»   » ആന്റി എന്ന് വിളിച്ച് പിറന്നാള്‍ ആശംസ; കത്രീനയുടെ പ്രതികരണം കണ്ട് ആരാധകര്‍ ഞെട്ടി!!

ആന്റി എന്ന് വിളിച്ച് പിറന്നാള്‍ ആശംസ; കത്രീനയുടെ പ്രതികരണം കണ്ട് ആരാധകര്‍ ഞെട്ടി!!

Posted By: Rohini
Subscribe to Filmibeat Malayalam

ആന്റി എന്ന വിളി ഒരു നടിയ്ക്കും സഹിക്കാന്‍ കഴിയാത്തതാണ് അതും ഇപ്പോഴും ബോളിവുഡ് സിനിമയില്‍ നായിക നിരയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍. പക്ഷെ കത്രീന കൈഫ് ആ വിളിയെ ഇഷ്ടപ്പെടുന്നുണ്ടാവാം.

കടലിനടിയിലെ ഫോട്ടോ ഷൂട്ട്; കത്രീന, ആരാധകരെ ഞെട്ടിച്ച് കളഞ്ഞല്ലോ, വീഡിയോ വൈറലാകുന്നു

33 ആം പിറന്നാള്‍ ആഘോഷിക്കുന്ന കത്രീന കൈഫിന് ഹര്‍ഷാലി മല്‍ഹോത്ര പിറന്നാള്‍ ആശംസകള്‍ നേര്‍ന്നതിനെ കുറിച്ചാണ് പറയുന്നത്. ഫേസ്ബുക്കിലൂടെയുള്ള ആശംസയില്‍ ഹര്‍ഷാലി കത്രീനയെ ആന്റി എന്നാണ് അഭിസംബോധന ചെയ്തത്.

 katrina-kaif

കത്രീന കൈഫിന്റെ ആരാധകര്‍ക്ക് അത് സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. പലരും ഹര്‍ഷാലിയെ ട്രോളിക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തി. എന്നാല്‍ ഹര്‍ഷാലിയുടെ ഫേസ്ബുക്ക് ആശംസ കണ്ടതും കത്രീന നന്ദി പറഞ്ഞു ഇതോടെ ആരാധകര്‍ ഞെട്ടി.

സല്‍മാന്‍ ഖാന്‍ നായകനായി എത്തിയ ബജ്രംഗി ബൈജാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ബാലതാരമാണ് ഹര്‍ഷാലി മല്‍ഹോത്ര. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ഹര്‍ഷാലി സിനിമയില്‍ എത്തിയത്.

English summary
Shocker: Harshaali Malhotra gets trolled on facebook

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam