മകനെ മെരുക്കാന്‍ ലേശം മസില് വേണം, നടി ശില്‍പ്പ ഷെട്ടിയുടെ വര്‍ക്കൗട്ട് വീഡിയോ പുറത്ത്! കാണൂ
ഒരു കാലത്ത് ബോളിവുഡില്‍ നിറഞ്ഞ് നിന്ന സൂപ്പര്‍ നായികയായിരുന്നു ശില്‍പ ഷെട്ടി. 1993 ല്‍ സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയ ശില്‍പ്പ വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിച്ചു. ഇപ്പോള്‍ മകനും ഭര്‍ത്താവിനുമൊപ്പം കഴിയുന്ന ശില്‍പ്പ ശരീര സൗന്ദര്യം സൂക്ഷിക്കുന്നതിന്റെ കാര്യത്തില്‍ മുന്‍പന്തിയിലാണ്. ഒരു പ്രസവം കഴിഞ്ഞെങ്കിലും പഴയത് പോലെ സീറോ സൈസിലാണ് നടി.

മുടങ്ങാതെയുള്ള യോഗയും കഠിനമായ വര്‍ക്കൗട്ടുമാണ് ശില്‍പ്പയുടെ സൗന്ദര്യ രഹസ്യം. ഇപ്പോഴിതാ ജിമ്മില്‍ നിന്നും വര്‍ക്കൗട്ട് ചെയ്യുന്ന ശില്‍പയുടെ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. മകനെ മടിയിലിരുത്തിയാണ് ശില്‍പ്പ വര്‍ക്കൗട്ട് ചെയ്യുന്നത്. കുട്ടികളെ കൈകാര്യം ചെയ്യുന്നതിന് നല്ല ശക്തിയും മസിലും വേണം. പ്രത്യേകിച്ച് ആണ്‍കുട്ടികളെ. എന്നാല്‍ താന്‍ ഓരോ നിമിഷവും ആസ്വദിക്കുകയാണെന്നും പറഞ്ഞ് നടി തന്നെയാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ വീഡിയോ പുറത്ത് വിട്ടത്.
ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നടിയും മോഡലുമായി തിളങ്ങി നിന്ന സമയത്തായിരുന്നു ശില്‍പയുടെ വിവാഹം. ഭര്‍ത്താവ് രാജ് കുന്ദ്രയുമായി 2009 ല്‍ വിവാഹം കഴിഞ്ഞതോടെ സിനിമയില്‍ നിന്നും ഇടവേള എടുത്തു. വിയാന്‍ ആണ് ശില്‍പ്പയുടെ മകന്‍. 2014 ല്‍ ശില്‍പ തന്നെ നിര്‍മ്മിച്ച സിനിമയിലൂടെ ഒരു പാട്ട് രംഗത്തില്‍ നടി പ്രത്യക്ഷപ്പെട്ടിരുന്നു.


Click it and Unblock the Notifications