»   »  ആ സിനിമയ്ക്ക് വേണ്ടി ഫോണിൽ കൂടി സെക്സ് ചെയ്യേണ്ടി വന്നിട്ടുണ്ട്! തുറന്ന് പറഞ്ഞ് രാധിക ആപ്തെ

ആ സിനിമയ്ക്ക് വേണ്ടി ഫോണിൽ കൂടി സെക്സ് ചെയ്യേണ്ടി വന്നിട്ടുണ്ട്! തുറന്ന് പറഞ്ഞ് രാധിക ആപ്തെ

Written By:
Subscribe to Filmibeat Malayalam

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് ബോളിവഡ് താരം രാധിക ആപ്തെ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് രാധിക കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറം ലോകത്തെ അറിയിക്കുന്നത്. രതാരത്തിന്റെ പലവെളിപ്പെടുത്തലും ഞെട്ടലോടെയാണ് പ്രേക്ഷകർ കേട്ടത്.

radika aptea

ആ ചെറിയ പ്രകാശം വലിയ വെളിച്ചമായി! ഒറ്റമുറി വെളിച്ചത്തിനു പറയാനുണ്ട് ചില പച്ചയായ ജീവിതങ്ങളെ കുറിച്ച്

തനിയ്ക്ക് പറയാനുള്ളത് ഏതു സദസിലും പറയാൻ കാണിക്കുന്ന രാധികയുടെ ധൈര്യം ഇന്ത്യൻ സിനിമയിൽ തന്നെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു. തന്നോടു മോശമായി പെരുമാറിയ തെന്നിന്ത്യൻ താരത്തിന്റെ മുഖത്തടിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഇപ്പോഴും പുകഞ്ഞു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിത വീണ്ടും സിനിമ ലോകത്തെ ഞെട്ടിച്ചു കൊണ്ടുള്ള മറ്റൊരു വെളിപ്പെടുത്തലുമായി താരം രംഗത്തെത്തിയിട്ടുണ്ട്

ആര്യയുടെ റിയാലിറ്റി ഷോ വിവാദമാകുന്നു, ഇതൊരു പ്രഹസനം മാത്രം, താരത്തിന് നേരെ പരാതി

ഫോണിൽ സെക്സ്

താൻ ഫോണിലൂടെ സെക്സിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് താരം ഇക്കൂറി തുറന്നു പറഞ്ഞിരിക്കുന്നത്. അനുരാഗ് കശ്യപ് ചിത്രത്തിന്റെ ഓഡിഷനു വേണ്ടിയാണ് ഫോണിൽ കൂടി സെക്സിൽ ഏർപ്പെട്ടതെന്നു താരം പറഞ്ഞു. ആ സമയത്ത് താൻ പൂനെയിലായിരുന്നുവെന്നും താരം വെളിപ്പെടുത്തിയിരുന്നു. അന്നത്തെ സംഭവത്തിനു ശേഷം തനിയ്ക്ക് അങ്ങനത്തെ ഒരു അനുഭവം വന്നിട്ടില്ലെന്നും രാധിക വെളിപ്പെടുത്തി. 2009 ൽ പുറത്തിറങ്ങിയ അനുരാഗ് കശ്യപ് ചിത്രമായ ദേവ് ഡിയിൽ ഡിയോള്‍, മാഹി ഗില്‍, കല്‍ക്കി കൊച്ച്‌ലിന്‍ എന്നിവരായിരുന്നു മുഖ്യ വേഷത്തിലെത്തിയത്

തെലുങ്ക് ചിത്രത്തിൽ നിന്ന് മോശം അനുഭവം

നേഹ ദൂപിയ അവതരിപ്പിക്കുന്ന ഒരു ഷോയിലാണ് രാധിക പ്രേക്ഷകരെ ഞേട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. തെലുങ്ക് സിനിമയിൽ നിന്നാണ് താനിയ്ക്ക് മോശമായ അനുഭവം ഉണ്ടായിരിക്കുന്നതെന്ന് താരം തുറന്നു പറഞ്ഞിരിക്കുകയാണ്. ആകെ രണ്ടു തെലുങ്ക് ചിത്രങ്ങളിലാണ് താൻ അഭിനയിച്ചിട്ടുള്ളത്. രണ്ടിടത്തും വഴരെ വ്യത്യസ്തമായ അനുഭവങ്ങളാണ് തനിയ്ക്ക് ഉണ്ടായിട്ടുളളത് . ഒരു തെലുങ്ക് ചിത്രത്തിൻ നേരിട്ട അനുഭവം പറയാം എന്നു പറഞ്ഞു കൊണ്ടാണ് താരം സംഭാഷണം തുടങ്ങിയത്.സെറ്റിലെത്തിയ എന്നോട് അതിലെ നായകൻ പറയുന്നതിങ്ങനെ, -‘രണ്ട് മണിക്കൂർ മുമ്പേ വിളിച്ചതല്ലേ, , നീ കാരണം ഞാൻ എത്ര നേരം കാത്തിരുന്നു. ഇങ്ങനെയല്ല എന്നോട് പെരുമാറേണ്ടത്.' എന്നാൽ ഞാൻ അതത്ര കാര്യമാക്കിയില്ല. പിന്നിടാണ് അയാളിൽ നിന്നു തന്നെ മറ്റൊരു മോശമായ അനുഭവം ഉണ്ടായതെന്നും രാധിക പറ‍ഞ്ഞു.

കാലിൽ സ്പർശിച്ചു

സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് താരത്തിനെതിരെ മോശമായ അനുഭവം ഉണ്ടായിരിക്കുന്നത്. ആ ചിത്രത്തിൽ തന്നെ ഒരു സുഖമില്ലാതെ കിടക്കുന്ന സീനിൻ എടുക്കുന്നതിനിടെയാണ് ആ സംഭവം നടക്കുന്നത്. ചിത്രീകരണത്തിനായി എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു.എനിക്ക് അദ്ദേഹത്തെ നേരത്തെ പരിചയം പോലുമില്ലായിരുന്നു. ആയാൾ ആ നേരത്തെ തന്റെ കാലിൽ മോശമായി സ്പർശിക്കുകയായിരുന്നു. പെട്ടെന്ന് എനിയ്ക്ക് ദേഷ്യം വരുകയും എല്ലാവരും നോക്കി നിൽക്കേ അയാളുടെ മുഖത്തടിക്കുകയും ചെയ്തു.ഇനി മേലാല്‍ ആവര്‍ത്തക്കരുതെന്ന് താക്കീത് ചെയ്തു. അയാള്‍ ഞെട്ടിപ്പോയി. പിന്നീട് അയാളിൽ നിന്ന് അത്തരത്തിലുളള ഒരു മോശമായ അനുഭവം ഉണ്ടായിട്ടില്ലെന്നും താരം പറ‍ഞ്ഞു.

തെന്നിന്ത്യൻ സിനിമകളിൽ

ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും രാധികയ്ക്ക് ആരാധകരുണ്ട്. മലയാളം, തെലുങ്ക്, തമിഴ് ചിത്രങ്ങളിലും രാധിക തന്റെ കഴിവ് പ്രകടിപ്പിച്ചിരുന്നു. കൂടാതെ തെന്നിന്ത്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്നതെന്നും രാധിക അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. കരിയറിന്റെ തുടക്കത്തിൽ തെന്നിന്ത്യൻ സിനിമളിലാണ് കൂടുതൽ അബിനയിച്ചിരുന്നതെന്നും രാധിക പറഞ്ഞു. തമിഴ് സൂപ്പർ ഹിറ്റ് ചിത്രം കബാലിയിൽ രജനിയുടോടൊപ്പം അഭിനയിച്ചിരുന്നു. മികച്ച അഭിപ്രായമായിരുന്നു താരത്തിന് ലഭിച്ചിരുന്നത്

English summary
Shocker! Radhika Apte Was Asked To Do This At A Film Audition

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X