ആരാധകർക്ക് സന്തോഷ വാർത്ത!! ഇർഫാൻഖാൻ വീണ്ടും ബോളിവുഡിലേയ്ക്ക്, തിരിച്ച് വരവ് ഉദ്ദം സിങ്ങായി
സ്വതന്ത്ര്യ സമര സേനാനി ഉദ്ദം സിങ്ങിന്റെ ജീവിക കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിലാണ് ഇർഫാൻഖാൻ നായകനായി എത്തുന്നത്.
ശ്രീദേവിയുടെ വിയോഗത്തിനു പിന്നാലെ ഇന്ത്യൻ സിനിമ ലോകത്തെ ഏരെ ഞെട്ടിച്ച വാർത്തയായിരുന്നു ബോളിവുഡ് താരം ഇർഫാൻഖാന്റെ അസുഖം. സഹപ്രവർത്തകരും ആരാധകരും വളരെ ഞെട്ടലോടെയാണ് ഇർഫാൻ ഖാന്റെ അസുഖ വിവരം ശ്രവിച്ചത്. പേടിപ്പിക്കുന്ന കഥകൾ പ്രചരിക്കാതിരിക്കാൻ അദ്ദേഹം തന്നെയാണ് തന്റെ രോഗത്തെ കുറിച്ച് എല്ലാവരോടും വ്യക്തമാക്കിയത്. രോഗത്തിനെ കുറിച്ചുളള വിവരങ്ങൽ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. വിദഗ്ദ ചികിത്സയ്ക്കായി ലണ്ടനിൽ പോയ ശേഷം താരത്തിന്റെ സന്ദേശങ്ങൾ മുടങ്ങിയിരുന്നു. താരതതിന്റെ ആരോഗ്യത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാതെയായി. പ്രേക്ഷകർക്ക് ഉത്കണ്ഠ കൂടിയിരുന്നു.

എന്നാൽ ഇപ്പോൾ പ്രേക്ഷകരുടെ കാതുകളിൽ എത്തുന്നത് ഒരു സന്തോഷ വാർത്തയാണ്. താരത്തിന്റെ സുഹൃത്ത് ഷൂജിത് സിർകറാണ് ആ വാർത്ത പുറത്തു വിട്ടിരിക്കുന്നക്. ഇർഫാൻ ഖാൻ സുഖമായിരിക്കുകയാണെന്നും അദ്ദേഹം പൂർവാതികം ശക്തിയോടെ സിനിമയിലേയ്ക്ക് മടങ്ങി വരുമെന്നും സുഹൃത്ത് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ഷൂജിതിന്റെ സ്വപ്ന സിനിമയായ സ്വാതന്ത്ര്യ സമര സേനാനി ഉദ്ദം സിങ്ങിന്റെ ജീവിക കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിലാണ് ഇർഫാൻഖാൻ നായകനായി എത്തുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി താൻ ഇതിന്റെ പിന്നാലെയായിരുന്നെന്നും ഷൂജിത് പറഞ്ഞു.
അപൂർവ്വ രോഗം ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ രണ്ടു മാസമായി താരം സാമൂഹ്യ മാധ്യമങ്ങളിൽ സജീവമല്ലായിരുന്നു താരം. കിഞ്ഞ ദിവസം താരം വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്. ട്വിറ്ററിൽ തന്റെ ഏറ്റവും പുതിയ ചിത്രമായ കർവാന്റെ പോസ്റ്റർ പങ്കുവെച്ചു കൊണ്ടാണ് ഇർഫാൻഖാന്റെ രണ്ടാം പ്രവേശനം. സിനിമ പോസ്റ്ററിനു താഴെ സഹതാരങ്ങളായ ദുൽഖർ സൽമ്മാനും മിഥില പൽക്കറിനും താരം ആശംസയും നേർന്നിട്ടുമുണ്ടായിരുന്നു. ഇതിൽ നിന്ന് മനസിലാകുന്നത് പ്രേക്ഷകരെ കാണാൻ തങ്ങളുടെ പ്രിയ താരം ഉടനെ എത്തുമെന്നാണ്.


Click it and Unblock the Notifications











