ വരികയാണെങ്കില്‍ ഞാന്‍ നേരിട്ട് വന്ന് പറയുന്നത് വരെ വിശ്വസിക്കരുതെന്നും ശില്‍പ അമ്മയോട് പറഞ്ഞു. ഇതോടെയാണ് അമ്മയ്ക്കും ശ്വാസം നേരെ വീണതെന്ന് പിങ്ക് വില്ല പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.


Click it and Unblock the Notifications