»   » ''ബോളിവുഡിലെ ഏറ്റവും നല്ല നടന്‍ മറ്റാരുമല്ല അമിതാഭ് ബച്ചന്‍ തന്നെ'' !!

''ബോളിവുഡിലെ ഏറ്റവും നല്ല നടന്‍ മറ്റാരുമല്ല അമിതാഭ് ബച്ചന്‍ തന്നെ'' !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡിലെ എക്കാലത്തെയും ഏറ്റവും നല്ല നടന്‍ അമിതാബ് ബച്ചന്‍ തന്നെയെന്ന് സംവിധായകനും നിര്‍മ്മാതാവുമായ ഷൂജിത് സര്‍ക്കാര്‍. വളരെ സൂക്ഷ്മതയുളള നടനാണ് അമിതാബെന്നും തനിക്കു ലഭിക്കു കഥാപാത്രങ്ങളോട് നൂറു ശതമാനം നീതി പുലര്‍ത്താന്‍ ബച്ചന്‍ എപ്പോഴും ശ്രമിക്കാറുണ്ടെന്നും ഷൂജിത് പറയുന്നു .

ഷൂജിതിന്റെ പുതിയ ചിത്രം 'പിങ്ക്' റീലീസിനു മുന്‍പ്  ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. നടനെ പറ്റി ഇദ്ദേഹം പറയുന്നതു കേള്‍ക്കൂ...

അമിതാബ് ബച്ചന്‍

ബോളിവുഡിലെ മികച്ച നടനെന്നാണ് അമിതാബ് ബച്ചനെ കുറിച്ച് ഷൂജിത് സര്‍ക്കാര്‍ പറഞ്ഞത്. പിങ്ക് എന്ന സിനിമയിലെ മുഖ്യ റോളിലേക്കായി അമിതാബിനെ നിര്‍ദ്ദേശിക്കാന്‍ കാരണവും അതായിരുന്നു.

അഭിഭാഷകന്റെ റോള്‍

പിങ്കില്‍ അഭിഭാഷകന്റെ റോളാണ് അമിതാബിന്. ഈ റോള്‍ അദ്ദേഹം നന്നായി കൈകാര്യം ചെയ്യുകയും ചെയ്തു. ചിത്രത്തിലെ റോളിനെ കുറിച്ച് അറിയിച്ചപ്പോള്‍ തന്നെ അദ്ദേഹം ചെയ്യാമെന്നേല്‍ക്കുകയായിരുന്നു.

പികു പൂര്‍ത്തിയായിരുന്നില്ല

പിങ്കിലെ കഥാപാത്രങ്ങളെ കുറിച്ചാലോചിക്കുമ്പോള്‍ അമിതാബ് ബച്ചന്‍ മുഖ്യകഥാപാത്രമായെത്തിയ പികുവിന്റെ ചിത്രീകരണം പൂര്‍ത്തിയായിരുന്നില്ല .എന്നിട്ടും അമിതാബ് ചിത്രത്തിനും വേണ്ടി സഹകരിക്കുകയായിരുന്നെന്നും ഷൂജിത് പറയുന്നു

സ്ത്രീസുരക്ഷയെകുറിച്ച്

രാജ്യത്തെ ക്രൈം കാപ്പിറ്റല്‍ എന്നറിയപ്പെടുന്ന ദില്ലിയിലെ സ്ത്രീ സുരക്ഷയെ കുറിച്ചാണ് സിനിമ. സപ്തംബര്‍ 16 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

English summary
Shoojit Sircar is in news these days because of his next film Pink. In a recent interview, he revealed that Amitabh Bachchan is an intelligent actor

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam