നടി ശ്രദ്ധ കപൂര്‍ വിവാഹിതയാകുന്നു!! വരൻ ബോളിവുഡിൽ നിന്നല്ല... കാണൂ

ബോളിവുഡിൽ വീണ്ടും ഒരു വിവാഹം. നടി ശ്രദ്ധ കപൂർ വിവാഹിതയാകുന്നു എന്നുളള റിപ്പോർട്ടുകളാണ് പ്രചരിക്കുന്നത്. ബാലകാല സുഹൃത്തും ഫോട്ടോഗ്രാഫറുമായ റോഷൻ ശ്രേഷ്ഠയാണ് ശ്രദ്ധ വരനത്രേ. 2020 ഓടെ അവരുടെ വിവാഹമുണ്ടാകുമെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

sradha kapoor

2010 ൽ പുറത്തിറങ്ങിയ തീൻ പാർട്ടി എന്ന സിനിമയിലൂടെയാണ് ശ്രദ്ധ ബോളിവുഡിൽ ചുവട് വയ്ക്കുന്നത്. 2013 ൽ പുറത്തിറങ്ങിയ ആഷിക്വി 2 താരത്തിന്റെ കരിയറിൽ വൻ മാറ്റമായിരുന്നു സൃഷ്ടിച്ചത്. ആദ്യത്യ റോയ് കപൂർ-ശ്രദ്ധ ജോഡികൾ ബോളിവുഡിലെ ഹോട്ട് താരങ്ങളായി മാറി. പിന്നീട് പുറത്തു വന്ന ശ്രദ്ധ കപൂറിനിന്റെ ചിത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ആഷിക്വി2 ചിത്രം പുറത്തിറങ്ങിയതിന് തൊട്ടു പിന്നാലെ ശ്രദ്ധ- ആദിത്യ റോയ് കപൂർ പ്രണയകഥ ഗോസിപ്പ് കോളത്തിൽ ചൂടുളള ചർച്ചയായി മാറുകയായിരുന്നു. എന്നാൽ കുറച്ചു നാളുകൾക്ക് ശേഷം റോക്ക് ഓൺ 2 ലെ സഹതാരമായ ഫർഹാൻ അക്തറുമായുളള ഗോസിപ്പ് കഥകൾ പ്രചരിച്ചിരുന്നു. എന്നാൽ തനിയ്ക്കെതിരെ ഉയർന്ന് വന്ന് ആരോപണങ്ങൾക്ക് മൗന പ്രതികരണായിരുന്നു താരത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. സൂജീത്ത് സംവിധാനം ചെയ്യുന്ന പ്രഭാസിന്റെ സഹോയിൽ അഭിനയിച്ചു വരുകയാണ് താരം. ആഗസ്റ്റ് 15 ന് ചിത്രം പുറത്തു വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X