നിര്‍മ്മാതാവിന് വേണ്ടി വിട്ടുവീഴ്ച വേണമെന്ന്; കാസ്റ്റിങ് കൗച്ച് വെളിപ്പെടുത്തലുമായി ടെലിവിഷന്‍ താരം

ബാല് ശിവ് എന്ന ഹിന്ദി പുരാണ സീരിയലിലൂടെ പ്രശസ്തയായ ടെലിവിഷന്‍ നടിയാണ് ശിവ പത്താനിയ. അടുത്തിടെ നടന്ന ഒരു ദൗര്‍ഭാഗ്യകരമായ സംഭവത്തെത്തുടര്‍ന്ന് ഗുരുതരമായ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഇപ്പോള്‍ താരം. അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് പറഞ്ഞത്.

തനിക്ക് ഒരു വ്യാജ നിര്‍മ്മാതാവില്‍ നിന്നും കാസ്റ്റിങ്ങ് കൗച്ച് അനുഭവം നേരിടേണ്ടി വന്നുവെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. കോവിഡിനെത്തുടര്‍ന്ന് ജോലിയില്ലാതെ എട്ടുമാസത്തോളം വെറുതെയിരുന്ന സമയത്ത് തന്നെ നിര്‍മ്മാതാവെന്ന പേരില്‍ ഒരാള്‍ ഓഡീഷനായി സമീപിച്ചുവെന്നാണ് നടി പറയുന്നത്.

ACTRESS

ഈ സംഭവത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ:' 'എന്നെ മുംബൈയിലെ സാന്താക്രൂസില്‍ ഒരു ഓഡിഷനായി വിളിച്ചു. ഞാന്‍ മുറിയിലേക്ക് പ്രവേശിച്ചു, അത് വളരെ ചെറുതായിരുന്നു. ഒരു വലിയ സെലിബ്രിറ്റിയെ വെച്ച് ഈ പരസ്യം ചെയ്യണമെങ്കില്‍ ഞാന്‍ വിട്ടുവീഴ്ച ചെയ്യണമെന്നായിരുന്നു നിര്‍മ്മാതാവെന്ന് കരുതിയ അയാളുടെ ആവശ്യം.

ഞാന്‍ ഒരിക്കലും മറക്കാത്ത ഏറ്റവും രസകരമായ ഭാഗം എന്താണെന്നു വെച്ചാല്‍ അയാളുടെ ലാപ്‌ടോപ്പില്‍ ഹനുമാന്‍ ചാലിസ ഓണ്‍ ചെയ്തു വെച്ചിട്ടുണ്ടായിരുന്നു. അത് കേട്ടുകൊണ്ടാണ് അയാള്‍ എന്നോട് ആ ഡയലോഗ് പറഞ്ഞത്. ഭക്തിഗാനം വെച്ചുകൊണ്ട് നിങ്ങള്‍ക്ക് ഇങ്ങനെ ചോദിക്കാന്‍ ലജ്ജയില്ലേ എന്ന് ഞാന്‍ തിരിച്ച് ചോദിച്ചു.

ACTRESS

ആ സംഭവത്തിന് ശേഷം ഞാന്‍ ആ വ്യക്തിയെക്കുറിച്ച് അന്വേഷിച്ചു. അയാള്‍ നിര്‍മ്മാതാവോ ഈ മേഖലയിലുള്ള ആളോ അല്ലെന്ന് മനസ്സിലായി. വെറും വ്യാജനായിരുന്നു. അയാള്‍ പറഞ്ഞ പ്രൊഡക്ഷന്‍ ഹൗസും അതിന്റെ പേരും വെറും ഫെയ്ക്ക് ആയിരുന്നു.

ഇതു മനസ്സിലാക്കിയ ഞാന്‍ പിന്നീട് എന്റെ സുഹൃത്തുക്കളോടെല്ലാം ഈ സംഭവത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി. ഇത്തരം കെണികളില്‍ വീഴരുതെന്നും ഞാന്‍ ഉപദേശിച്ചു.' ഒരു വലിയ സെലിബ്രിറ്റിയുടെ പേരില്‍ പരസ്യം ചെയ്യാന്‍ വ്യാജനായ ഒരാള്‍ കാട്ടിയ ധൈര്യം തന്നെ ഞെട്ടിച്ചുകളഞ്ഞെന്ന് നടി വ്യക്തമാക്കുന്നു.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X