അശ്ലീല ചിത്രം നിര്‍മ്മിച്ചതിന് ജയിലിലായി! കോടികള്‍ മുടക്കി സിനിമയാക്കി, ദുരന്തമായി രാജ് കുന്ദ്ര ചിത്രം
കഴിഞ്ഞ വര്‍ഷം ബോളിവുഡില്‍ നിന്നും ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ ഇടംനേടിയ താരദമ്പതിമാരാണ് ശില്‍പ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും. നടിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്രയെ എല്ലാവര്‍ക്കും അറിയാമെങ്കിലും അദ്ദേഹമൊരു കേസില്‍ കുടുങ്ങിയതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നത്.
അശ്ലീല സിനിമകള്‍ നിര്‍മ്മിച്ച് തട്ടിപ്പുകള്‍ നടത്തിയെന്ന കേസിനെ തുടര്‍ന്നാണ് രാജ് കുന്ദ്രയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. മാസങ്ങളോളം ജയിലില്‍ കഴിഞ്ഞതിന് ശേഷമാണ് രാജ് പുറത്ത് വരുന്നത്. അന്ന് മുതല്‍ താരഭര്‍ത്താവ് മുഖം മുഴുവന്‍ മറയ്ക്കുന്ന തരത്തില്‍ മാസ്‌ക് ധരിച്ചിട്ടാണ് പുറത്തിറങ്ങുന്നത് പോലും.

എന്നാല്‍ അതെല്ലാം അവസാനിപ്പിച്ചത് അടുത്തിടെയാണ്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്നുമാണ് തന്റെ മാസ്‌ക് ഊരി മുഖം പുറംലോകത്തിന് കാണിക്കുന്നത്. ഇതിന് പിന്നാലെ വലിയൊരു സ്വപ്‌നം കൂടിയുണ്ടായിരുന്നു. രാജ് ആദ്യമായി അഭിനയിക്കുന്ന സിനിമ പുറത്ത് വരുന്നതിന് മുന്നോടിയായിരുന്നു താരം നടത്തിയ ഈ തയ്യാറെടുപ്പുകളെല്ലാം. എന്നാല്‍ ശില്‍പയുടെയും രാജ് കുന്ദ്രയുടെയും പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്നും അറിയുന്നത്.
രാജ് കുന്ദ്ര ബോൡവുഡില്‍ നായകനായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് യുടി 69. ഈ സിനിമയുടെ നിര്‍മാതാവും രാജ് തന്നെയാണ്. ഏകദേശം ഇരുപത് കോടിയോളം മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച സിനിമയെ കുറിച്ച് വലിയ പ്രതീക്ഷകളായിരുന്നു. എന്നാല്‍ ആദ്യ ദിവസം സിനിമയ്ക്ക് വെറും പത്ത് ലക്ഷം രൂപയേ കളക്ഷനായി കിട്ടിയിട്ടുള്ളുവെന്നാണ് അറിയുന്നത്. അങ്ങനെയെങ്കില്‍ ചിത്രം വലിയൊരു പരാജയത്തിലേക്ക് കൂപ്പുകുത്തുമെന്നാണ് നിരൂപകരുടെ അഭിപ്രായം.
രസകരമായ കാര്യം രാജ് കുന്ദ്ര സ്വന്തം ജീവിതം തന്നെയാണ് സിനിമയിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചതെന്നാണ്. ജയിലില്‍ പോയതിന് ശേഷമുള്ള തന്റെ രണ്ടുമാസത്തെ ജീവിതമാണ് താരം സിനിമയാക്കിയിരിക്കുന്നത്. രാജ് കുന്ദ്രയുടെ കഥ വിക്രം ഭാട്ടിയാണ് തിരക്കഥയാക്കിയത്. ഷാനവാസ് അലി സംവിധാനവും ചെയ്തു.

സ്വന്തം വേഷം അദ്ദേഹം തന്നെ അവതരിപ്പിച്ചു എന്നതും ശ്രദ്ധേയമാണ്. ഇങ്ങനൊരു സിനിമ പൈസ മുടക്കി പോയി കാണേണ്ട ആവശ്യമില്ലെന്നാണ് പ്രേക്ഷകര്‍ക്കിടയിലെ സംസാരം. വലിയൊരു സിനിമയാക്കാതെ ഒരു ഡോക്യുമെന്ററി ആക്കിയാല്‍ മതിയായിരുന്നു എന്ന അഭിപ്രായങ്ങളും വരുന്നുണ്ട്.
എന്നാല്‍ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ച സിനിമയില്‍ ആര്‍തര്‍ റോഡ് ജയിലിലെ ജീവിതം അതുപോലെ തന്നെ പറയുകയാണ്. ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ കാലഘട്ടം പച്ചയായി ആവിഷ്‌കരിച്ചതാണെന്നാണ് സിനിമയെ കുറിച്ച് രാജ് പറഞ്ഞത്. എന്നാല്‍ സ്വന്തം പേരിലുണ്ടായ നാണക്കേട് മാറ്റാനുള്ള ശ്രമം മാത്രമാണ് ഇത്രയധികം കോടികള്‍ മുടക്കി സിനിമ നിര്‍മ്മിക്കാന്‍ കാരണമെന്നാണ് ചില അഭിപ്രായങ്ങള്‍.
അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും അത് വിവിധ സൈറ്റുകളില്‍ വില്‍ക്കുകയും ചെയ്തതുമായി ബന്ധപ്പെട്ടാണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്യുന്നത്. ഇന്ത്യന്‍ പീനല്‍ കോഡ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്്, സ്ത്രീകളെ അപമര്യാദയായി പ്രതിനിധാനം ചെയ്യുന്നത് നിരോധിച്ചു കൊണ്ടുള്ള നിയമം എന്നിങ്ങനെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് താരത്തിനെതിരെ കേസെടുത്തത്.
ഈ വിഷയങ്ങളില്‍ തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ശില്‍പ ഷെട്ടി പ്രതികരിച്ചത്. സിനിമയിലെ തിരക്കുകള്‍ കാരണം കുന്ദ്രയുമായി അദ്ദേഹത്തിന്റെ ബിസിനസ് കാര്യങ്ങളെ കുറിച്ച് താന്‍ ഒന്നും സംസാരിച്ചിരുന്നില്ല. ഭര്‍ത്താവിന്റെ ബിസിനസ് കാര്യങ്ങളില്‍ താന്‍ ഇടപെട്ടിരുന്നില്ലെന്നും ഇങ്ങനെ ഒന്ന് ഉണ്ടോന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നുമാണ് ശില്‍പ വിഷയത്തില്‍ പ്രതികരിച്ചത്. നിലവില്‍ ശില്‍പയും ഭര്‍ത്താവും രണ്ട് മക്കളും സന്തുഷ്ടരായി കഴിയുകയാണ്.


Click it and Unblock the Notifications











