For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മറ്റൊരുത്തിയെ കണ്ടപ്പോള്‍ എന്നെ ഉപയോഗിച്ച് ഉപേക്ഷിച്ചു! താരങ്ങള്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച നടിമാര്‍

  |

  സിനിമാ താരങ്ങളുടെ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന കഥകളൊക്കെ വളരെ രസകരമാണ്. എന്നാല്‍ ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകള്‍ നടത്തിയവരുണ്ട്. ഒരിക്കല്‍ മറ്റെന്തിനെക്കാളും പ്രണയിച്ചിരുന്നവര്‍ പിന്നീട് ശത്രുക്കളായി മാറിയ കാഴ്ച വരെ സാധാരണമായിട്ടുണ്ട്. അങ്ങനെയുള്ളപ്പോള്‍ കാമുകനെ കുറിച്ച് നടിമാരും നേരെ തിരിച്ച് നടന്മാരും ആരോപണങ്ങളുമായി വന്നിട്ടുണ്ട്.

  തന്നെ ഉപേക്ഷിച്ച് മറ്റൊരുവളുടെ കൂടെ പോയതാണ് അക്ഷയ് കുമാറെന്നാണ് നടി ശില്‍പ ഷെട്ടിയുടെ ആരോപണം. സമാനമായ രീതിയില്‍ ചില ബോളിവുഡ് താരങ്ങള്‍ പരസ്യമായി വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്. വിശദമായി വായിക്കാം...

  Also Read: ഫസ്റ്റ് നൈറ്റിന് കൂട്ടുകാരുടെ പണിഷ്‌മെന്റിൽ ചേട്ടൻ്റെ നടുവുളക്കി; ഒന്നും നടന്നില്ല, കഥ പറഞ്ഞ് മഞ്ജുവും സിമിയും

  അക്ഷയ് കുമാറിനെതിരെയാണ് നടി ശില്‍പ ഷെട്ടി ഗുരുതരമായ ആരോപണം ഉന്നയിച്ചത്. 'അക്ഷയ് എന്നെ ഉപയോഗിക്കുകയും മറ്റൊരാളെ കിട്ടിയപ്പോള്‍ അദ്ദേഹം എന്നെ സൗകര്യപൂര്‍വ്വം ഉപേക്ഷിക്കുകയും ചെയ്തു. എന്നെ അസ്വസ്ഥയാക്കിയ ഒരേയൊരു വ്യക്തി അക്ഷയ് മാത്രമായിരുന്നു. കാലം ഇതിനെല്ലാമുള്ളത് അദ്ദേഹത്തിന് തിരികെ കൊടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

  ഭൂതകാലം അത്ര പെട്ടെന്ന് മറക്കുക എളുപ്പമല്ല, പക്ഷേ മുന്നോട്ട് പോകാനുള്ള കരുത്ത് എനിക്കുണ്ടായതില്‍ സന്തോഷമുണ്ട്. ഇന്ന്, എന്നെ സംബന്ധിച്ചിടത്തോളം മറന്നുപോയ ഒരു അധ്യായമാണ് അക്ഷയ് കുമാര്‍ എന്നത്. മാത്രമല്ല ഇനിയൊരിക്കലും ഞാന്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കില്ലെന്നും', ശില്‍പ അന്ന് പറഞ്ഞു.

  Also Read: വിവാഹം കഴിഞ്ഞ് 6 വര്‍ഷത്തിന് ശേഷമാണ് കുഞ്ഞുണ്ടായത്; ഫെര്‍ട്ടിലിറ്റി ചികിത്സയ്ക്ക് പോയിട്ടില്ലെന്ന് നിമ്മി അരുൺ

  കാമുകനായ നെസ് വാഡിയയ്ക്ക് എതിരെ കേസുമായിട്ടാണ് പ്രീതി സിന്റെ രംഗത്ത് വന്നത്. 'അദ്ദേഹത്തിന് മുന്നില്‍ ഞാന്‍ ഒന്നുമല്ലെന്നും കേവലം ഒരു നടിയും മാത്രമാണെന്നും പറഞ്ഞു. അദ്ദേഹം എന്നെക്കാളും ശക്തനായതിനാല്‍ എന്നെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് പോലും പറഞ്ഞ് എന്നെ ഭയപ്പെടുത്തിയിരുന്നു.

  ജീവിതത്തില്‍ സമാധാനം ആഗ്രഹിച്ചതിനാല്‍ നന്നായി പെരുമാറാന്‍ ഞാന്‍ ശ്രമിച്ചു. എന്നാല്‍ പിന്നീട് മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന സംഭവം എന്നെ തകര്‍ത്തു, എന്റെ ജീവിതത്തെക്കുറിച്ച് ഭയം തോന്നി.

  മുന്‍ഭാര്യ അമൃത സിംഗ് തന്റെ അമ്മയോടും സഹോദരിയോടും വളരെ മോശമായിട്ടാണ് സംസാരിക്കാറുള്ളത്. അവര്‍ക്കെതിരെ അധിക്ഷേപം നടത്തിയെന്നും എത്രത്തോളം വിലയില്ലാത്തവളാണ് അമൃതയെന്ന് ഈ പ്രവൃത്തികള്‍ കൊണ്ട് മനസിലാവുമെന്നും ഒരിക്കല്‍ സെയിഫ് അലി ഖാന്‍ പറഞ്ഞിരുന്നു.

  നടി ജാക്വലിന്‍ ഫെര്‍ണാണ്ടസുമായുള്ള ബന്ധത്തെ കുറിച്ചാണ് സാജിദ് ഖാന്‍ പരസ്യമായി പറഞ്ഞത്. ' 2012 മുതല്‍ ഞങ്ങളുടെ ബന്ധം പ്രശ്‌നത്തിലായിരുന്നു. 2013 ല്‍ വേര്‍പിരിഞ്ഞു. നമ്മുടെ ജീവിതത്തില്‍ ഒരു സ്ത്രീ ഇല്ലെങ്കില്‍ നമ്മളെ നിരന്തരം ശല്യപ്പെടുത്താന്‍ ആരുമില്ലെന്ന് മനസിലാവും.

  കൂടുതല്‍ മികവോടെ ജോലി ചെയ്യാനും അതില്‍ ശ്രദ്ധിക്കാനും സാധിക്കും. സിനിമ നിര്‍മാണത്തിനിടെ അഞ്ച് മാസം നടിയുടെ കൂടെ അവധി ആഘോഷിക്കാന്‍ പോയിരുന്നു. ആ സമയത്ത് സിനിമ നടക്കാതെ വന്നതില്‍ വിഷമം തോന്നുന്നുവെന്നും പിന്നീട് ഞാന്‍ അവധി എടുത്തില്ലെന്നും', സാജിദ് പറയുന്നു.

  മുന്‍ കാമുകിയായിരുന്ന കരീന കപൂറിനെ പശുവിനോടും എരുമയോടുമാണ് ഷാഹിദ് കപൂര്‍ സാമ്യപ്പെടുത്തിയത്. 'കരീനയുടെ കൂടെ അഭിനയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിര്‍മാതാവോ സംവിധായകനോ ഒരു പശുവിന്റെയോ എരുമയുടെയോ കൂടെ പ്രണയം അഭിനയിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഞാനത് ചെയ്യും. കാരണം നടനെന്ന നിലയില്‍ അതെന്റെ ജോലിയാണെന്നാണ്'. ഷാഹിദ് പറഞ്ഞത്.

  Read more about: actors
  English summary
  Shilpa Shetty To Saif Ali Khan And Others Reveals Shocking Incident About Their Lovers. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X