തടിച്ചിയായത് കൊണ്ട് ഷാരൂഖിന് നില്‍ക്കാന്‍ സ്ഥലമുണ്ടാവില്ല! 'ഛയ്യ ഛയ്യ' പാട്ടില്‍ നടിയെ ഒഴിവാക്കാന്‍ കാരണമിത്
ഷാരൂഖ് ഖാന്റെ സിനിമയിലെ ഐറ്റം ഡാന്‍സ് കളിച്ചാണ് നടി മലൈക അറോറ പ്രശസ്തിയിലേക്ക് വളര്‍ന്നത്. ഇന്ന് ഹിന്ദി സിനിമയിലെ മുന്‍നിര നടിമാരില്‍ ഒരാളായി മലൈക വളര്‍ന്നു. മലൈകയുടെ കരിയര്‍ ബെസ്റ്റ് പ്രകടനമായിരുന്നു 'ഛയ്യ ഛയ്യ' എന്ന പാട്ട്. ട്രെയിനിനു മുകളില്‍ കയറി നിന്നുള്ള ഡാന്‍സും ആ പാട്ടും ഇന്നും ഹിറ്റാണ്.
എന്നാല്‍ മലൈകയ്ക്ക് പകരം ആ പാട്ടില്‍ അഭിനയിക്കേണ്ടിയിരുന്നത് മറ്റൊരു താരസുന്ദരി ആയിരുന്നു. ബോളിവുഡിലും മറ്റും ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധേയമായ ശില്പ ശിരോദ്കര്‍ ആണ് ആ വലിയ അവസരം നഷ്ടപ്പെട്ട താരസുന്ദരി. എന്ത് കൊണ്ട് തനിക്ക് അത് ചെയ്യാന്‍ സാധിക്കാതെ വന്നു എന്നതിനെ കുറിച്ച് ശില്‍പ പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണിപ്പോള്‍.

ഷാരൂഖ് ഖാനൊപ്പം മലൈക അറോറയെ തകര്‍ത്തഭിനയിച്ച ആ ജനപ്രിയ ഗാനം ആദ്യം തനിക്കായിരുന്നു ലഭിച്ചത്. എന്നാല്‍, തടി കൂടുതല്‍ ഉള്ളതിനാല്‍ അവസരം നഷ്ടമാവുകമായിരുന്നു. സിദ്ധാര്‍ത്ഥ് കണ്ണനുമായുള്ള ഒരു സംഭാഷണത്തിനിടെ താന്‍ എങ്ങനെ തടിച്ചാണ് ഇരുന്നതെന്നും ശില്‍പ വെളിപ്പെടുത്തി.
'ഛയ്യ ഛയ്യ' ചെയ്യാന്‍ തന്നെ ക്ഷണിച്ചെങ്കിലും പിന്നീട് ഞാന്‍ അതിന് അനുയോജ്യയല്ലെന്ന് പറഞ്ഞ് അവര്‍ ഒഴിവാക്കുകയായിരുന്നു. അവര്‍ മറ്റാരെയെങ്കിലും അന്വേഷിക്കുകയാണെന്ന് പറഞ്ഞത് കൊണ്ട് ആ സമയത്ത് ഞാന്‍ മറ്റൊരു സിനിമ ചെയ്യുകയായിരുന്നു. ശേഷം വീണ്ടും എന്നോട് ഇതിനെ കുറിച്ച് പറഞ്ഞു. എന്നാല്‍ നല്ലോണം തടിച്ചിയായി ഇരിക്കുന്നത് കൊണ്ട് വീണ്ടും അവസരം നഷ്ടപ്പെട്ടു. അന്നെനിക്ക് കുറച്ച് വണ്ണം ഉള്ളത് കൊണ്ടാണ് നഷ്ടമുണ്ടായതെന്ന് അറിയാമെങ്കിലും 'ഛയ്യ ഛയ്യ' ചെയ്യാന്‍ സാധിച്ചില്ലല്ലോ എന്ന വിഷമം ഇടയ്ക്ക് തോന്നും. പിന്നെ ദൈവം എനിക്ക് ഒരുപാട് തന്നു. ഇപ്പോഴും എനിക്ക് തന്നുകൊണ്ടിരിക്കുന്നു. അത് മതിയല്ലോ എന്ന് ആശ്വസിക്കുമെന്നും നടി പറയുന്നു.
മലൈക അറോറയ്ക്ക് പകരം ശില്‍പ ശിരോദ്കറെ ചയ്യ ചയ്യയില്‍ കാസ്റ്റ് ചെയ്യാന്‍ ആഗ്രഹിച്ചതിനെക്കുറിച്ച് ഒരു യൂട്യൂബ് ചാനലിലെ ചാറ്റിനിടെ ഫറ ഖാനും സംസാരിച്ചിരുന്നു. 'ഞാന്‍ ശില്‍പയോട് 'ഛയ്യ ഛയ്യ' ചോദിക്കാന്‍ വേണ്ടി പോയിരുന്നു. പക്ഷേ അവള്‍ക്ക് എന്തോ സംഭവിച്ചിരിക്കണം, കാരണം ആ സമയത്ത് അവളുടെ ഭാരം കുറഞ്ഞത് 100 കിലോ എങ്കിലും ആയിരുന്നു. ഈ ഭാരത്തോട് കൂടി 'അവള്‍ എങ്ങനെ ട്രെയിനില്‍ കയറും?' അവള്‍ കയറിയാല്‍ ഷാരൂഖ് എവിടെ നില്‍ക്കുമെന്നും ഞാന്‍ ചിന്തിച്ചു. അങ്ങനെയാണ് ശില്‍പയെ മാറ്റി മറ്റൊരാളെ കൊണ്ട് ചെയ്യിപ്പിക്കാമെന്ന് തീരുമാനിക്കുന്നത്.

അങ്ങനെ പിന്നീട് മലൈക അതിലക്ക് വരികയായിരുന്നു. തെന്നിന്ത്യയിലും ബോളിവുഡിലുമൊക്കെ ഒരുപോലെ സജീവമായി അഭിനയിച്ചിരുന്ന നടിയായിരുന്നു ശില്‍പ ശിരോദ്കര്‍. അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, ഗോവിന്ദ, ശ്രീദേവി, സുനില്‍ ഷെട്ടി, തുടങ്ങി ഹിന്ദി സിനിമയിലെ പ്രമുഖരായ താരങ്ങള്‍ക്കൊപ്പം ശില്‍പ ശിരോദ്കര്‍ അഭിനയിച്ചിട്ടുണ്ട്.
പിന്നീട് വിവാഹിതയായതോട് കൂടിയാണ് സിനിമയില്‍ നിന്നും മാറുന്നത്. കരിയറില്‍ ഏറ്റവും തിളങ്ങി നില്‍ക്കുന്ന കാലത്താണ് യുകെ ആസ്ഥാനമായുള്ള മര്‍ച്ചന്റ് ബാങ്കര്‍ അപ്രേഷ് രഞ്ജിത്തും ശില്‍പ ശിരോദ്കറും തമ്മിലുള്ള വിവാഹം. ഇതോടെ നടി സിനിമ ഉപേക്ഷിച്ചു. ശില്‍പയുടെ സഹോദരിയും നടിയുമായ നമ്രത ശിരോദ്കറും നടന്‍ മഹേഷ് ബാബുവുമായിട്ടുള്ള വിവാഹത്തോടെ അഭിനയം അവസാനിപ്പിച്ചിരുന്നു.


Click it and Unblock the Notifications











