»   » ഒരു പുരുഷന് കീഴ്‌പ്പെടാന്‍ കഴിയില്ല, വിവാഹം സ്പീഡ് ബ്രേക്കറാണെന്നും പ്രഭാസിന്റെ നായിക

ഒരു പുരുഷന് കീഴ്‌പ്പെടാന്‍ കഴിയില്ല, വിവാഹം സ്പീഡ് ബ്രേക്കറാണെന്നും പ്രഭാസിന്റെ നായിക

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് നടിമാര്‍ക്ക് ലിവിംഗ് ടുഗെദറിനോടുള്ള താല്പര്യം അടുത്ത കാലത്തായി കൂടി വരികയാണ്. ഏറ്റവും ഒടുവില്‍ ഇക്കാര്യത്തില്‍ പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയ താരമാണ് ബോളിവുഡിന്റെ യുവസുന്ദരി ശ്രദ്ധ കപൂര്‍. വാക്ക് കൊണ്ട് മാത്രമല്ല പ്രവര്‍ത്തികൊണ്ടും ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമാണ് ശ്രദ്ധ.

ഒന്നിന് പിറകെ ഒന്നായി പ്രഖ്യാപിക്കും, ഷൂട്ടും തുടങ്ങും, പക്ഷെ തിയറ്ററിലെത്തില്ല! ഇതാണോ മമ്മൂട്ടി?

ആശ്വാസത്തിന് ആയുസില്ല, എന്തിരനുമായി രജനികാന്ത് നേരത്തെ എത്തും! പ്രണവിനുള്ള എട്ടിന്റെ പണി?

വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നതാണ് തനിക്ക് താല്പര്യമെന്ന് പരസ്യമായി പൊതുവേദിയില്‍ പ്രസ്താവിച്ച ശ്രദ്ധ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അതിന്റെ കാരണങ്ങളും വ്യക്തമാക്കുന്നുണ്ട്.

സഹന ശക്തി ഇല്ല

ഒരു പുരുഷനെ പൂര്‍ണമായും സ്വീകരിച്ചുകൊണ്ട് അയൊ അനുസരിച്ച് ജീവിക്കാനുള്ള സഹന ശക്തി തനിക്കില്ല. അങ്ങനെ ഒരു അവകാശം ഒരാള്‍ക്കുമേല്‍ സ്ഥാപിച്ചെടുക്കാനും താന്‍ ഒരുക്കമല്ലെന്ന് ശ്രദ്ധ പറയുന്നു.

വിവാഹം കഴിക്കാനുള്ള ചാന്‍സ് ഇല്ല

താന്‍ ഇപ്പോള്‍ ജീവിക്കുന്ന സാഹചര്യതത്തില്‍ വിവാഹം കഴിക്കാനുള്ള ചാന്‍സ് ഇല്ല. മറ്റൊരു വ്യക്തിയെ വിശ്വസിച്ച് തന്റെ കുടുംബം വിട്ട് പോകാന്‍ താല്പര്യവുമില്ല. അതുകൊണ്ട് താനും ലിവിംഗ് ടുഗെദറിനേക്കുറിച്ച് ചിന്തിക്കുകയാണെന്ന് ശ്രദ്ധ പറയുന്നു.

വിവാഹം സ്പീഡ് ബ്രേക്കര്‍

വിവാഹം ഒരു സ്പീഡ് ബ്രേക്കറാണ്. അശ്രാന്ത പരിശ്രമത്തിലൂടെ താന്‍ ഇപ്പോഴാണ് സമ്പാദിച്ച് തുടങ്ങിയത്. ഇങ്ങനെ അതിവേഗം ഓടിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ വിവാഹമെന്ന സ്പീഡ് ബ്രേക്കറിന്റെ ആവശ്യം തനിക്കില്ലെന്നും താരം പറയുന്നു.

സാംസ്‌കാരിക ശൂന്യമല്ല ലിവിംഗ് ടുഗെദര്‍

പലരും വിവാഹ പ്രായം കഴിഞ്ഞിട്ടും വിവാഹിതരാകാതെ ജീവിക്കുന്നു. വിവാഹം കഴിക്കാതെ അതിന് മറ്റൊരു പ്രതിവിധിയുമായി ജീവിക്കുന്നവരും ഉണ്ട്. തുടക്കത്തില്‍ ലിവിംഗ് ടുഗെദറിനെ സാംസ്‌കാരിക ശൂന്യമായി കരുതിയിരുന്നവര്‍ പോലും ഇന്ന് ഇത്തരത്തില്‍ ജീവിക്കുന്നുണ്ട്.

ശ്രദ്ധയുടെ സങ്കടം

ഗോസിപ്പുകളൊക്ക നിരര്‍ത്ഥകമാണെന്നാണ് ശ്രദ്ധ പറയുന്നത്. ഇത്തരം അബദ്ധങ്ങള്‍ എഴുതിവിടുന്നതിന്റെ മനഃക്ലേശം ആരൊക്കെയാണ് അനുഭവിക്കുന്നതെന്നും താരം ചോദിക്കുന്നു. തന്നേക്കുറിച്ച് എഴുതുമ്പോള്‍ തന്റെ കുടുംബത്തേക്കുറിച്ചും എഴതുന്നു. അതാണ് തന്നെ വേദനിപ്പിക്കുന്നതെന്നും ശ്രദ്ധ പറയുന്നു.

ഫര്‍ഹാന്‍ അക്തറിനോട് മാപ്പ് ചോദിച്ചു

തന്നേയും ഫര്‍ഹാന്‍ അക്തറിനേയും കുറിച്ച് എന്തെല്ലാം ഗോസിപ്പുകളാണ് എഴുതി വിട്ടത്. തങ്ങളുടെ കുടുംബങ്ങള്‍ക്ക് ഈ മാനഹാനി സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഒടുവില്‍ അക്തറിനോടും അദ്ദേഹം തന്നോടും മാപ്പ് ചോദിച്ചെന്നും ശ്രദ്ധ പറയുന്നു.

നോ പറഞ്ഞാല്‍ നഷ്ടം സംഭവിക്കും

പ്രശസ്ത നടിയാകണമെങ്കില്‍ ഒരുപാട് കടമ്പകള്‍ കടക്കേണ്ടതുണ്ട്. നിര്‍ണായകമായ സന്ദര്‍ഭങ്ങളില്‍ നോ പറഞ്ഞാല്‍ ചില സുവര്‍ണാവസരങ്ങള്‍ പോലും നമുക്ക് നഷ്ടപ്പെടും. ഉന്നതങ്ങളില്‍ എത്തിച്ചേരണമെങ്കില്‍ വളരെയധികം ത്യാഗങ്ങള്‍ സഹിക്കേണ്ടതുണ്ടെന്നും ശ്രദ്ധ പറയുന്നു.

തെന്നിന്ത്യയിലേക്ക്

ബോളിവുഡിലെ ശ്രദ്ധേയ നായിക ഇനി തെന്നിന്ത്യയിലേക്ക് എത്തുകയാണ്. ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന സാഹോ എന്ന ചിത്രത്തിലാണ് ശ്രദ്ധ നായികയാകുന്നത്. ശ്രദ്ധയുടെ ആദ്യ തെന്നിന്ത്യന്‍ ചിത്രം കൂടെയാണ് സാഹോ.

English summary
Marriage is like a speed breaker and its not apt for me, says Shraddha Kapoor.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam