For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പടേക്കറിനെതിരെ ലൈംഗിക പീഡനാരോപണം!! തനുശ്രീയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, വീഡിയോ കാണാം

  |

  നടി തനുശ്രീ ദത്തയുടെ വെളിപ്പെടുത്തൽ ഇന്ത്യൻ സിനിമ ലോകത്ത് വൻ കേളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. 10 വർഷങ്ങൾക്ക് ശേഷമാണ് പടേക്കറിനെതിരെ നടി രംഗത്തെത്തിയത്. 2008 ൽ പുറത്തിറങ്ങിയ ഹോൺ ഒകെ എന്ന ടിത്രത്തിന്റെ സെറ്റിൽവെച്ച് തന്നോട് മേശമായി പെരുമാറിയെന്നാണ് തനുശ്രീയുടെ ആരോപണം. നടിയുടെ ആരോപണം ബോളിവുഡിൽ വൻ ചലനം സൃഷ്ടിച്ചിട്ടുണ്ട്.

  ലാലേട്ടന് വേറെ പണിയൊന്നുമില്ലേ!! ഗ്രാന്റ് ഫിനാലെ വേദിയിൽ ആ കത്ത് ലാലേട്ടന്‍ തുറന്നുവായിക്കുന്നു..

  എന്നാൽ തനുശ്രീ ഉന്നയിച്ച ആരോപണം വ്യാജമാണെന്നാണ് പടേക്കറിന്റെ വാദം. അദ്ദേഹം അത് വ്യക്തമാക്കുകയും ചെയ്തിരുന്നു. നൂറ് പേരുളള സെറ്റിൽ താൻ എന്താണ് കാണിക്കുന്നതെന്നും പടേക്കർ ചോദിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ പടേക്കറിനെതിരെയുളള ആരോപണം ശരിവയ്ക്കുന്ന രീതിയിലുള്ള തെളിവുമായി നടി തനുശ്രീ ദത്ത രംഗത്തെത്തിയിട്ടുണ്ട്. നടി പറഞ്ഞത് സത്യമാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള തെളിവുകളാണ് പുറത്തു വന്നിരിക്കുന്നത്.

  ബിഗ്ബോസിൽ പിടിച്ചു നിർത്തിയത് അവൾ!! പേളിയോട് പ്രണയം തോന്നാനുളള കാരണം ഇതാണ്, ശ്രീനീഷ് പറയുന്നു

   ആക്രമിച്ചു

  ആക്രമിച്ചു

  ഹോൺ ഒക്കെ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു പടേക്കർ മോശമായി പെരുമാറിയത്. എന്നാൽ അന്ന് തന്നെ ഇതിനെതിരെ പരാതിയുമായി നടി സംവിധായകനെ സമീപിച്ചിരുന്നു. അതിനുശേഷം തനിയ്ക്ക് നേരിടേണ്ടി വന്നത് വലിയ ആക്രമണം തന്നെയായിരുന്നെന്ന് താരം പറഞ്ഞിരുന്നു. തന്നെയും മാതാപിതാക്കളെയും ഒരു കൂട്ടം ആളുകള്‍ ആക്രമിച്ചുവെന്നും കാര്‍ തകര്‍ക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഇത് സത്യമാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത് ഈ രംഗങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

   ഇഴുകി ചേർന്നുള്ള അഭിനയം

  ഇഴുകി ചേർന്നുള്ള അഭിനയം

  2008 ൽ പുറത്തിറങ്ങി‌ ഹോൺ ഓകെ എന്ന ചിത്രത്തിൽ പടേക്കറിനോടൊപ്പം ഇഴുകി ചേർന്ന് അഭിനയിക്കാൻ പറ്റില്ലെന്ന് നടി തുറന്ന് പറ‍ഞ്ഞിരുന്നു. കൂടാതെ ഒരു ഗാന രംഗത്തിനിടെ പടേക്കർ തന്നോട് ക്ലോസായി പെരുമാറി എന്ന് ആരോപിച്ച് നടി അന്ന് സെറ്റിൽ നിന്ന് വരെ പുറത്തു പോയിരുന്നു. ഇതിനു ശേഷമായിരുന്നു തനുശ്രിയ്ക്ക് നേരെ ആക്രമണമുണ്ടായത്. പുറത്തു വന്ന വീഡിയോയിൽ സിനിമ സെറ്റിൽ നിന്ന് അസ്വസ്ഥയായ തനുശ്രീ ഇറങ്ങി പോകുന്നത്‌ കാണാം. തനുശ്രീയും കുടുംബവും കാറില്‍ ഇരിക്കുന്നതും ഒരു കൂട്ടം ആളുകൾ ആക്രമിക്കുന്നതും കാറിന്റെ ചില്ല് പൊട്ടിക്കാൻ ശ്രമിക്കുന്നതും വളരെ കൃത്യമായി കാണാം.

