ഷൊയ്ബിന്റെ അവിഹിത ബന്ധങ്ങൾ കൊണ്ട് സഹികെട്ടു; സാനിയയെ പിന്തുണച്ച് നാത്തൂൻമാർ; പുതിയ ഭാര്യ പ്രശ്നക്കാരി?
പാക് ക്രിക്കറ്റ് താരം ഷൊയ്ബിന്റെ രണ്ടാം വിവാഹമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴത്തെ ചർച്ച. ടെന്നിസ് താരം സാനിയ മിർസയുമായുള്ള ബന്ധം പിരിഞ്ഞ ശേഷമാണ് ഷൊയ്ബ് പാക് നടി സന ജാവേദിനെ വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നും ഷൊയ്ബും സാനിയ മിർസയും വിവാഹമോചിതരാണെന്നും കഴിഞ്ഞ കുറച്ച് നാളുകളായി ഗോസിപ്പുണ്ടായിരുന്നു. വിവാഹമോചിതരായ കാര്യം ഷൊയ്ബോ സാനിയയോ ഔദ്യോഗികമായി അറിയിച്ചിരുന്നില്ല.
എന്നാൽ സാനിയയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്നും ഇതിന്റെ സൂചനകൾ ലഭിച്ചിരുന്നു. 2010 ലാണ് സാനിയ മിർസയും ഷൊയ്ബ് മാലിക്കും വിവാഹിതരാകുന്നത്. ഇന്ത്യക്കാരിയായ സാനിയയും പാക് പൗരനായ ഷൊയ്ബും തമ്മിലുള്ള വിവാഹം അന്ന് വലിയ തോതിൽ ചർച്ചയായി. 2018 ൽ ഒരു മകനും ദമ്പതികൾക്ക് ജനിച്ചു. ആരാധകർക്ക് പ്രിയപ്പെട്ട താര ദമ്പതികളായിരുന്നു ഇരുവരും. എന്താണ് ഇരുവർക്കും ഇടയിലെ പ്രശ്നമെന്ന് സംബന്ധിച്ച് പല അഭ്യൂഹങ്ങളും വന്നു.

ഇപ്പോഴിതാ ഷൊയ്ബിന്റെ കുടുംബത്തെക്കുറിച്ചുള്ള വിവരമാണ് പുറത്ത് വരുന്നത്. ഷൊയ്ബും സനയും തമ്മിലുള്ള വിവാഹത്തിന് ഇദ്ദേഹത്തിന്റെ വന്നിട്ടില്ല. സാനിയയും ഷൊയ്ബും വേർപിരിഞ്ഞത് ഇവർക്ക് ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. വേർപിരിയൽ ഗൗരവമായാണ് ഷൊയ്ബിന്റെ സഹോദരിമാർ എടുത്തിരിക്കുന്നത്. ഷൊയ്ബിന്റെ വിവാഹേതര ബന്ധം കാരണം സാനിയ സഹികെട്ടിരുന്നെന്നും പാകിസ്താൻ ഡെയ്ലി എന്ന മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
പാകിസ്താനിലെ ടെലിവിഷൻ നടിയാണ് സന ജാവേദ്. നിരവധി സീരിയലുകളിൽ സന അഭിനയിച്ചിട്ടുണ്ട്. സനയുടെ രണ്ടാം വിവാഹമാണിത്. 2020 ൽ ഗായകൻ ഉസ്മാൻ ജസ്വാലിനെയാണ് സന ജാവേദ് വിവാഹം ചെയ്തത്. എന്നാൽ വിവാഹബന്ധം അധികകാലം നീണ്ട് നിന്നില്ല. ബന്ധം വേർപിരിഞ്ഞ ശേഷമാണ് ഷൊയ്ബ് സന ജാവേദിന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. 2022 ൽ ചില വിവാദങ്ങളും സനയുടെ പേരിൽ വന്നിട്ടുണ്ട്.

ജൂനിയർ ആർട്ടിസ്റ്റുകളോടും മേക്കപ്പ് ആർട്ടിസ്റ്റുകളോടും സന മോശമായി പെരുമാറിയെന്നായിരുന്നു ആരോപണം. നടിക്കെതിരെ വ്യാപക വിമർശനങ്ങളും വന്നു. അന്ന് സന ജാവേദിനെ പിന്തുണച്ച് ഷൊയ്ബ് രംഗത്ത് വരികയുണ്ടായി. ചുറ്റുമുള്ളവരോട് സ്നേഹത്തോടെ പെരുമാറുന്ന നടിയാണ് സനയെന്ന് അന്ന് ജാവേദ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
രേഖകളിൽ ഷുയെെബിന്റെ രണ്ടാം വിവാഹമാണ് ഇതെങ്കിലും ഇദ്ദേഹം മൂന്ന് തവണ വിവാഹിതനായിട്ടുണ്ടെന്നും വാദമുണ്ട്. സാനിയയുമായുള്ള വിവാഹത്തിന്റെ സമയത്ത് ആയിഷ സിദ്ദിഖി എന്ന യുവതി ഷൊയ്ബി
നെതിരെ രംഗത്ത് വന്നിരുന്നു. എന്നാൽ ആയിഷയെ വിവാഹം ചെയ്തിട്ടില്ലെന്ന് അന്ന് ഷൊയ്ബ്
വ്യക്തമാക്കി.
ഇപ്പോഴത്തെ വിവാദങ്ങളോട് സാനിയയുടെ കുടുംബം പ്രതികരിച്ചിട്ടുണ്ട്. സാനിയയും ഷുയൈബും മാസങ്ങൾക്ക് മുമ്പേ വിവാഹമോചിതരായതാണ്. പുതിയ ജീവിതത്തിൽ ഷുയൈബിന് എല്ലാ ആശംസകളും അവൾ അറിയിക്കുന്നു. സെൻസിറ്റീവായ ഈ ഘട്ടത്തിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാതെ സ്വകാര്യതയെ ബഹുമാനിക്കണമെന്നാണ് സാനിയയുടെ സഹോദരി അനം മിർസ വ്യക്തമാക്കിയത്. വേർപിരിയലിനെക്കുറിച്ച് സാനിയയുടെ പിതാവ് ഇമ്രാൻ മിർസയും പ്രതികരിച്ചിട്ടുണ്ട്.
ഇസ്ലാം മതത്തിലെ ഖുല എന്ന വ്യവസ്ഥ വഴിയാണ് സാനിയ ഷൊയ്
ബുമായുള്ള ബന്ധം പിരിഞ്ഞതെന്ന് ഇമ്രാൻ മിർസ വ്യക്തമാക്കി. സ്ത്രീകൾക്ക് വിവാഹബന്ധം വേർപിരിയാൻ അധികാരം നൽകുന്ന മാർഗമാണ് ഖുല. വിവാഹബന്ധം പിരിഞ്ഞതിനെക്കുറിച്ച് സാനിയ വൈകാതെ പ്രതികരിക്കുമെന്നാണ് മാധ്യമങ്ങൾ പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications











