For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തുടക്കത്തില്‍ ഷോലെ ഒരു പരാജയമായിരുന്നു; പിന്നെ സംഭവിച്ചത് ആരെയും അതിശയിപ്പിക്കുന്ന കാര്യങ്ങളെന്ന് താരങ്ങള്‍

  |

  ബോളിവുഡില്‍ നിന്നും പിറന്ന 'ഷോലെ' ഇന്ത്യയിലാകെ തരംഗമായ സൂപ്പര്‍ഹിറ്റ് മൂവിയായിരുന്നു. രമേഷ് സിപ്പി സംവിധാനം ചെയ്ത ചിത്രത്തില്‍ ധര്‍മേന്ദ്ര, അമിതാഭ് ബച്ചന്‍, ഹേമ മാലിനി, ജയബച്ചന്‍, എന്നിങ്ങനെ വമ്പന്‍ താരങ്ങളാണ് അണിനിരന്നത്. സിനിമയിലെ നാല് താരങ്ങളും പില്‍ക്കാലത്ത് ദമ്പതിമാരായി മാറിയ ചരിത്രമാണുള്ളത്. അടുത്തിടെ അമിതാഭ് ബച്ചന്‍ അവതാരകനായിട്ടെത്തുന്ന കോന്‍ ബനേക കോര്‍പതി എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോ യില്‍ നടി ഹേമ മാലിനിയും സംവിധായകന്‍ രമേഷ് സിപ്പിയും പങ്കെടുത്തിരുന്നു.

  വേറിട്ട ഫോട്ടോഷൂട്ടുമായി ബോളിവുഡ് സുന്ദരി ജാക്വലിൻ ഫെർണാണ്ടസ്

  ഷോ യില്‍ മത്സരാര്‍ഥികളെ പോലെ എത്തിയ ഇരുവരും ഷോലെ സിനിമ ഇറങ്ങി നാല്‍പ്പത്തിയാറ് വര്‍ഷം പൂര്‍ത്തിയായതിന്റെ ആഘോഷവും വേദിയില്‍ സംഘടിപ്പിച്ചിരുന്നു. സിനിമയുടെ പിന്നണിയില്‍ നനടന്ന ചില രസകരമായ സംഭവങ്ങളും മൂവരും ചര്‍ച്ച ചെയ്തിരുന്നു. ആദ്യം ഷോലെ ഒരു പരാജയ ചിത്രമായി പ്രഖ്യാപിച്ചിരുന്നു. എഴുത്തുകാരനായ സലീം ഖാന്‍, ജാവേദ് അക്തര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ അമിതാഭ് ബച്ചന്റെയും ജയയുടെയും ഭാഗം ഒന്ന് കൂടി മാറ്റി എടുക്കാമെന്ന് തീരുമാനിച്ചു. പിന്നെ നടന്ന സംഭവങ്ങളെ കുറിച്ചാണ് താരങ്ങള്‍ വ്യക്തമാക്കുന്നത്.

  ഷോലെ ഒരു വെള്ളിയാഴ്ച റിലീസ് ചെയ്തു. അന്നത് പരാജയമായി മുദ്ര കുത്തി. കാലം മാറി കൊണ്ടിരിക്കുകയാണല്ലോ എന്ന് ഞങ്ങളും അന്ന് ചിന്തിച്ചു. ഒരു വിധവ പുനര്‍വിവാഹം ചെയ്ത് പൊതുസമൂഹത്തിന്റെ ആകര്‍ഷിക്കുന്നത് നല്ല പ്രവണതയായി കണ്ടു. അങ്ങനെയാണ് സിനിമയിലെ ചില സീനുകള്‍ മാത്രം വീണ്ടും ഷൂട്ട് ചെയ്യാമെന്ന് തീരുമാനിച്ചതെന്ന് അമിതാഭ് ബച്ചന്‍ പറയുന്നു. എന്റെ കഥാപാത്രത്തെ വീണ്ടും ജീവന്‍ നല്‍കുകയും ജയയുടെ കഥാപാത്രത്തെ സന്തോഷത്തോടെ തന്നെ അവസാനിപ്പിക്കുകയും ചെയ്യാമെന്ന് വിചാരിച്ചു.

  അങ്ങനെ സിനിമ രണ്ടാമത് ഷൂട്ട് ചെയ്യുന്നതിന് വേണ്ടി സ്റ്റുഡിയോയിലേക്ക് പുറപ്പെട്ട സമയത്ത് സംവിധായകന്‍ രമേശ് ഒരു ആശയം മുന്നോട്ട് വെക്കുകയും തിങ്കളാഴ്ച വരെ കാത്തിരിക്കാന്‍ പറയുകയുമായിരുന്നു. 'നമുക്ക് തിങ്കളാഴ്ച വരെ കാത്തിരിക്കാം. അതിനിടയില്‍ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം. ക്ലിക്ക് ആവുമെന്ന് തനിക്ക് തോന്നുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. ആ തിങ്കളാഴ്ചയ്ക്ക് ശേഷം നടന്നത് പുതിയൊരു ചരിത്രം കുറിക്കലായിരുന്നു എന്നാണ് അമിതാഭ് ബച്ചന്‍ വ്യക്തമാക്കുന്നത്. അതേ സമയം ഹേമ മാലിനിയെ ബസന്തിയായി തിരഞ്ഞെടുക്കാനുള്ള കാരണത്തെ കുറിച്ചും ധര്‍മേന്ദ്ര അവതരിപ്പിച്ച വീരു എന്ന കഥാപാത്രത്തെ കുറിച്ചും ബച്ചന്റെ ജയ് എന്ന കഥാപാത്രത്തെ കുറിച്ചും സംവിധായകനോട് അമിതാഭ് ചോദിച്ചിരുന്നു.

  നടി ഹേമ ആദ്യ സിനിമയില്‍ ഒരു വിധവയായിട്ടാണ് ഞാന്‍ കാണുന്നത്. സീത ഓര്‍ ഗീത എന്ന രണ്ടാമത്തെ ചിത്രത്തില്‍ നടി നമ്മളെ അത്ഭുതപ്പെടുത്തി. അതിനാല്‍ ബസന്തിയുടെ റോള്‍ അവള്‍ക്കല്ലാതെ മറ്റാരും ചെയ്യാന്‍ സാധിക്കില്ലെന്ന് എനിക്ക് തോന്നി. അത് മാത്രമല്ല മറ്റൊരു കാര്യം കൂടി നടന്നിരുന്നു. ഞങ്ങള്‍ സീത ഓര്‍ ഗീത പൂര്‍ത്തിയാക്കി, അത് വലിയ വിജയമായി മാറിയ ശേഷം സിനിമ ചെയ്യുകയാണെങ്കില്‍ അതില്‍ ധര്‍മന്ദ്രേയും ഹേമയും സഞ്ജീവും ഉണ്ടായിരിക്കണമെന്ന് കരുതി. ഷോലെ യുടെ തിരക്കഥ റെഡിയായിരുന്നതിനാല്‍ അത് തികച്ചും അനുയോജ്യമായി തോന്നി.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഞങ്ങള്‍ക്ക് വീരു എന്ന കഥാപാത്രം നേരത്തെ തയ്യാറായിരുന്നു. എന്റെ അവസാന ചിത്രത്തിലും അദ്ദേഹമുണ്ട്. അതിനാല്‍ ഞാന്‍ ചിന്തിച്ചത് മൂന്ന് സൂപ്പര്‍സ്റ്റാറുകള്‍ ഉണ്ട്. ഇനി ഒരാള്‍ കൂടി ഉണ്ടായാല്‍ അത് തനിക്ക് ബുദ്ധിമുട്ട് ആവുമോ എന്നായിരുന്നു. അന്ന് ഞാന്‍ ചിന്തിച്ചത് നല്ലൊരു നടനെ എനിക്ക് വേണമെന്നും അദ്ദേഹത്തിന്റെ പ്രവൃത്തിയിലൂടെ നല്ലൊരു ടീം ഉണ്ടാവണമെന്നും ആയിരുന്നു. അന്ന് സലീമും ജവേദുമാണ് അമിതാഭിനെ ഞങ്ങള്‍ക്ക് നിര്‍ദ്ദേശിച്ചത്. അമിതാഭ് നന്നായി അഭിനയിക്കുന്നുണ്ടെന്നും ഞങ്ങളുടെ കൂടെ സഞ്ജീര്‍ എന്ന സിനിമയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും അവര്‍ സൂചിപ്പിച്ചു. അത് നല്ലതാണെന്ന് ഞാനും ചിന്തിച്ചു. അന്നേരം അമിതാഭ് സൂപ്പര്‍സ്റ്റാര്‍ അല്ല. അതുകൊണ്ട് തന്നെ സെറ്റിലുണ്ടാവുന്ന മറ്റൊരു സ്റ്റാറിന്റെ പ്രശ്‌നം കൂടി ഉണ്ടാവില്ലല്ലോ എന്ന് താന്‍ കരുതിയതായും രമേഷ് പറയുന്നു.

  English summary
  Sholay Initillay Was A Flop, Amitabh Bachchan Planned For A Re-Shoot, Later Ended Up With A Big Twist
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X