   സാക്ഷിയുണ്ട്

  സാക്ഷിയുണ്ട്

  തനുശ്രീയുടെ ആരോപണം വ്യാജമാണെന്ന് പടേക്കറും കൂട്ടരും ആരോപിക്കുന്നുണ്ട്. എന്നാൽ താരത്തിന് പിന്തുണയുമായി പത്രപ്രവർത്തക ജാനിസ് സെക്യൂറയും നടി റിമി സെന്‍ എന്നിവര്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവം നടക്കുമ്പോൾ ജാനിസ് സെറ്റിലുണ്ടായിരുന്നു. എല്ലാത്തനും ദൃക്സാക്ഷിയാണെന്നും ഇവർ പറയുന്നു. ട്വിറ്ററിലൂടെ ഈ വിവരം ജാനിസ് പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. തനുശ്രീയ്ക്ക് പിന്തുണയുമായി ബോളിവുഡിലെ യുവതാരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററിൽ പിന്തുണ അറിയിക്കുകയും ചെയ്തു.

  പേര് വെളിപ്പെടുത്തി

  പേര് വെളിപ്പെടുത്തി

  ഇതിനും മുൻപ് താൻ നേരിട്ട പീഡനത്തെ കുറിച്ച് നടി വെളിപ്പെടുത്തിയിരുന്നു. പേര് പറയാതെയായിരുന്നു അന്ന് നടിയുടെ പ്രതികരണം. ഇപ്പോൾ ആദ്യമായിട്ടാണ് പേര് പറഞ്ഞ് നടന്റെ പേര് താരം വെളിപ്പെടുത്തിയിരിക്കുമന്നത്. നാന സ്ത്രീകളോട് വളരെ മോശമായി പെരുമാറുന്ന വ്യക്തിയാണെന്നും അത് എല്ലാവർക്കും അറിയാം. എന്നാൽ ഇതിനെ ആരും ഗൗരവമായി കാണുന്നില്ലെന്നും നടി ആരോപിക്കുന്നുണ്ട്. സെറ്റിൽ സ്ത്രീകളെ ക്രൂരമായി മർദ്ദിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്യാറുണ്ട്. സ്ത്രീകളോട് ഒട്ടുപം മര്യാദ വച്ച് പുലർത്താത്ത ഒരു വ്യക്തിയാണ്. എന്നാൽ അയാളെ കുറിച്ച് ഒറ്റയക്ഷരം പോലും ടിവിയിലും പത്രത്തിലും വരാറില്ലെന്ന് തനുശ്രീ പറഞ്ഞു.

  ഭീഷണി

  ഭീഷണി

  തനിയ്ക്ക് നാനയുടെ സഹായികളിൽ നിന്ന് ഭീഷണിയുണ്ടെന്ന് തനുശ്രീ പറയുന്നുണ്ട്. പീഡനത്തിന് ഇരയായവർ അതിനെ കുറിച്ച് പൊതുനിരത്തിലെ മറ്റോ സംസാരിക്കാൻ തുനിഞ്ഞാൻ അവരൊക്കെ അഴിഞ്ഞാട്ടക്കാര്യയാണെന്നും മോശക്കാരികളാണെന്നും പറഞ്ഞ് പ്രചരിക്കുന്ന ഒരു വിഭാഗം നമ്മുടെ സമൂഹത്തിലുണ്ട്. ഇരയെ നിശബ്ദരാക്കുകയാണ് ഇവരുടെ ലക്ഷ്യം. കൂടാതെ പീഡകരുടെ അഡ്വക്കേറ്റുകളും സെക്കന്‍ഡുകള്‍ കൊണ്ട് ലഭിക്കുന്ന പ്രശസ്തിക്ക് വേണ്ടി ക്യാമറയ്ക്ക് മുന്നില്‍ പീഡനത്തിന് ഇരയായവരെ അപമാനിക്കാനും ഇവർ ശ്രമിക്കുകയും ചെയ്യുമെന്നും നടി പറഞ്ഞു.

  English summary
  Shocking Footage of Attack on Tanushree Dutta’s Car In 2008
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X