ആലിയ ഭട്ടിനെ വേണ്ടെന്ന് പകരം ശ്രദ്ധ കപൂറിനെ മതി, ഗോല്‍മാല്‍ 4ല്‍ അജയ് ദേവ്ഗണിന്റെ നായികയായി ശ്രദ്ധ
ഗോല്‍മാല്‍ 4ല്‍ അജയ് ദേവ്ഗണിന്റെ നായികയായി കരീനയ്ക്ക് പകരം ആരെത്തുമെന്ന ചര്‍ച്ച അവസാനിച്ചു. കൃതി, പരനീതി ചോപ്ര, തമന്ന, എമി ജാക്‌സണ്‍, ആലിയ എന്നിവരുടെ പേരാണ് പറഞ്ഞിരുന്നത്.
അവസാനം പറഞ്ഞിരുന്ന പേരുകളായിരുന്നു ആലിയ ഭട്ടും, ശ്രദ്ധ കപൂറും. ഒടുവില്‍ ആലിയയെ തട്ടിതെറിപ്പിച്ച് ഗോല്‍മാല്‍ 4ല്‍ ശ്രദ്ധ കപൂര്‍ ഇടം പിടിച്ചു.

ഗോല്‍മാല്‍ റിട്ടേണിലും, ഗോല്‍മാല്‍ 3യിലും കരീനയായിരുന്നു നായിക. ഗോല്‍മാലില്‍ 4ല്‍ ഗസ്റ്റ് അപ്പിയറന്‍സില്‍ ഗാനരംഗത്ത് കരീന കടന്നു വരുമെന്നും ചിത്രത്തിന്റെ സംവിധായകന്‍ റോഹിത്ത് ഷെട്ടി പറഞ്ഞു.
ഗോല്‍മാല്‍ സീരിസിലെ ആദ്യത്തെ ചിത്രം ഗുജറാത്തിയില്‍ നിന്നും റീമേക്ക് ചെയ്തതായിരുന്നു. പിന്നീട് എത്തിയ ഗോല്‍മാല്‍ റിട്ടേണ്‍ വിമര്‍ശനങ്ങള്‍ ഏറ്റവുവാങ്ങുകയും പരാജയപ്പെടുകയും ചെയ്തു. എന്നാല്‍ ഗോല്‍മാല്‍ 3 ബോക്‌സ് ഓഫീസില്‍ വന്‍ വിജയം കൈവരിച്ചിരുന്നു.
kareena kapoor shraddha kapoor alia bhatt ajay devgn bollywood movie actor actress കരീന കപൂര്‍ ആലിയ ഭട്ട് ശ്രദ്ധ കപൂര്‍ അജയ് ദേവ്ഗണ് ബോളിവുഡ് സിനിമ നടി നടന്


Click it and Unblock the Notifications