എല്ലാത്തിനും നന്ദി! സായിബാബ ക്ഷേത്രത്തിലേക്ക് 25 ലക്ഷത്തിന്റെ സ്വര്‍ണ്ണകിരീടവുമായി ശില്‍പ്പ ഷെട്ടി!
ബോളിവുഡ് സിനിമാലോകത്തെ പ്രധാനികളിലൊരാളാണ് ശില്‍പ്പ ഷെട്ടി. ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന താരം ഇപ്പോള്‍ കുടുംബ ജീവിതം അസ്വദിക്കുകയാണ്. വിവാഹ ശേഷം സിനിമയോട് ബൈ പറഞ്ഞുവെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട് താരം. രാജ് കുന്ത്രയും താരവും തമ്മിലുള്ള വിവാഹം 2009ലായിരുന്നു. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇവരുടെ ജീവിതത്തിലേക്ക് വിയാന്‍ രാജ് കുന്ത്രയെത്തിയത്. മകന്റെ കാര്യങ്ങള്‍ക്കാണ് ഇപ്പോഴത്തെ പ്രഥമ പരിഗണനയെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ക്ഷണനേരം കൊണ്ടായിരുന്നു താരത്തിന്റെ ചിത്രങ്ങള്‍ വൈറലാവുന്നത്. മകനൊപ്പം പുറത്തുപോവുമ്പോള്‍ അമ്മയെക്കാണുമ്പോള്‍ ആളുകള്‍ ഓടിയെത്തുന്നതും ചിത്രമെടുക്കുന്നതുമൊക്കെത് എന്തിനാണെന്ന് മനസ്സിലായില്ലെന്ന് താരപുത്രന്‍ പറഞ്ഞിരുന്നു. ശില്‍പ്പ തന്നെയായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം പങ്കുവെച്ചത്.
സായി ക്ഷേത്രം സന്ദര്‍ശിച്ചതിന് ശേഷമുള്ള വിശേഷം പങ്കുവെച്ചും താരമെത്തിയിരുന്നു. ഭര്‍ത്താവും മകനും അമ്മയും സഹോദരിയും താരത്തിനൊപ്പമുണ്ടായിരുന്നു. വര്‍ഷത്തില്‍ ഒരു തവണയെങ്കിലും സായി ക്ഷേത്രം സന്ദര്‍ശിക്കാറുണ്ട് ഈ താരം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇത്തവണത്തെ സന്ദര്‍ശനത്തെക്കുറിച്ച് താരം വ്യക്തമാക്കിയത്. ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു.

800 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണ കിരീടവും ക്ഷേത്രത്തിലേക്ക് സമര്‍പ്പിട്ടിരുന്നു. 25 ലക്ഷത്തിലധികം രൂപ വിലവരുന്ന കിരീടമാണ് ശില്‍പ സമ്മാനിച്ചത്. ക്ഷമയും വിശ്വാസമാണ് പ്രധാനമെന്ന് സായി പഠിപ്പിച്ചിട്ടുണ്ട്. എന്നും എന്നെയും കുടുംബത്തെയും സംരക്ഷിച്ചിട്ടുണ്ടെന്ന് അറിയുമ്പോള്‍ താന്‍ തല കുമ്പിട്ട് വണങ്ങുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്. ശില്‍പ്പ ഷെട്ടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണാം.


Click it and Unblock the Notifications











