കുഞ്ഞ് സമിഷക്കൊപ്പം ശിൽപ്പ ഷെട്ടി, മകളെ മുഖം കാണിക്കാതെ താരം...

നടി ശിൽപ്പ ഷെട്ടി വീണ്ടും അമ്മയായത് ഏറെ സന്തോഷത്തോടെയാണ് ആരാധകർ കേട്ടത്. കുഞ്ഞിന്റെ വിരലിന്റെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് താൻ അമ്മയായ സന്തോഷം താരം പങ്കുവെച്ചത്. ഫെബ്രുവരി 15 നായിരുന്നു കുഞ്ഞിന്റെ ജനനം. ഇപ്പോഴിത കുഞ്ഞിനോടൊപ്പമുളള ശിൽപ ഷെട്ടിയുടെ ചിത്രങ്ങൾ പുറത്ത്. മുംബൈയിലെ ആശുപത്രിയ്ക്ക് പുറത്തു നിന്നുളള ചിത്രങ്ങളാണ്. ഭർത്താവ് രാജ് കുന്ദ്രക്കും മകനും ശിൽപയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.

shilpa

എന്നാൽ കുട്ടിയുടെ മുഖം താരം കാണിച്ചിരുന്നില്ല. തുണി കൊണ്ട് കവർ ചെയ്തിരിക്കുകയായിരുന്നു. താരത്തിനേയും കുഞ്ഞ് താരത്തിനേയും കാണാൻ ആരാധകർ എത്തിയിരുന്നു. സൺ ഗ്സാസ് ധരിച്ച് ഫുൾ കൈ വസ്ത്രമയിരുന്നു ശിൽപയുടെ വേഷം. നീല ജീൻസും വെള്ള നിറത്തിലുള്ള ടീ ഷർട്ടുമായിരുന്നു രാജ് കുന്ദ്രയും മകൻ വിവാനും ധരിച്ചിരുന്നത്.വാടക ഗർഭധാരണത്തിലൂടെയാണ് (സറഗസി) കുഞ്ഞ് പിറന്നിരിക്കുന്നത്.

ഫെബ്രുവരി 15 നാണ് ശിൽപ-രാജ് കുന്ദ്ര ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. ഞങ്ങളുടെ പ്രാർഥനയ്ക്ക് ഒരു അത്ഭുതത്തിലൂടെ മറുപടി ലഭിച്ചിരിക്കുകയാണ്. ഞങ്ങളുടെ മാലഖ സമിഷ ഷെട്ടി കുന്ദ്രയുടെ വരവ് സന്തോഷത്തോടെ അറിയിക്കുകയാണ്. ഞങ്ങളുടെ മാലഖയെ അനുഗ്രഹിക്കണമെന്നും താരം കുറിച്ചു. സമിഷ എന്ന പേരിന്റെ അർത്ഥം താരം പങ്കുവെച്ചിട്ടുണ്ട്. ദൈവത്തെ പോലെ ഒരാളെ ലഭിച്ചിരിക്കുന്നു എന്നാണ് പേരിന്റെ അർത്ഥം. സ എന്നത് സംസ്കൃതം വാക്കും മിഷ എന്ന റഷ്യൻ വാക്കും ചേർത്താണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്- മകളുടെ ജനനത്തെ കുറിച്ച് സിൽപ പങ്കുവെച്ച വാക്കുകളാണിത്.

ബോളിവുഡിൽ വാടക ഗർഭധാരണം പുതിയ കാഴ്ചയല്ല. നടൻ ഷാരൂഖാന്റെ ഇളയമകൻ ആബ്രാം, കരൺ ജോങറിന്റെ കുഞ്ഞുങ്ങളും സറഗസി വഴി പിറന്നതാണ്.

ശിൽപ്പ-രാജ് കുന്ദ്ര ദമ്പതികൾക്ക് എട്ട് വയസുകാരനായ ഒരു മകൻ കൂടിയുണ്ട്. വിയാൻ എന്നാണ് മകന്റെ പേര്. വിവാഹത്തിന് ശേഷം ബോളുവുഡ് സിനിമ ലോകത്ത് നിന്ന് വിട പറഞ്ഞ ശിൽപ്പ ടെലിവിഷൻ ഡാൻസ് റിയാലിറ്റി ഷോകളിൽ വിധികർത്താവായി പ്രത്യക്ഷപ്പെടാറുണ്ട്. സിനിമയിൽ നിന്ന് വിട പറഞ്ഞുവെങ്കിലും ബോളിവുഡ് കോളങ്ങളിൽ ശിൽപ ഷെട്ടി ഇപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. താരത്തിന്റെ ഫിറ്റ്നെസ് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാണ്.

Read more about: shilpa shetty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X